PULWAMA TERROR ATTACK
അന്വേഷണ ഏജന്‍സികളുടെ ആക്രമണ മുന്നറിയിപ്പ് അവഗണിച്ചുവോ ? പ്രതിമകൾക്കും നേതാക്കൾക്കും വേണ്ടി കോടികൾ ചെലവാക്കുന്ന ഈ രാജ്യത്ത്, റോഡ് യാത്ര സങ്കീര്‍ണമായ സാഹചര്യത്തിലും എന്ത് കൊണ്ട് സൈനികരെ വ്യോമ മാര്‍ഗം എത്തിച്ചില്ല ?
പുല്‍വാമ ഭീകരാക്രമണത്തിന് ഒരാണ്ട്; സ്‌ഫോടന വസ്തുക്കളുടെ ഉറവിടം കണ്ടെത്താനാകാതെ എന്‍.ഐ.എ.
40 സി.ആർ.പി.എഫ്. ജവാന്മാരുടെ ജീവനെടുത്ത പുൽവാമ ഭീകരാക്രമണത്തിന് ഇന്നേക്ക് ഒരു വർഷം. ചാവേർ സ്ഫോടനം നടത്താൻ ഉപയോഗിച്ച സ്ഫോടക വസ്തുക്കളുടെ ഉറവിടം കണ്ടെത്താൻ ഒരു വർഷം കഴിഞ്ഞിട്ടും ദേശീയ അന്വേഷണ ഏജൻസിക്ക് സാധിച്ചിട്ടില്ല.
സൈനിക കേന്ദ്രങ്ങളിൽ സാധാരണയായി കണ്ട് വരുന്ന സ്ഫോടന വസ്തുക്കൾ പുറത്ത് നിന്ന് ലഭ്യമാകാനിടയില്ലെന്നാണ് വിലയിരുത്തൽ.
പ്രധാന പ്രതികളായ മുദാസിർ അഹ്മദ് ഖാനും സജ്ജാദ് ഭട്ടും കഴിഞ്ഞ വർഷം മാർച്ചിലും ജൂണിലുമായി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.
LINK > CLICK
പുല്‍വാമ ആക്രമണത്തിന് ഒരു വര്‍ഷം തികയുമ്പോള്‍ സര്‍ക്കാരില്‍ നിന്നും ലഭിച്ച വാഗ്ദാനങ്ങള്‍ പലതും പാലിക്കപ്പെട്ടില്ലെന്ന് ചൂണ്ടിക്കാണിച്ച് കൊല്ലപ്പെട്ട പട്ടാളക്കാരുടെ കുടുംബങ്ങള്‍ രംഗത്ത്.
ഹിന്ദുസ്ഥാന്‍ ടൈംസ് പട്ടാളക്കാരുടെ കുടുംബാംങ്ങളുമായി നടത്തിയ അഭിമുഖത്തിലാണ് സംസ്ഥാന – കേന്ദ്രസര്‍ക്കാരുകള്‍ നടത്തിയ ജോലി അടക്കമുള്ള വാഗ്ദാനങ്ങള്‍ നടപ്പിലാക്കപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ തുറന്നുപറഞ്ഞത്.‘നിരവധി നേതാക്കള്‍ ഞങ്ങളുടെ കുടുംബത്തെ സന്ദര്‍ശിച്ചു. പക്ഷെ ആരും ഞങ്ങള്‍ക്ക് ഒരു സഹായവവും ചെയ്തില്ല.’ പുല്‍വാമയില്‍ കൊല്ലപ്പെട്ട ഉത്തര്‍പ്രദേശ് പ്രയാഗ്‌രാജ് സ്വദേശി മഹേഷ് കുമാറിന്റെ ഭാര്യ ദേവി പറഞ്ഞു.
മക്കളുടെ വിദ്യാഭ്യാസത്തിനും മറ്റാവശ്യങ്ങള്‍ക്കുമുള്ള സാമ്പത്തിക സഹായങ്ങളും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി. ഭര്‍ത്താവിന്റെ ഓര്‍മ്മക്കായി നിര്‍മ്മിക്കുമെന്ന് പറഞ്ഞ രക്തസാക്ഷി മണ്ഡപത്തിന്റെ കാര്യത്തിലും യാതൊന്നുമായില്ലെന്നും ദേവി കൂട്ടിച്ചേര്‍ത്തു.ഇത് ഒരു കുടുംബത്തിന്റെ മാത്രം അവസ്ഥയില്ലെന്നും കൊല്ലപ്പെട്ട 40 പേരില്‍ പലരുടെയും ബന്ധുക്കള്‍ ഇത് ആവര്‍ത്തിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ചിലര്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടുണ്ടെങ്കിലും വാഗ്ദാനം ചെയ്ത സര്‍ക്കാര്‍ ജോലികളുടെ കാര്യത്തില്‍ തീരുമാനമായിട്ടില്ല. കൂടാതെ സംസ്ഥാന നേതാക്കള്‍ ജവാന്‍മാരുടെ ഓര്‍മ്മക്കായി നിര്‍മ്മിക്കുമെന്ന് പറഞ്ഞ സ്മാരകങ്ങളുടെ കാര്യത്തിലും വാക്കുകളല്ലാതെ മറ്റു നടപടികളൊന്നും ഉണ്ടായില്ലെന്നും നിരവധി പട്ടാളക്കാരുടെ ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു.
2018 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ആക്രമണത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാരാണ് കൊല്ലപ്പെട്ടത്. പട്ടാളക്കാര്‍ സഞ്ചരിച്ച് ട്രക്കിലേക്ക് ബോംബ് നിറച്ച് കാറുമായി ചാവേര്‍ ആക്രമണം നടക്കുകയായിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു.
LINK > CLICK
പുൽവാമ ഭീകരാക്രമണത്തിന് ഒരു വർഷം.
രാജ്യത്തെ ഭീതിയിലാഴ്ത്തിയ പുൽവാമ ഭീകരാക്രമണം ഉണ്ടായിട്ട് ഒരു വർഷം തികഞ്ഞു. ജമ്മുകാശ്മീരിലെ അവന്തിപുരയിൽ വെച്ച് സി.ആർ.പി.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ 40 സൈനികരുടെ ജീവൻ നഷ്ടപ്പെട്ടു. ആക്രമണത്തിനു പിന്നിൽ ജയ്ഷേ മുഹമ്മദ്‌ എന്ന ഭീകര സംഘടന ആയിരുന്നു.2019 ഫെബ്രുവരി 14ന് സി.ആർ.പി.എഫ് ജവാൻമാർ സഞ്ചരിച്ചിരുന്ന വാഹന വ്യൂഹത്തിന് നേരെ ആയിരുന്നു ഭീകരാക്രമണം ഉണ്ടായത്. ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് 2547 സൈനീകർ 78 ബസുകളിലായി പോവുകയായിരുന്നു. ദേശീയപാത 44 ൽ അവന്തി പുരയ്ക്കടുത്ത് വെച്ചാണ് അപകടം ഉണ്ടായത്.
സ്ഫോടക വസ്തുക്കളുമായി സ്കോർപിയോ കാർ, വാഹന വ്യൂഹത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. സ്ഫോടനത്തിൽ 40 സൈനികർക്ക് ജീവൻ നഷ്ടപ്പെട്ടു.
കൊല്ലപ്പെട്ടവരിൽ വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാരടക്കമുള്ളവറായിരുന്നു. ജയ്ഷെ മുഹമ്മദ് അംഗം ആദിൽ അഹമ്മദായിരുന്നു ചാവേർ. 2019 ലോക്സഭാ തിരഞ്ഞടുപ്പിനു തൊട്ട് മുമ്പ് നടന്ന ആക്രമണം രാഷ്ട്രീയമായി ബി.ജെ.പി ഉയർത്തി കാട്ടി.
ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ജയ്ഷെ മുഹമ്മദ് ഭീകരൻ മുദസിർ അഹമ്മദ് ഖാനെ ഇന്ത്യൻ സൈന്യം ഏറ്റുമുട്ടലിൽ വധിച്ചു. അന്താരാഷ്ട്ര തലത്തിലുള്ള ഇന്ത്യയുടെ സമ്മർദ്ദങ്ങൾക്കിടയിൽ ജയ്ഷെ സ്ഥാപകൻ മസൂദ് അസ്ഹറിനെ 2019 മേയ് 1ന് ഐക്യരാഷ്ട്ര സംഘടന ആഗോള ഭീകരനായി പ്രഖ്യാപിച്ചു.പുല്‍വാമയില്‍ നേരത്തെ ചുമതലയുണ്ടായിരുന്ന മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ ദേവീന്ദര്‍ സിങ് ഭീകരരോടൊപ്പം യാത്ര ചെയ്യവെ ജനുവരി 12 നാണ് പിടിയിലായത്. പുല്‍വാമ ആക്രമണത്തില്‍ ഇയാളുടെ പങ്ക് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
കശ്മീർ നയം മാറിയോ ?
പുൽവാമ ഭീകരാക്രമണത്തിനു പിന്നാലെ ആദ്യ മോദി സർക്കാരിന്റെ കശ്മീർ നയങ്ങളെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നിരുന്നു. കശ്മീരിൽ ബിജെപി–പിഡിപി സഖ്യം ഭരിച്ച മൂന്നു വർഷവും ഭീകരാക്രമണങ്ങളുടെ വേലിയേറ്റമായിരുന്നു. രാജ്യത്ത് സൈനിക ക്യാംപുകൾക്കു നേരെ ഏറ്റവും കൂടുതൽ ഭീകരാക്രമണം ഉണ്ടായത് ഈ സമയത്താണ്. 2016 സെപ്റ്റംബറിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണം കേന്ദ്ര സർക്കാർ ആഘോഷിച്ചുവെങ്കിലും പാക്ക് ഭീകരതയ്ക്കു ശമനമുണ്ടായില്ല. രാഷ്ട്രീയമായി പാക്കിസ്ഥാനെ ചർച്ചകളിലേക്കു നയിക്കുക എന്ന നയപരമായ സമീപനത്തിനു മോദി സർക്കാർ ശ്രമിച്ചില്ല. പ്രക്ഷോഭങ്ങളെ അടിച്ചമർത്തിയതാണ് ആക്രമണത്തിനു വഴിതെളിച്ചതെന്നും വിമർശനമുയർന്നു.
പുൽവാമ ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിന്റെ ഏറ്റവും വലിയ പ്രത്യേകത, ജമ്മു കശ്മീർ സംസ്ഥാനം ഇപ്പോൾ ഇല്ല എന്നതാണ്. രണ്ടാം മോദി സർക്കാർ വന്ന ശേഷം ഓഗസ്റ്റ് അഞ്ചിനാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കി സംസ്ഥാനത്തെ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളാക്കിയത്. ഇതിനു ശേഷം കശ്മീരിൽ നിന്നുള്ള പല വാർത്തകളും പുറംലോകം അറിഞ്ഞിട്ടുമില്ല.
Pulwama terror attack: Even after a year, NIA unable to trace source of explosives.
40 Central Reserve Police Force personnel were killed on February 14 when a convoy in which they were travelling was attacked near Awantipora on the Srinagar-Jammu Highway.
14 FEBRUARY 2020
Many loose ends hamper probe; NIA could not file a charge sheet as none of the key suspects are alive.
A year after the Pulwama terror attack where 40 CRPF personnel were killed, the National Investigation Agency (NIA) has not been able to trace the source of high grade explosives used by the car-borne suicide bomber.
Adil Ahmad Dar, a Jaish-e-Mohammad terrorist, rammed a car into a CRPF bus on the Jammu-Srinagar highway near Pulwama on February 14, 2019.
A senior government official said the explosives could not have been purchased off the shelf as it was “warfare ammunition generally found in military stores.” A forensic report said that around 25 kg of plastic explosives were used.
An NIA official said the explosives packed in the car were “ammonium nitrate, nitro-glycerine and RDX”.
The investigation has hit hurdles and the NIA could not file a chargesheet as all key suspects are dead.
Two main suspects-Mudasir Ahmed Khan and Sajjad Bhat, were killed in an encounter with security forces last year in March and June respectively.
• Jaish video
After the attack, Jaish released a video claiming credit for the attack. They identified the attacker as Dar, a resident of Kakapora in Pulwama who joined the outfit in 2018. In the video, Dar is seen carrying a sophisticated weapon and sitting in the backdrop of a black and white flag. He says that “by the time the video was released, he would be in heaven”.
The vehicle was first sold in 2011 and resold several times before Bhat purchased it on February 4, 10 days before the attack. Mudasir Ahmed Khan, the other suspect, had arranged the explosives, the NIA said.
A senior government official said the “engine block” of the vehicle could not be recovered as it blew apart and could have been swept away after falling in a river near the site of the explosion.
“There are many unanswered questions as all the perpetrators who could have helped in piecing together the investigation were killed in encounters. The car used in the attack had changed hands several times. The last person to own the vehicle- Sajjad Bhat went on to join Jaish hours before he could be caught. He was later killed in an encounter,” the official said.
Another official said it was difficult to establish the conspiracy as the technical evidence gathered in the case could not be corroborated as none of the suspects are alive. “We do not know the financial trail, how was the car arranged. Adil Ahmad Dar, who was driving the car, was on a suicide mission. Where did he procure the explosives from, it could not be established,” said the official.
An NIA official said DNA samples were extracted from the ‘meagre fragments of the car” and were matched with Dar’s father to establish and confirm the suicide bomber’s identity.
The official added that only “burnt residues” could be found at the attack site. “Had we recovered samples from a bomb that had not exploded, then tracing the source would have been easier on the basis of its composition and usage pattern. In Pulwama, all we could get was charred remains,” the official said.
A fifth suspect-Qari Mufti Yasser was killed in an encounter on January 25 this year. The fourth suspect- Kamran was killed on March 29 last year. Dar’s video was released by Jaish spokesperson Mohd. Hassan and the IP address from which the claim was made was traced to Pakistan, the official said.
Under the Unlawful Activities (Prevention) Act, the investigating agency has 90 days to file a charge sheet in court but it can be extended if the suspects are dead or additional time is required.
In June, Minister of State for Home G. Kishan Reddy said in a written reply in the Rajya Sabha that the Pulwama attack was not an “intelligence failure” and “the investigation by the NIA so far has resulted in identifying the conspirators, suicide attacker and the vehicle provider.”   LINK > CLICK
The Central Reserve Police Force (CRPF) Director General has refused to reply to an RTI query seeking the photocopy of the inquiry report into the Pulwama terror attack on February 14 last year in which around 40 paramilitary personnel were killed.
Panipat-based RTI activist P.P. Kapoor, had in two separate RTI applications dated January 9 and 10, sought the photocopy of the inquiry report into the attack, the details of the CRPF officials found guilty of dereliction of duty or anomalies and the ranks and names of those punished. Besides the ranks and the names of the CRPF personnel killed in the attack, Mr. Kapoor also demanded to know the details of the financial assistance and other facilities provided to the families of the deceased. He also asked whether the CRPF officials killed in the attack were accorded the status of “shaheed” (martyr) and, if not, what was the term used for them.
However, the CRPF DG, the Central Public Information Officer, refused to reply to any of the queries citing Para- 24 (1) of Chapter 6 of the Right to Information Act, 2005, which he said exempted the force from providing any information except the matters concerning the human rights violations and corruption.
Mr. Kapoor has now made an appeal to the First Appellate Authority in this case against the denial of information. He has argued that the death of the CRPF personnel amounted to the violation of their human rights and the fact that explosives in large quantities reached Pulwama showed that it involved high-level corruption. Mr. Kapoor demanded that the said information be immediately made public free-of-cost in the larger public interest.
“The attack rocked the conscience of the masses and was an important election issue. It is surprising that the information about the attack is not being made public. Every Indian has the right to know the facts of the case,” he said. LINK > CLICK
Who were involved
Mr. Babulal Lamba regretted that the “conspiracy” behind the Pulwama attack had not yet been unravelled and no one knew how a vehicle laden with 200 kg of explosives had hit the CRPF bus. “Both the BJP and the Congress exploited the attack for their electoral advantage in the 2019 Lok Sabha poll campaign. As the father of a slain jawan, I have right to know how my son was killed… Who all were involved?” he asked.
(Rohitash Lamba, 27, a native of small Govindpura Basri village situated 65 km away from Jaipur, was the youngest of the five CRPF personnel from Rajasthan who lost their lives in the suicide attack.)
(കടപ്പാട്)
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.