ആദ്യ സിനിമ 1950ൽ.. അവസാനത്തെ സിനിമ 2019 ൽ.. ഇങ്ങനെ രണ്ടറ്റവും നോക്കി ചലച്ചിത്രജീവിതം അളക്കുവാണെങ്കിൽ മലയാള സിനിമയിൽ ഏറ്റവും ദൈർഘ്യമേറിയ കരിയർ സ്പാനിന് അവകാശികളിലൊരാളായി പുന്നശ്ശേരി കാഞ്ചന എന്ന നടിയും ഉണ്ടായിരിക്കും.. ഒരുപക്ഷേ, ഒന്നാം സ്ഥാനക്കാരിയായിത്തന്നെ..! ഈ 69 വർഷങ്ങൾക്കിടയിൽ അഭിനയിച്ചത് 50 ൽ താഴെ ചിത്രങ്ങളിൽ മാത്രമാണെന്നതും, അതിൽത്തന്നെ 40 വർഷത്തിലധികം നീണ്ടൊരു ഇടവേള ഉണ്ടായിരുന്നെന്നതുമൊക്കെയാണ് വസ്തുതകളെങ്കിലും..!

May be an image of 5 people, beard and people standing1950ൽ പ്രസന്ന എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം.. 2019 ലിറങ്ങിയ ‘ഓള്’ ആണ് അവസാനം റിലീസായ ചിത്രം.. കൊട്ടാരക്കര, സത്യൻ, പ്രേം നസീർ മുതലിങ്ങോട്ട് ആസിഫലിയും, ഷെയിൻ നിഗവും വരെയുള്ള തലമുറകളോടൊപ്പം അഭിനയിച്ചു.

വളരെ സജീവമായിട്ടല്ലെങ്കിലും, കാൽ നൂറ്റാണ്ടോളം സിനിമാരംഗത്ത് സാന്നിധ്യമായി നിന്നശേഷമുള്ള നാലു പതിറ്റാണ്ടിൻ്റെ ഇടവേളയ്ക്ക് വിരാമമായതും വളരെ യാദൃശ്ചികമായിട്ടായിരുന്നു.

1965 ൽ പുറത്തിറങ്ങിയ ഇണപ്രാവുകൾ എന്ന ചിത്രത്തിൻ്റെ അമ്പതാം വാർഷികത്തിൻ്റെ ഫോട്ടോ കണ്ടിട്ടാണ് ഓലപ്പീപ്പി എന്ന ചിത്രത്തിൻ്റെ സംവിധായൻ ആ സനിമയിലെ ഒരു പ്രധാന കഥാപാത്രമായ മുത്തശ്ശിയുടെ വേഷത്തിലേക്ക് കാഞ്ചനയെ ക്ഷണിക്കുന്നത്.. ആ ചിത്രത്തിലൂടെ 2016ലെ മികച്ച സ്വഭാവനടിക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു..തുടർന്ന് C/o സൈറാബാനു, ആഷിഖ് വന്ന ദിവസം, വിജയ് സൂപ്പറും പൗർണ്ണമിയും തുടങ്ങി ഏതാനും സിനിമകൾ..

2019 മെയ് 30ന് തൻ്റെ എൺപത്തിയെട്ടാം വയസ്സിൽ പുന്നശ്ശേരി കാഞ്ചന അന്തരിച്ചു. ചങ്ങനാശ്ശേരി ഗീഥ, കലാനിലയം നാടക വേദി തുടങ്ങി ഒട്ടേറെ സമിതികളിലൂടെ നാടകരംഗത്തും തിളങ്ങി നിന്നിരുന്ന ഈ അഭിനേത്രിയുടെ പ്രൊഫൈൽ ഇവിടെ: https://m3db.com/kanchana

You May Also Like

സന്തോഷ്‌ പണ്ടിറ്റിന്‍റെ കിസ്സ് ഓഫ് ലവ്.

സന്തോഷ്‌ പണ്ഡിറ്റ് കിസ് ഓഫ് ലവ്വിനെ എങ്ങനെ നോക്കികാണുന്നുയെന്നു ചര്‍ച്ച ചെയ്യുന്ന വീഡിയോ ഒന്ന് കണ്ടുനോക്കു.

ആരാധകരുടെ ‘മോഡേൺ പെണ്ണ് ‘ ആൻഡ്രിയയുടെ ഗ്ലാമർ ഫോട്ടോസ്

പിന്നണി ഗായികയായി സിനിമയിലെത്തിയ ആളാണ് ആൻഡ്രിയ ജെർമിയ . ഡാൻസറായും മ്യൂസിക് കമ്പോസറായും മോഡലായും താരം…

മരണത്തിന്റെ മറുപുറം

അരുണിന്റെ ദൃഷ്ടികള്‍ അകലെയെങ്ങോ എന്തിനോ വേണ്ടി പരതുന്നതു പോലെ….. കുറ്റാക്കുറ്റിരുട്ടിന്റെ അങ്ങേതലക്കല്‍ ഭാവിയുടെ ശുഭ പ്രതീക്ഷയുടെ പ്രതിബിംബം പോലെ കടല്‍ക്കരയിലെ ലൈറ്റ് ഹൌസിന്റെ കത്തി അണയുന്ന പ്രകാശബിംബങ്ങള്‍….

തന്റെ മുന്നിൽ വന്ന ഓരോ നാസിയെയും കൊന്നൊടുക്കി നടന്ന ഒരാൾ, അയാളുടെ കഥയാണ് സിസു

Rakesh Manoharan Ramaswamy നമ്മുടെ ജോൺ വിക്കിന് ഒരു അപ്പൂപ്പൻ ഉണ്ടെന്നു കരുതുക. സ്വന്തം നായയും,…