ആരാണ് പുലയൻ ?

410

Thomas George

ആരാണ് പുലയൻ ?

വളരെനാളുകളായി ഇതിനെക്കുറിച്ചെഴുതണം എന്നുവിചാരിക്കുന്നു ,എന്നാൽ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടും എന്നുകരുതി മാറ്റിവെച്ചുവെന്നുമാത്രം . സൗത്ത് ഇന്ത്യയിൽ പരക്കെ കാണപ്പെടുന്ന ഒരു ജാതിയാണ് എന്നു എല്ലാവർക്കുമറിവുള്ളതാണല്ലോ . ഇന്നത്തെനമ്മുടെ സമൂഹം വളരെ താഴെക്കിടയിൽ ഉള്ളവരെന്നു കരുതുന്ന ഒരു ജാതിയാണ് ഇവർ .നൂറ്റാണ്ടുകളുടെ പാരമ്പര്യങ്ങളും ,തനതു ജീവിതരീതികളും കൊണ്ടു സമ്പന്നമാണ് ഈ സമൂഹം .ഒരുപക്ഷെ ദ്രമിള സംസ്കൃതിയുടെ അവകാശികളിൽ പുരാതനമായവരിൽ ഒന്നാകാം ഇവർ . പക്ഷെ അവർപോലും അവരുടെ പാരമ്പര്യം തിരിച്ചറിഞ്ഞിട്ടുണ്ടെന്നു തോന്നുന്നില്ല .

പലപ്പോഴും വിദ്യാഭ്യാസമില്ലായ്മയും ,അപകർഷതാബോധവും അവരെ യഥാർത്ഥ ചരിത്രം തിരിച്ചറിയുന്നതിൽനിന്നും പിന്തിരിപ്പിക്കുന്നു ,തടയുന്നു . എങ്കിലും പല പഠനങ്ങളും ആധികാരികമായി നടന്നിട്ടുണ്ട് എന്നുള്ളത് ആശ്വാസകരമാണ് .എന്നാൽ ഇതൊക്കെ സാമാന്യജനത്തിനു അറിയുമോയെന്നറിയില്ല .

ജാതിപരമായി വേർതിരിക്കപ്പെട്ട ഒരു സാമുദായിക അവസ്ഥ പ്രോട്ടോ -ദ്രാവിഡിയൻ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല എന്ന ചരിത്രവസ്തുതയെ ഇന്നു പല ഭാഗങ്ങളിൽനിന്നും എതിർക്കുന്ന ഒരുപ്രവണത കണ്ടുവരുന്നുണ്ട് . ഈ വാദഗതിയുടെ പ്രയോക്താക്കൾ സൗത്ത് -നോർത്ത് വ്യത്യാസമില്ലാതെ ജാതീയതയുണ്ടായിരുന്നെന്നും ,തൊട്ടുകൂടൽ -തീണ്ടിക്കൂടൽ ആചരിച്ചുവെന്നും പ്രചരിപ്പിക്കുന്നു . ചില പണ്ഡിതർ തന്നെ ജാതീയതയുടെ ഉത്ഭവം തെക്കേ ഇന്ത്യയാണെന്നു പ്രചരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട് .

യാഥാർഥ്യം എന്താണ് ?

ജാതീയതയുടെ ഉത്ഭവം എവിടെനിന്നാണ് ?

പ്രത്യേകിച്ച് അതു തെക്കേഇന്ത്യയിൽ കൊണ്ടുവന്നതാര് ?

പലപ്പോഴും ജാതീയത ഇവിടെ കൊണ്ടുവന്നത്‌ ബ്രാഹ്മണരാണ് എന്ന് ദ്രാവിഡവാദികളും ,ആര്യവാദികളും ഒരുപോലെ അവകാശപ്പെട്ടിട്ടുണ്ട് .അതിൽ ചരിത്രപരമായ യാഥാർഥ്യമുണ്ടോ .പ്രോട്ടോ ദ്രാവിഢ സമുദായത്തിൽ വളരെ ഉന്നത സ്ഥാനം വഹിച്ചിരുന്ന പുലയനെ തരംതാഴ്ത്തി അശുദ്ധനാക്കിയതാർ ?

ബ്രാഹ്മണർ തീർച്ചയായും അവരുടെ മനുസ്മൃതികളെ നടപ്പിൽവരുത്തിയിരിക്കാം .പക്ഷെ അവരാണ്‌ പുലയനെ താഴ്ത്തിയതു എന്നുള്ളതിന് തെളിവെന്താണ് ?

തമിഴ് പുരാതന കൃതികളും ,തമിഴ് ഭാഷാ ശാസ്ത്രപഠനങ്ങളും നമുക്ക് ഉത്തരം തരുന്നുണ്ടോ ?

ആധുനിക പഠനങ്ങൾ ഇതിലേക്ക്‌വെളിച്ചം വീശുന്നുണ്ട് എന്നുള്ളതാണ് സത്യം .

പുലയനെ തരംതാഴ്ത്തിയവൻ ജൈനർ ആണെന്നാണ് പുതിയാവലോകനങ്ങൾ തെളിയിക്കുന്നത് . ബ്രാഹ്മണനു പിന്നീടുള്ള പങ്കുമാത്രം . ബ്രാഹ്മണർ അദികാലത്തു പുലയൻ ചെയ്തിരുന്ന തൊഴിൽ ചെയ്തിരിക്കാനാണ് സാധ്യത എന്നാണു തെളിവുകൾ നമ്മെ കാണിച്ചുതരുന്നത് . ഒരുപക്ഷെ വിശ്വസിക്കാൻ പ്രയാസമായിത്തോന്നാം .പുലയർ തന്നെ ഇന്നുധരിച്ചുവെച്ചിരിക്കുന്ന അർഥവും കർമ്മവുമല്ല ജൈന ഇടപെടൽ ഉണ്ടായകാലത്തെ “പുലയരുടേതു “.

വായിക്കുക

/// Through an inter-disciplinary approach utilizing Tamil philology, epigraphy, Jaina texts,
anthropology, and Dravidian linguistics, a significantly new picture of early Tamil
society emerges.

In the Tamil country of the early centuries CE, Vedic Brahmins acted as funerary
priests for warriors cutting the corpse before its burial. They also most probably served as
priests worshipping the battle drum made of leather. If there was any notion of ritual
pollution associated with these activities in the Tamil society, Brahmins would not have
chosen to perform them. So, there is no evidence of any indigenous Tamil notion of
occupational ritual pollution at the time.

Jain mendicants considered a Tamil priest (pulaiyaṉ) to be a base person destined
to go to hell in his next birth and called him ‘iḻipiṟappiṉōṉ’. They also considered a
hunter to be destined to go to hell and called him ‘iḻipiṟappāḷaṉ’. Thus ‘iḻipiṟappiṉōṉ’
and ‘iḻipiṟappāḷaṉ’ referred to future births resulting from the karma of killing other life
forms according to Jain beliefs. They did not signify low caste status in this life.

The Dravidian linguistic phenomenon of ‘o’ > ‘u’ alternation led to a folk
etymology attributing ‘baseness’ to ‘pulaiyar’ (<*pol-) instead of ‘auspiciousness.’ At
least as far as South India is concerned, through the folk etymology of pulai < *pul-, ‘to
be base, mean’, the non-violence (ahiṃsā) principle of Jainism seems to have contributed
to the attribution of baseness to pulaiyar from ca. 5th century CE onwards. Mainly due to
the impact of Jainism, in the post-classical period some Brahmins and non-Brahmins too
seem to have adopted negative attitudes towards early Tamil religious ceremonies. They
ascribed low social status to the pulaiyar probably facilitated by a misinterpretation of the
term ‘iḻipiṟappāḷaṉ’. ‘iḻiciṉaṉ’ which, till now, has been considered to be derived from
iḻi-, ‘to descend, dismount, fall, drop down, be reduced in circumstances, be inferior’ is to
be derived from iḻuku ‘to rub, smear’. ……///

ഈ പഠനം വളരെ ഇന്റെരെസ്റ്റിംഗ് ആണ് . ഇതുവരെ വിശദീകരിക്കാനാവാത്ത പല കാര്യങ്ങളെയും വിശദീകരിക്കാൻപറ്റുന്നവയാണെന്നുതോന്നുന്നു .

ON THE UNINTENDED INFLUENCE OF JAINISM ON THE DEVELOPMENT
OF CASTE IN POST-CLASSICAL TAMIL SOCIETY

Sudalaimuthu Palaniappan

ലിങ്ക് കൊടുക്കുന്നു .

https://www.soas.ac.uk/ijjs/file46109.pdf