ആ കഥാപാത്രത്തെ സ്‌ക്രീനിൽ കാണുമ്പൊൾ എന്റെ ദുർവിധി ഓർത്തു ദുഖിക്കും

0
409

മികച്ച അവസരം തേടി വന്നിട്ടും അത്‌ നഷ്ടപ്പെടുത്തിയതിലുള്ള വേദനയിലാണ് അനുശ്രീ. അനുഭവം തുറന്നു പറയുക ആണ് അനുശ്രീ. മോഹൻലാലിന്റെ പുലിമുരുകനിൽ ലാലേട്ടന്റെ നായിക ആയി എത്തിയ കമാലിനി മുഖർജി അവതരിപ്പിച്ച മൈന എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ അവസരം ആദ്യം ലഭിച്ചത് അനുശ്രീയ്ക്ക് ആയിരുന്നു. ചില കാരണങ്ങൾ കൊണ്ട് താരത്തിനു ചെയ്യാൻ സാധിച്ചില്ല. അതിന്റെ വേദന തുറന്ന് പറയുക ആണ് അനുശ്രീ .

Actress Anusree Nair Photoshoot Images | New Movie Postersഅനുശ്രിയുടെ വാക്കുകൾ വായിക്കാം

“പുലിമുരുകനിലെ ലാലേട്ടന്റെ ഭാര്യയുടെ കഥാപാത്രം ചെയ്യാനുള്ള അവസരം തനിക്കാണ് ലഭിച്ചത്, അപ്പോൾ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല . പുലിമുരുകന്‍ സിനിമ കാണുമ്പോള്‍ ഇപ്പോഴും സങ്കടം വരും. തനിക്കായിരുന്നു ആദ്യം ലാലേട്ടന്റെ ഭാര്യ റോൾ ചെയ്യാനുള്ള ഓഫർ ലഭിച്ചത് . എന്നാല്‍ കൈയ്ക്ക് സര്‍ജറി കഴിഞ്ഞിരുന്നതിനാല്‍ അതില്‍ അഭിനയിക്കാന്‍ തനിക്ക് സാധിച്ചില്ല.”

ലാൽ ജോസിന്റെ ഒരു റിയാലിറ്റി ഷോയിൽ കൂടി ആണ് അനുശ്രീ അഭിനയത്തിലേക്ക് അരങ്ങേറ്റം നടത്തുന്നത്. 2012 ൽ ഫഹദ് ഫാസിൽ നായകനായ ഡയമണ്ട് നെക്ലസ് ആയിരുന്നു ആദ്യ ചിത്രം. പിന്നീട് ഒരുപാട് മികച്ച കഥാപാത്രങ്ങൾ ആയി ബിഗ് സ്‌ക്രീനിൽ കഴിവ് തെളിയിച്ചു.താരം ഏറ്റവും അവസാനമായി അഭിനയിച്ചത് മൈ സാന്റ എന്ന ദിലീപ് ചിത്രത്തിൽ ആണ് . നിരവധി ടെലിവിഷൻ ഷോകളുടെ ഭാഗം ആയിട്ടുണ്ട് താരം. കോമഡി സ്റ്റാർ സീസൺ 2, തകർപ്പൻ കോമഡി തുടങ്ങിയ ഷോ കളിൽ ജഡ്ജ് ആയും അനുശ്രീ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Pulimurugan Movie: Showtimes, Review, Songs, Trailer, Posters, News & Videos | eTimes

**