കന്നടയുടെ പ്രിയ നടൻ അപ്പു എന്ന പുനീത് രാജ്‌കുമാറിന്റെ അകാല വിയോഗം ഏവരെയും തളർത്തിയിരുന്നു. ഇന്ന് അപ്പുവിന്റെ പിറന്നാളാണ്. അപ്പുവിന്റെ അവസാന ചിത്രമായ ജെയിംസ് ഇന്ന് റിലീസ് ആകുകയാണ്. എന്നാൽ പുനീതിന്റെ മരണം ഇന്നും അറിയാത്തൊരു ആളുണ്ട് അദ്ദേഹത്തിന്റെ കുടുംബത്തിൽ. അതുമറ്റാരുമല്ല അദ്ദേഹത്തിന്റെ പിതാവും കന്നടയുടെ എക്കാലത്തെയും വലിയ സൂപ്പർസ്റ്റാറുമായിരുന്ന അന്തരിച്ച രാജ്‌കുമാറിന്റെ സഹോദരി നാഗമ്മയാണ്. നാഗമ്മയ്ക്കു ഇപ്പോൾ 90 വയസുണ്ട് . വാർദ്ധക്യസഹജമായ ആരോഗ്യപ്രശ്നങ്ങൾ കാരണം അവരിപ്പോൾ വിശ്രമ ജീവിതത്തിൽ ആണ്. പുനീതിന്റെ മരണം നാഗമ്മയെ അറിയിക്കാത്തതു അത് അവർക്കു താങ്ങാൻ ആകാത്തതുകൊണ്ടാണ് എന്നാണു കുടുംബാംഗങ്ങൾ പറയുന്നത്. പുനീതിന്റെ ഒരു കുടുംബാംഗം പറയുന്നതു ഇങ്ങനെയാണ്
“പുനീതിന് നാഗമ്മയോടു വല്ലാത്തൊരു ആത്മബന്ധമുണ്ട്. കുട്ടിക്കാലത്തു പുനീതിനെ നോക്കിയിരുന്നത് നാഗമ്മ ആയിരുന്നു. ഗഞ്ജനൂരിലെ കുടുംബവീട്ടില്‍ നാഗമ്മയെ കാണാൻ പുനീത് ഇടയ്ക്കിടെ വരുമായിരുന്നു. പിനീതിന്റെ മരണവിവരം അറിയിച്ചാൽ നാഗമ്മ അതിനെ അതിജീവിക്കുകയില്ല . പുനീത് എവിടെ എന്ന് നാഗമ്മ ചോദിക്കുമ്പോൾ, പുനീത് സിനിമാ ചിത്രീകരണത്തിന് വേണ്ടി വിദേശത്താണ് എന്ന് കള്ളം പറയും . എന്നിട്ടു പുനീതിന്റെ സിനിമകൾ കാണിച്ചുകൊടുക്കുമ്പോൾ നാഗമ്മ സന്തോഷവതിയാകും. ”
കഴിഞ്ഞ ഒക്ടോബർ മാസം 29 -നാണ് പുനീത് ഹൃദയാഘാതം കാരണം മരിക്കുന്നത്. ജിമ്മിൽ വ്യായാമത്തിനിടെ ആയിരുന്നു അത്യാഹിതം ഉണ്ടായത്. ആശുപതിയിൽ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ വിലയേറിയ ജീവൻ രക്ഷപെടുത്താൻ ആയില്ല.
**