പാതാള തവള
ഇംഗ്ലീഷില്‍ purple frog / pig nose frog എന്നും മലയാളത്തില്‍ പാതാള തവളയെന്നുമാണ് ഇവന്റെ പേര്. പതാൾ, കുറവൻ, കുറത്തി, കൊട്രാൻ, പതയാൾ, പന്നിമൂക്കൻ, പാറമീൻ എന്നീ പേരുകളിലും അറിയപ്പെടുന്ന ഇവയെ കേരളത്തിൽ അഗസ്ത്യമലനിരകൾ തുടങ്ങി കണ്ണൂർ വരെ, ആലപ്പുഴ ഒഴികെ ഉള്ള എല്ലാ ജില്ലകളിലും പാറക്കെട്ടുകളും വെള്ളച്ചാട്ടങ്ങളും ഉള്ള പ്രദേശങ്ങളിൽ കണ്ടത്തിയിട്ടുണ്ട്. നാസിക ബട്രച്ചുസ്‌ സഹ്യദ്രെന്സിസ് (Nasikabatrachus sahyadrensis) എന്ന ശാസ്ത്ര നാമം കേട്ട് പേടിക്കരുത്, . സംസ്കൃതത്തില്‍ ‘nasika’ എന്നാല്‍ മൂക്ക് എന്നാണല്ലോ, ആ വാക്കില്‍ നിന്നാണ് ഈ ശാസ്ത്രീയ നാമത്തിന്റെ ഉറവിടം.‘batrachus’ എന്നാല്‍ തവള എന്നും, sahyadrensis എന്നതു സഹ്യാദ്രിയെ സൂചിപ്പിക്കാനും. ഇന്ത്യക്കാരനായ എസ്. ഡി. ബിജു, ബെല്‍ജിയം കാരനായ ഫ്രാങ്കി ബോസ്സുയ്റ്റ്‌ എന്നീ ശാസ്ത്രജ്ഞര്‍ ആണ് നമ്മുടെ സഹ്യാദ്രി യില്‍ നിന്ന് വിചിത്രരൂപിയായ ഇവനെ കണ്ടെത്തിയത്
പാതാളത്തവളയിലെ ആണിന് 5 സെൻറീമീറ്ററും, പെണ്ണിന് 10 സെൻറീമീറ്ററും നീളമുണ്ടാകും. ചിതലാണ് ആഹാരം. കേരളത്തിലേയും, തമിഴ്‌നാട്ടിലേയും പശ്ചിമഘട്ടത്തില്‍ മാത്രം കാണപ്പെടുന്ന പാതാളത്തവളകൾ വര്‍ഷത്തിൽ ഒരിക്കല്‍ മാത്രമേ മണ്ണിൻെറ അടിയില്‍ നിന്നും പുറത്തുവരൂ. അതും പ്രജനനത്തിനായി മണ്‍സൂണിന് മുമ്പുള്ള മഴക്കാലത്ത്. പാതാള തവളയെ കണക്കാക്കുന്നു.
വര്‍ഷത്തില്‍ ഒരു വരവ്.മണ്ണിനടിയിൽ ഇരുന്നു കൊണ്ട് മഴയുടെ അളവും അരുവിയിലെ ജലത്തിന്റെ അളവും ഒക്കെ ഇവ കൃത്യമായി മനസ്സിലാക്കും. മുട്ടയിടാന്‍ സാഹചര്യങ്ങളെല്ലാം സജ്ജമായി എന്നു മനസ്സിലായാല്‍ ഇണയെ ആകര്‍ഷിക്കാനുള്ള പ്രത്യേക കരച്ചിലാണ് ഈ സമയത്ത് ആദ്യം തുടങ്ങുക. കരച്ചില്‍ കേട്ട് എത്തുന്ന പെൺതവള ആണിനേയും ചുമന്ന് കൊണ്ട് തുരങ്കത്തിലൂടെ മണ്ണിന് മുകളിലേക്ക് വരും. ഉള്ളില്‍ 2000 മുതല്‍ 4000 വരെ മുട്ടകളുമായി രാത്രി മണ്ണിന് മുകളിലെത്തുന്ന പെൺതവളകൾ സുരക്ഷിതമായ ഒരിടം കണ്ടെത്തി പുറത്തുവിടുന്ന മുട്ടകളില്‍ ആണ്‍തവള ബീജം വീഴ്ത്തുന്നതോടെ പ്രജനനം നടക്കും. ഒരു സമയം നാലായിരം വരെ മുട്ടകളിടാറുണ്ട്. മുട്ടയിട്ട ശേഷം തിരിച്ച് മണ്ണിനടിയിലേക്കു മടങ്ങും. പിന്നെ അടുത്ത കൊല്ലം മുട്ടയിടാന്‍ മാത്രമേ പുറത്തുവരൂ.
ഒരാഴ്ചയ്ക്കുള്ളില്‍ മുട്ടകൾ വിരിഞ്ഞു സക്കർ മീനുകളെ പോലെ ഒഴുക്കുള്ള വെള്ളത്തിൽ പറ്റിപ്പിടിച്ചു നിൽക്കാന്‍ സാധിക്കുന്ന വാൽമാക്രികൾ ആകും. ഈ സമയത്തിനുള്ളിൽ വലിയ മഴ പെയ്താൽ മുട്ടകൾ മുഴുവൻ നശിച്ചു പോകും. അതുപോലെ തന്നെ മഴ വൈകിയാലും ചൂടിൽ മുട്ടകൾ വരണ്ടുണങ്ങിപ്പോകും. പുതുവെള്ളത്തില്‍ വാൽമാക്രികൾ ചിതറി പലയിടത്തായി വളരും. കുറെ നശിച്ചുപോകും. 120 ദിവസം കൊണ്ട് ബാക്കിയുള്ളവ തവളകളാകും. മൂക്കുകൊണ്ട് തുരന്നാണ് മണ്ണിനടിയിലേക്ക് ഇവ പോകുന്നത്.
ഇവന്‍ ചില്ലറക്കാരനല്ല എന്നാണ് ജനിതക പരിശോധനയില്‍ തെളിഞ്ഞത്. കാരണം ഇവന്റെ പൂര്‍വികര്‍ 175 ലക്ഷം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദിനോസര്‍കള്‍ക്കൊപ്പം ചാടി ചാടി നടന്നവര്‍ ആണത്രേ. ഇവന്റെ അടുത്ത ബന്ധുക്കള്‍ ആഫിക്കയുടെയും ഇന്ത്യയുടെയും ഇടയിൽ – ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ടമായ സീ ഷെൽസിലുള്ള സുഗ്ലോസ്സിഡെ എന്നയിനം തവളകൾ ഇവയുടെ അടുത്ത ബന്ധുക്കളാണ്ഇന്ത്യയില്‍ നിന്ന് വളരെ അകലെ മടഗാസ്‌കറിന് അടുത്ത് സീഷെല്‍സ് ദ്വീപില്‍ ആണ് ഉള്ളത് എന്നത് കൌതുകകരമായ വസ്തുതയാണ് . ഇതിനു ശാസ്ത്ര ലോകത്തിന്റെ മറുപടി കേള്‍ക്കണ്ടേ! ഒരു കാലത്ത് ഇന്ത്യ, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ഭാഗം ആയിരുന്നു എന്നും ഇന്ത്യ, ആഫ്രിക്കയില്‍ നിന്ന് വേര്‍പെട്ടു ഏഷ്യയില്‍ ചേര്‍ന്ന സമയത്ത് ഇവരുടെ പൂര്‍വികരും അതോടൊപ്പം എത്തി എന്നുമാണ് അവരുടെ നിഗമനം. ഗോണ്ട്വാന സിദ്ധാന്തത്തിന്റെ ജീവിച്ചിരിക്കുന്ന തെളിവുകളിൽ ഒന്നായി പാതാള തവളയെ കണക്കാക്കുന്നു .70 വര്‍ഷങ്ങള്‍ക്കു ശേഷമാണു ജന്തുലോകം ഒരു തവള വര്ഗ്ഗത്തിനെ പുതിയതായി കണ്ടെത്തുന്നത്. അതിനാല്‍ ശാസ്ത്ര ലോകം ഇവന്റെ കണ്ടെത്തലിനെ ഒരു നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം എന്നാണു വിശേഷിപ്പിക്കുന്നത്.
കേരളത്തിന്റെ ഔദ്യോഗിക ചിത്രശലഭമായി ബുദ്ധമയൂരിയെ ഈയിടെ പ്രഖ്യാപിച്ചിരുന്നു. ഇനി മാവേലിത്തവളയെ ഔദ്യോഗിക തവളയായി പ്രഖ്യാപിച്ചാല്‍ ഔദ്യോഗിക തവളയുള്ള ഏക ഇന്ത്യന്‍ സംസ്ഥാനമാകും കേരളം.
. ഇതിനു പിന്നാലെയിപ്പോള്‍ ഔദ്യോഗിക തവള എന്ന നിര്‍ദ്ദേശത്തിനൊരുങ്ങുകയാണ് വന്യജീവി ഉപദേശക ബോര്‍ഡിലെ ഗവേഷകര്‍. പാതാള തവളയെയാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക തവളയാക്കാന്‍ നിര്‍ദ്ദേശം സമര്‍പ്പിക്കുന്നത്. വന്യജീവി ഉപദേശക ബോര്‍ഡിന്റെ അടുത്തയോഗത്തില്‍ ഗവേഷകര്‍ നിര്‍ദ്ദേശം മുന്നോട്ടുവയ്ക്കും.കേരളാ വനഗവേഷണ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തവളയെക്കുറിച്ചു ഗവേഷണം നടത്തുന്ന സന്ദീപ് ദാസ് ആണ് ഈ നീക്കത്തിനു തുടക്കം കുറിച്ചത്. ഇത് നടപ്പായാൽ ഔദ്യോഗിക തവളയുള്ള ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറും.
കടപ്പാട് : Psc Vinjanalokam Psc Vinjanalokam
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.