പുരുളിയ ആയുധക്കടത്തിന്‍റെ പിന്നാമ്പുറം

പുരുളിയ ആയുധക്കടത്ത് എന്തായിരുന്നു എന്ന് ഇന്നത്തെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും ഓര്‍മ്മയുണ്ടാകണമെന്നില്ല. ഇന്ത്യക്ക്സ്വാതന്ത്ര്യം കിട്ടിയശേഷമോ മുമ്പോ അത്തരത്തില്‍ ഒരു സംഭവം ഉണ്ടായിട്ടില്ല. 1995 ഡിസംബര്‍ 17 നു രാത്രി പശ്ചിമബംഗാളിലെ പുരുളിയ ജില്ലയിലെ ആറു ഗ്രാമങ്ങളില്‍ ഒരു റഷ്യന്‍ വിമാനം താഴ്ന്നിറങ്ങി 1500 റഷ്യന്‍ നിര്‍മ്മിത എകെ 47 തോക്കുകളും 10 ലക്ഷത്തിലേറെ വെടിയുണ്ടകളും പതിനായിക്കണക്കിനു ഗ്രനേഡുകളും പുറത്തേക്ക് വലിച്ചെറിഞ്ഞിടതാണ് സംഭവത്തിന്‍റെ തുടക്കം. ഡിസംബര്‍ 22 അര്‍ദ്ധരാത്രിയോടെ ഇതേ വിമാനം മുംബയില്‍ സഹര്‍ വിമാനത്താവളത്തിന് മുകളില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ വിമാനത്താവളത്തിലെ അധികൃതരുടെ കണ്ണില്‍ പെടുകയും അവരുടെ തന്ത്രപൂര്‍വമായ ഇടപെടല്‍ വഴി നിലത്തിറക്കിക്കുകയും ചെയ്തു. വിമാനത്തില്‍ നിന്നും ഇറങ്ങിയ അഞ്ചുപേരില്‍ സംഘത്തല വനായ ഡെന്മാര്‍ക്ക് പൌരന്‍ കിം ഡേവി ഇരുട്ടില്‍ മറഞ്ഞു. പക്ഷെ അയാളുടെ ഫോണില്‍ നിന്ന് രണ്ട് കോളുകള്‍ വിമാനത്താവളത്തില്‍ നിന്ന് വിളിക്കുന്നത്‌ ശ്രദ്ധിച്ച പോലീസ് ആ ഫോണുകള്‍ കണ്ടെത്തിയപ്പോള്‍ ലോക്സഭാംഗം പപ്പു യാദവിനെയാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞു. വിമാനത്തില്‍ ഉണ്ടായിരുന്ന ബ്രിട്ടീഷ് പൌരനും ആയുധ കച്ചവടക്കാരനുമായ പീറ്റര്‍ ബ്ലീക്കിന് പുറമേ നാല് ലാത്വിയന്‍ സ്വദേശികളും പിടിയിലായി. സിബിഐ ചോദ്യം ചെയ്യലിനിടയില്‍ ഇവര്‍ ആണ് ഇത്രയേറെ ആയുധങ്ങള്‍ പുരുളിയയില്‍ ഇതേ വിമാനത്തില്‍ കൊണ്ട് വര്‍ഷിച്ചതെന്നു തെളിഞ്ഞു.

India Most Mysterious Case Purulia Arms Drop - पुरुलिया हथियार कांड  स्वतंत्र भारत की इस सबसे रहस्यमय घटना से कब उठेगा राज | Patrika Newsജ്യോതിബസു ഭരണം അട്ടിമറിക്കാന്‍ നിരന്തര ‌ അക്രമങ്ങള്‍ സംഘടിപ്പിച്ചിരുന്ന ആനന്ദ മാര്‍ഗികള്‍ക്ക് വേണ്ടിയാണ് ആയുധങ്ങള്‍ ഇറക്കിയതെന്ന് ഈ സംഘം സ്ഥിരീകരിച്ചു. സിബിഐ ഏറ്റവും ഫലപ്രദമായി അന്വേഷിച്ച കേസ് ആയിരുന്നു ഇത്. ഇപ്പോഴത്തെ കേരള ഡിജിപി ലോകനാഥ ബഹറയും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു. അപ്പോള്‍ ദില്ലി ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ചിരുന്ന ഈ ലേഖകന്‍ പല ദിവസവും രാത്രി വളരെ വൈകി കൊല്‍ക്കത്തയിലുള്ള ബഹറയുമായി സംസാരിക്കാറുണ്ടായിരുന്നു.അങ്ങിനെയാണ് അന്വേഷണ പുരോഗതി മനസ്സിലാക്കിയത്. ആയുധം കൊണ്ടുവന്ന വിമാനത്തില്‍ ദീപക് മാണിക്യന്‍ എന്ന ഒരു ആനന്ദ് മാര്‍ഗിയും ഉണ്ടായിരുന്നു.ഇതിനടുത്തായിരുന്നു ആനന്ദമാര്‍ഗികളുടെ കേന്ദ്രം. 1996 മാര്‍ച്ച്‌ മധ്യത്തോടെ കുറ്റപത്രം സമര്‍പ്പിക്കുകയും പിന്നീട് ഹൈക്കോടതി അഞ്ച് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ വിധിക്കുകയും ചെയ്തു.

Still Alive: Purulia Arms Drop Caseഈ ആയുധ കടത്തിന് പിന്നിലെ യഥാര്‍ത്ഥ കരം സി ഐ എ യുടെതാണെന്ന് പിന്നീട് വ്യക്തമായി.എന്തെന്നാല്‍ 2000 ആദ്യം ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയ ടോണി ബ്ലൈയറും, റഷ്യന്‍ പ്രധാനമന്ത്രി പുടിനും, സി ഐ എ യും പ്രധാനമന്ത്രി വാജ്പേയില്‍ അതിശക്തമായി സമ്മര്‍ദ്ദം നടത്തി പീറ്റര്‍ ബ്ലീക് ഒഴികെയുള്ള നാല് പേരെ കോടതി ശിക്ഷ നിലനില്‍ക്കെ മോചിപിച്ചു. 2004 ഫെബ്രുവരി നാലിന് ബ്രിട്ടീഷ് ആയുധ കച്ചവടക്കാരനായ പീറ്റര്‍ ബ്ലീക്കിനെയും രാഷ്ടപതി പ്രത്യേക അധികാരം ഉപയോഗിച്ച് മോചിപ്പിച്ചു. മുംബൈ വിമാനത്താവളത്തില്‍നിന്ന് മുങ്ങിയ ഇതിന്റെ സൂത്ര ധാരനായ കിം ഡേവി യാകട്ടെ 10 വര്‍ഷത്തെ ഒളിവു ജീവിതത്തിനുശേഷം ഡെന്മാര്‍ക്കില്‍ ജന്മദേശമായ കൊപ്പെന്‍ ഹെഗാനില്‍ പൊങ്ങി. ഇയാളെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു കഴിഞ്ഞവര്‍ഷവും ഇന്ത്യ ഡെന്മാര്‍ക്ക് കോടതിയെ സമീപിച്ചെങ്കിലും കോടതി നിരസിച്ചു.ഇന്ത്യന്‍ ജയിലുകളില്‍ ശുചിത്വം കുറവാണെന്നും മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്നും ഇയാള്‍ കോടതിയില്‍ വാദിച്ചപ്പോള്‍ ഇന്ത്യ അതിനെ കാര്യമായി പ്രതിരോധിച്ചില്ല.

ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനത്തെ വെച്ച് പൊറുപ്പിക്കില്ലെന്ന് വീരവാദം മുഴക്കിയ വാജ്പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ തന്നെ ഇന്ത്യയില്‍ കലാപം സൃഷ്ടിക്കാനും ജാനാധിപത്യ രീതിയില്‍ തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച് വന്‍ ആയുശേഖരം കൊണ്ട് തള്ളുകയും ചെയ്ത രാജ്യ ദ്രോഹികള്‍ക്ക് സംരക്ഷണം നല്‍കിയത് ഓര്‍ക്കുമ്പോള്‍ സ്വര്‍ണ്ണ കള്ളക്കടത്തിന് പിന്നില്‍ രാജ്യദ്രോഹികള്‍ ഉണ്ടെങ്കില്‍ തന്നെ എന്ത് നിലപാട് എടുക്കുമെന്ന് കണ്ടറിയണം .ആയുധക്കടത്തിന്‍റെ പരിസമാപ്തിയും ഇപ്പോള്‍ സ്വര്‍ണ്ണക്കടത്തിന്റെ അന്വേഷണവും ഒരേ പാര്‍ട്ടിയുടെ ഭരണകാലത്ത് ആയത് യാദൃശ്ചികമാകാം.

Davy's Diplomatic Deal - Diplomacy News - Issue Date: May 21, 2007എന്തായാലും വിവിധ രാജ്യങ്ങളില്‍ ഡസന്‍ കണക്കിന് സിനിമകള്‍ക്ക്‌ ഈ സംഭവം പ്രമേയമായിട്ടുണ്ട്നൂറിലേറെ പുസ്തകങ്ങള്‍ ഇതിനകം ഇറങ്ങിക്കഴിഞ്ഞു. ഇപ്പോള്‍ ആര്‍ എസ് എസ് സഹയാത്രികനായ റിപ്പബ്ലിക് ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമിയായിരുന്നു 2014 ജനുവരിയില്‍ ടൈംസ്‌ നൌ ചാനലിന് വേണ്ടി കിം ഡേവി യുമായി അഭിമുഖം നടത്തിയത്.ഈ ഓപ്പറെഷനില്‍ പപ്പുയാദവിന് പങ്കുണ്ട് എന്ന് പീറ്റര്‍ ബ്ലീച് തന്നെയാണ് വെളിപ്പെടുത്തിയത്. .പശ്ചിമ ബംഗാളിലാണെങ്കിലും പുരുളിയ ബീഹാര്‍ സംസ്ഥാനത്തിന്റെ അതിര്‍ത്തി കൂടിയാണ്.ബീഹാറില്‍ സിപിഎം പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതിന് ശിക്ഷിക്കപ്പെട്ട നേതാവ് കൂടിയാണ് പപ്പു യാദവ്.
ഇത്ചിത്രങ്ങള്‍ 1,പീറ്റര്‍ ബ്ലീച് 2 ജയിലിലായ മറ്റ്പ്രതികള്‍ .

Purulia arms drop, an embarrassment to Indian intel - Rediff.com News

आधुनिक रहस्य : क्या नरसिंह राव सरकार ने पुरुलिया में हथियार गिरवाए थे?

**

You May Also Like

രാമന്‍ മാംസാഹാരിയെന്ന് രാമായണത്തിൽ പല ശ്ലോകങ്ങളിലും വിവരിക്കുന്നു, സസ്യാഹാരം ഹൈജാക്കിംഗ് പ്രചാര വേല

ഭാരത ഭക്ഷ്യ സംസ്കാരം വെജിറ്റേറിയൻവാദികൾ പ്രചരിപ്പിക്കുന്ന പോലെയുള്ള ഒന്നാണോ? തീർച്ചയായും അല്ല. അയിത്തം സംസ്കാരം എന്ന് പ്രചരിപ്പിക്കുന്ന ഒരു മൈക്രോ ന്യൂനപക്ഷത്തിന്റെ മറ്റൊരു ഹിന്ദു ഹൈജാക്കിംഗ് പ്രചാര വേല മാത്രമാണ് ഈ വെജിറ്റേറിയൻ സംസ്കാരവാദവും.

കേരളത്തിൽ പോലും വനവിസ്തൃതി വർദ്ധിക്കുന്നു എന്നാണ് കണക്കുകൾ, അപ്പോഴാണ് പരിസ്ഥിതിക്കാരുടെ രോദനം

‘പരിസ്ഥിതി മെരിച്ചു” എന്ന് പറഞ്ഞാൽ കേരളത്തിൽ കയ്യടിക്കുന്ന ഒരു മധ്യവർഗ്ഗ പൊതുബോധമുണ്ട്. പരിസ്ഥിതിക്ക് വേണ്ടി ഒരു ദയയും ഇല്ലാതെ കരയുക

കേന്ദ്ര സർക്കാർ കടൽ സമ്പത്ത് രണ്ട് പ്രമുഖ കോർപ്പറേറ്റുകൾക്കായി തീറെഴുതാനുള്ള ഒരുക്കത്തിലാണ്, ആരും അറിഞ്ഞില്ലേ ?

ആകാശവും ഭൂമിയും കടലും കോർപറേറ്റുകൾക്ക് വിറ്റു തുലയ്ക്കുന്ന കാലമാണിത്. കടലിലെ മത്സ്യസമ്പത്തിനെ ഒന്നാകെ ഊറ്റിയെടുത്തു ലക്ഷക്കണക്കിന് മത്സ്യ തൊഴിലാളികളെയും കടലിനെയും നശിപ്പിക്കുന്ന

അപ്പർ ക്ലാസുകാർക്ക് ഇത്തരം ജോലിക്കാരോട് പൊതുവായ ഒരു പുച്ഛമുണ്ട്, ആ പുച്ഛമാണ് ഇതിനെല്ലാം കാരണം

ആളുകൾക്ക് പൊതുവായൊരു തോന്നലുണ്ട്, ഈ ഹോട്ടലിൽ വെയ്റ്റർ ആയി നിക്കുന്നവരോടും, ഫുഡ് ഡെലിവറി ബോയ്‌സിനോടും, പാർസൽ കൊണ്ടു തരുന്നവരോടുമൊക്കെ