പുഷ്പകവിമാനം (1987)

മെൽവിൻ പോൾ

‘കാലത്തിനു മുൻപേ സഞ്ചരിച്ച ഒരു സംഭാഷണരഹിത ചലച്ചിത്രം’ എന്ന് ‘പുഷ്പക വിമാന’ത്തെ വിശേഷിപ്പിക്കുക സാദ്ധ്യമല്ല. കാരണം, ആ ചിത്രത്തിനും 66 വർഷങ്ങൾക്ക് മുൻപാണ് ചാർളി ചാപ്ലിന്റെ ‘ദ കിഡ് (1921)’ പുറത്തിറങ്ങിയത്. നൂറു വർഷങ്ങൾക്ക് ശേഷം ഇന്നും ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളെ ചിരിച്ചും, കരയിച്ചും, ഒപ്പം ചിന്തിപ്പിച്ചു കൊണ്ടിരിക്കയും ചെയ്യുന്ന ഒന്ന്. ‘പുഷ്പക വിമാന’ത്തെ പക്ഷെ, ‘ദ കിഡ്’ നും മുകളിൽ നിർത്തുന്ന ഒരേയൊരു കാര്യമുണ്ട്! സാങ്കേതികവിദ്യയുടെ പരിമിതിയാൽ, നിവൃത്തികേടു കൊണ്ടാണ് ‘ദ കിഡ്’ നിശ്ശബ്ദ ചിത്രമായി പുറത്തിറങ്ങിയത്. എന്നാൽ, ലോകത്തിലെ ആദ്യത്തെ ‘സംസാരിക്കുന്ന ചലച്ചിത്രം (Talkie)’ പുറത്തിറങ്ങി 60 വർഷങ്ങൾക്കു ശേഷം, ശബ്ദചിത്രങ്ങൾ മാത്രം അരങ്ങു വാണിരുന്ന, ശബ്ദലേഖന സാങ്കേതികവിദ്യ വളരെയധികം വികാസം പ്രാപിച്ച ഒരു കാലഘട്ടത്തിലാണ് ‘പുഷ്പക വിമാനം’ പറന്നുയർന്നത്!!

THE KID
THE KID

ശിങ്കിതം ശ്രീനിവാസ റാവുവിന്റെ സ്വപ്നമായിരുന്നു ആ സവിശേഷ ചലച്ചിത്രം. അദ്ദേഹം രചനയും, സംവിധാനവും നിർവഹിച്ച ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത് കമൽ ഹാസനും, ടിനു ആനന്ദും, അമല അക്കിനേനിയും.തൊഴിൽരഹിതനായ ഒരു യുവാവിന്റെ ജീവിതത്തിന്റെ ചില നാളുകളിൽ സംഭവിക്കുന്ന ഹാസ്യരസപ്രധാനമായ (Black Humour) കഥ പറയുന്ന ഈ ചലച്ചിത്രത്തിന്റെ നായകസ്ഥാനത്ത് മറ്റൊരഭിനേതാവിനെ സങ്കൽപ്പിക്കാൻ പോലുമാകാത്ത വിധത്തിൽ കമൽ ഹാസൻ എന്ന അഭിനയ സാമ്രാട്ട് ഇതിലെ വേഷപ്പകർച്ച സാദ്ധ്യമാക്കിയിരിക്കുന്നു. ടിനു ആനന്ദിന്റെ ‘വാടകക്കൊലയാളി’ വേഷവും ഏതാണ്ട് അത്ര തന്നെ മികവുറ്റതാണ്. അമലയും, പ്രതാപ് പോത്തനും, സമീർ ഖക്കാറും ഉൾപ്പെടുന്ന മറ്റഭിനേതാക്കളുടെ പ്രകടനവും അവിസ്മരണീയം തന്നെ.

pushpaka vimanam
pushpaka vimanam

‘പുഷ്പക വിമാന’ത്തിന്റെ നിർമ്മാണത്തിൽ തീർച്ചയായും പരാമർശിക്കേണ്ട ഒരു ഘടകം ഇതിലെ പശ്ചാത്തലസംഗീതമാണ്. ഒരു സംഭാഷണരഹിത ചലച്ചിത്രമെന്ന തോന്നൽ ഒരു നിമിഷം പോലും പ്രേക്ഷകനിൽ സൃഷ്ടിക്കപ്പെടാൻ അനുവദിക്കാതെ പശ്ചാത്തലസംഗീതം നിർവഹിച്ചിരിക്കുന്നത് എൽ. വൈദ്യനാഥൻ എന്ന കർണ്ണാടകസംഗീത വിദഗ്ദ്ധനാണ്.അഞ്ച് ഭാഷകളിലെ വ്യത്യസ്ത പേരുകളിൽ പുറത്തിറങ്ങിയ ‘പുഷ്പക വിമാനം’, മികച്ച സാമ്പത്തിക വിജയവും, ആ വർഷത്തെ National Film Award for Best Popular Film Providing Wholesome Entertainment പുരസ്കാരമടക്കം നിരവധി അംഗീകാരങ്ങളും കരസ്ഥമാക്കി.
ഇന്നും പുതുമയോടെ കാണാനും, ആസ്വദിക്കാനും സാധിക്കുന്ന ഒരു ‘ക്ലാസ്സിക്’ തന്നെയാണ് ‘പുഷ്പക വിമാനം’.

വാൽക്കഷണം: ടിനു ആനന്ദ് അവതരിപ്പിച്ച ‘വാടകക്കൊലയാളി’യുള്ള ഈ ചിത്രത്തിനും നാലു മാസങ്ങൾക്ക് മുൻപാണ് സമാന ഹാസ്യസ്വഭാവമുള്ള ‘പവനായി’ നാടോടിക്കാറ്റിലൂടെ വെള്ളിത്തിരയിൽ അവതരിച്ചത്!

Leave a Reply
You May Also Like

സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതും

സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതുമായിരുന്നു എന്നതിൽ തർക്കമില്ല. പ്രമുഖമായ ചില സിനിമകളെ…

ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഒട്ടനവധി സിനിമകളുടെ പോസ്റ്ററുകളുടെ പിറകിൽ ദിലീപിന്റെ പ്രതിഭയുണ്ട്.

Ramdas Kadavallur മലയാളത്തിൽ നിന്നും ദേശീയ അന്തർദേശീയ തലങ്ങളിൽ ശ്രദ്ധിക്കപ്പെട്ട ഒട്ടനവധി സിനിമകളുടെ പോസ്റ്ററുകളുടെ പിറകിൽ…

അമേരിക്കയും, റഷ്യയും തമ്മിൽ നടക്കാൻ സാധ്യതയുള്ള യുദ്ധം ഒഴിവാക്കാൻ അവർ (എക്സ്പെൻഡബ്ൾസ് 4)എത്തുന്നു സെപ്റ്റംബർ 22 ന്

‘എക്സ്പെൻഡബ്ൾസ് 4’ (‘ EXPEND4BLES ‘) സെപ്റ്റംബർ 22 ന് റിലീസ് ലോകമെമ്പാടുമുള്ള പ്രേക്ഷകർ ആകാംഷയോടെ…

ഇതാണ് ‘ഗോൾഡ്’ പരാജയപ്പെടാൻ കാരണം, നടൻ പൃഥ്വിരാജ് വിശദീകരിക്കുന്നു

‘നേരം’ എന്ന ചിത്രത്തിലൂടെയാണ് അൽഫോൺസ് പുത്രൻ തമിഴ് ആരാധകർക്ക് പരിചയപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മലയാളം ചിത്രം ‘പ്രേമം’…