വ്യക്തി വിരോധമടക്കം റിംഗിൽ തീർത്തിരുന്ന ‘തമിഴ് കുത്തുചണ്ടെ’, ഇടികൊണ്ടു കോമയിൽ ആയവർ അനവധി

168

Roney Ron Thomas

ദ്രാവിഡ സംസ്കാരത്തിന്റെയും ,തനി നാടൻ തമിഴ് വീര്യത്തിന്റെയും കഥകൾ വിളിച്ചോതുന്ന മാരക കായിക വിനോദമായ ‘ജെല്ലിക്കെട്ട്’ ഈ സീസണിലും നടത്തപ്പെടുന്ന വേളയിലാണ് ആചാരങ്ങളുടെയും മറ്റും ആവരണമണിയാത്തതും , എന്നാൽ ഏറെക്കുറെ സമാന്തരമായതുമായ തമിഴന്റെ തന്നെ മറ്റൊരു pugilistic competition നെ കുറിച്ചു ഓർമ്മ വരുന്നത്..വയലൻസിന്റെ അതിപ്രസരവും ചില ലോക്കൽ ഗ്രൂപ്പുകളുടെ കുടിപ്പകയും തെരുവ് സംഘടനങ്ങളുടെയും മറ്റും ബാക്കിപത്രമായ ലോക്കൽ ബോക്സിംഗ് മത്സരങ്ങൾ.. , 1970- ആദ്യപാദത്തിൽ തുടക്കമിട്ടു , 80 കളുടെ പകുതി വരെ, പണകൊഴുപ്പിന്റെയും പന്തയത്തിന്റെയും പേരിൽ ഏറെ കുപ്രസിദ്ധിയാർജ്ജിച്ച ഈ പോരാട്ടങ്ങൾ അരങ്ങേറിയത് നോർത്ത്‌ ചെന്നൈയുടെ (വട ചെന്നൈ) കടലോരപ്രദേശങ്ങളുടെ ചില ഭാഗങ്ങളായ വ്യാസർ പടി ,പുലിയൻ തോപ്പ്, വാഷർമെൻപെട്ട് ഇവയൊക്കെ കേന്ദ്രീകരിച്ചായിരുന്നു.. !!

ഏകദേശം ഒരു പതിറ്റാണ്ടിന്റെ കൃത്യമായ ചരിത്രം ഈ പോരാട്ടങ്ങൾക്ക് പറയാൻ ഉണ്ടെങ്കിലും ഇതിന്റെ ഉത്ഭവത്തെ കുറിച്ചു പലർക്കും പല കഥകൾ ആണ്.. പ്രധാനമായും രണ്ടു വിഭാഗങ്ങൾ..രണ്ടു കുടുംബങ്ങൾ എന്നു വേണമെങ്കിൽ പറയാം.. മത്സ്യതൊഴിലാളികളുടെ ഗ്യാങായ സാർപ്പാട്ടെ പരമ്പരയും, പിന്നെ സ്ഥലത്തെ ദളിത് വിഭാഗത്തിൽ പെട്ട ഇടിയപ്പ നായ്ക്കർ പരമ്പരയും.. ..ഇവരെ കേന്ദ്രീകരിച്ച് കുപ്രസിദ്ധി കലർന്ന ഒരുപിടി കഥകൾ വേറെയുണ്ട്.. ഗ്യാങ് വാർ മുതൽ മറ്റ് സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും അക്രമങ്ങളും മറ്റും ഈ കാലഘട്ടത്തിലും ഇതിന്റെ മറവിലും നടന്നിരുന്നതായി ചരിത്രം പറയുന്നു..പബ്ലിക്ക് ബോക്സിംഗ് എന്ന പേരിൽ ആവേശം നിറച്ചിരുന്ന ഈ മത്സരങ്ങൾ കാണാനെത്തുന്നവരിൽ എം ജി ആർ , ശിവാജി പോലുള്ള പ്രമുഖരും ഉണ്ടായിരുന്നത്രേ..

തുടക്കത്തിൽ ഇത് ‘തമിഴ് കുത്തുചണ്ടെ ‘ എന്ന പേരിൽ ആണ് അറിയപ്പെട്ടിരുന്നത്..അതായത് മുഖം ഒഴിച്ചു വേറെ എവിടെയും ഇടിക്കാൻ പാടില്ല..കാലക്രമേണ ഇത് പരിണമിച്ചു ‘ആംഗില കുത്തുചണ്ടെ’ അഥവാ (english boxing) ലേക്ക് മാറി..ഇത് പ്രകാരം അരയ്ക്ക് മുകളിൽ എവിടെ വേണമെങ്കിലും പഞ്ച് ചെയ്യാം…..ഇടി കൊണ്ട് കോമയിൽ പോയ ആളുകൾ വരെയുണ്ട് എന്ന കാര്യം കണക്കിലെടുത്താൽ പന്തയത്തെക്കാൾ ഉപരി കളത്തിലെ നിയമങ്ങളെയെല്ലാം കാറ്റിൽ പറത്തി ,വ്യക്തി വിരോധമടക്കം റിംഗിൽ തീർത്തിരുന്നുവെന്ന് സാരം.വ്യവസായ പ്രമുഖരുടെയും മറ്റും പന്തയങ്ങളും , മറ്റു പ്രമുഖ ഉല്പങ്ങങ്ങളുടെ പരസ്യമൊക്കെയായി ശരിക്കും “ആവേശങ്ങളുടെ അമിട്ട് പൊട്ടുന്ന” ഒരു വേദിയായി മാറിയിരുന്നു ഇത്തരത്തിലുള്ള ചെറു’ ഗോദകൾ’…!!

കളി നിയമങ്ങളുടെയൊക്കെ കാര്യത്തെ കുറിച്ചു സൂചിപ്പിക്കുമ്പോൾ ഒരു കാര്യം പ്രത്യേകം പരാമർശിക്കേണ്ടിയിരിക്കുന്നു.. വിജയികളുടെ സമ്മാനതുക..അന്നത്തെ കാലത്ത് പതിനായിരമൊക്കെയായിരുന്നു അവരുടെ പ്രതിഫലം..!!സർപാട്ട പരമ്പരയിലെ അവസാന കണ്ണിയും അന്നത്തെ സ്ഥിരം ചാമ്പ്യൻ ആയിരുന്ന ഒരു കക്ഷിയാണ് ‘knockout arumughan ‘ …അദ്ദേഹത്തിന്റെ ഓർമ്മകളിലൂടെ ഇന്ന് ആ മത്സരങ്ങളൊക്കെ ഓർമിപ്പിച്ചെടുന്നത് രസകരവും വിചിത്രവുമാണ്..അദ്ദേഹത്തെ കൂടാതെ അതുമായി ബന്ധപ്പെട്ട ഒന്ന് രണ്ടു ആളുകൾ കൂടി ഇന്ന് ജീവിച്ചിരിക്കുന്നു..

ഇതിന് സാധാരണക്കിടയിൽ പ്രധാനമായും യുവാക്കൾക്ക് ഇടയിൽ സ്വീകാര്യത ലഭിച്ചതിനു ചില കാരണങ്ങൾ ഉണ്ടായിരുന്നു..അപ്പർ ക്‌ളാസ് വിഭാഗങ്ങളിൽ കൂടുതലായും ക്രിക്കറ്റിലും മറ്റും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു കാലത്ത് പ്രത്യകിച്ചും ദളിത് വിഭാഗങ്ങളിൽ ഇത്തരം amateur boxing ഒരു വികാരമായി പടർന്ന് കയറി.. കൂടാതെ എളുപ്പത്തിൽ പണം സമ്പാദിക്കാനുള്ള വഴിയും..ആദ്യമേ പരാമർശിച്ച ആ രണ്ടു കുടുംബങ്ങളുടെ വ്യക്തിമായ ആധിപത്യത്തിൽ റിങ്ങുകളിലെ പോരാട്ടം തുടർന്ന് തെരുവിലേക്കും വ്യാപിച്ചതോടെ അടിപിടി ആക്രമങ്ങളും കൊലപാതകങ്ങളും മറ്റു തുടർക്കഥയായി.. 80 കളുടെ മധ്യത്തിൽ ഈ മൽസരങ്ങൾക്ക് മേൽ നിയമത്തിന്റെ കുരുക്ക് കർശനമാക്കി..ഇതിനെ തുടർന്ന് പല ബോക്‌സർമാരും മറ്റ് വരുമാനസ്രോതസ്സുകൾ തേടി കൂടു മാറുകയും.. ചിലർ ഇതേ മേഖലയിൽ തുടരുകയും ചെയ്തു.

80 കളുടെ പകുതിക്ക് വെച്ചു പോലീസിന്റെ ഇടപെടലിൽ എന്നന്നേയ്ക്കുമായി ഇത്തരം ലോക്കൽ ‘കോക്പിറ്റുകൾക്ക് ‘പൂട്ട് വീണു..നോകൗട്ട് ആറുമുഖനെ പോലുള്ളവർ ഇന്നും ഇതേ പാത പിന്തുടർന്ന് ഈ വിനോദത്തെ ഉപജീവനമാക്കിയവരിൽ പെടും.. മുൻപ് സിനിമകളിൽ സ്റ്റണ്ട് മാസ്റ്ററായും പിന്നീട് കുട്ടികൾക്ക് ബോക്സിംഗ് ക്‌ളാസ് എടുത്തും മറ്റും …… പ്രായം വർദ്ധിച്ചുവെങ്കിലും ആ പഴയ ഓർമ്മകളെ കുറിച്ചോക്കെ ചോദിച്ചാൽ ആള് ‘ആക്ടീവ്’ ആവും..വീറും വാശിയും നിറഞ്ഞ രക്ത പങ്കിലമായ വസ്തുതകൾ പലതും ഇന്ന് അജ്ഞാതമാണ്..2015ൽ പുറത്തു വന്ന ‘ഭൂലോകം’ എന്ന ജയം രവി നായകനായ ചിത്രം ഈ വിഷയമാണ് പറഞ്ഞതെങ്കിലും അത്ര ശ്രദ്ധിക്കപ്പെട്ടോ എന്ന് സംശയമുണ്ട്.ഒടുവിലെ റിപ്പോർട്ടുകൾ അനുസരിച്ച് പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ ആര്യ നായകനാവുന്ന ‘സാർപ്പാട്ട പരമ്പര’ എന്ന ചിത്രം അണിയറയിൽ പുരോഗമിക്കുകയാണ്..പൊതുവെ ഇത്തരം പഴയ ദ്രാവിഡ സാംസ്കാരവും ചരിത്ര ബന്ധവുമൊക്കെയുള്ള സംഭവങ്ങൾ അഭ്രപാളിയിൽ നിറയുന്നത് തന്നെ കാണാൻ ഒരു സുഖമാണ്..