ഖൽബ് ജനുവരി പന്ത്രണ്ടിന്

സമീപകാലത്ത് ഏറ്റവും വലിയ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ലൗ സ്റ്റോറിയാണ് ഖൽബ്. പതുമുഖങ്ങൾ കേന്ദ്രകഥാപാത്രങ്ങളെ അണിനിരത്തി അവതരിപ്പിക്കുന്നു എന്നതാണ് ഈ ചിത്രത്തെ ഏറെ വ്യത്യസ്ഥമാക്കുന്നത്- സാജിദ് യാഹ്യ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിംസ് ഇൻ അസ്സോസ്സിയേഷൻ വിത്ത് ഫ്രാഗ്‌രന്റ് നേച്ചർ ഫിലിം കിയേഷൻസിന്റെ ബാനറിൽ വിജയ് ബാബുവാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായ ഈ ചിത്രം ജനുവരി പന്ത്രണ്ടിന് പ്രദർശനത്തിനെ ത്തുന്നു. എന്നും പുതുമയും വ്യത്യസ്ഥവുമായ പ്രമേയങ്ങൾ അവതരിപ്പിച്ചു പോരുന്ന ഫ്രൈഡേ ഫിലിംസിന്റെ വൈവിദ്ധ്യമാർന്ന ഒരു ചിത്രമായിരിക്കും ഖൽബ തീവ്രപ്രണയം ഏതറ്റം വരേയും പോകും എന്നതാണ് സംവിധായകനായ സാജിദ് യാഹ്യ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്. എൺപതു ദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം, വ്യത്യസ്ഥമായ ലൊക്കേഷനുകൾ, ഒരു ഡസനോളം വരുന്ന ഗാനങ്ങൾ . അര ഡസനോളം വരുന്ന സംഘട്ടനങ്ങൾ …. ഹൃദ്യമായ മുഹൂർത്തങ്ങൾ… ഒപ്പം നർമ്മത്തിന്റെ മേമ്പൊടിയുമൊക്കെച്ചേർന്ന ക്ലീൻ എന്റർടൈനറായി രിരിക്കും ഈ ചിത്രം. ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു നാടിന്റെ നേർക്കാഴ്ച്ചയുടെ പ്രതീകം കൂടിയാണ്.

  പുതുമുഖം രഞ്ജിത്ത് സജീവും, നെഹാ നസ്‌ലിനുമാണ് നായകനും നായികയും ഈ ചിത്രം മലയാള സിനിമക്ക് രണ്ട് അഭിനേതാക്കളെക്കൂടി സമ്മാനിക്കുമെന്നുറപ്പ്. സിദ്ദിഖും ലെനയും ഏറെ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇരുപത്തിയഞ്ചോളം തെരഞ്ഞെടുത്ത പുതുമുഖങ്ങളും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്. ജാഫർ ഇടുക്കി, അബു സലിം, ചാലി പാലാ,, സരസ ബാലുശ്ശേരി, ആതിരാ പൂട്ടൽ, മനോഹരി ജോയ്, ശീധന്യ, കാർത്തിക് ശങ്കർ എന്നിവര ഇക്കൂട്ടത്തിലെ പ്രധാന താരങ്ങളാണ്. ഗാനങ്ങൾ – സുഹൈൽ കോയ സംഗീതം – പ്രകാശ് അലക്സ്, നിഹാൽ, വിമൽ, ഛായാഗ്രഹണം – ഷാരോൺ ശ്രീനിവാസ്, എഡിറ്റിംഗ് – അമൽ മനോജ് . കലാസംവിധാനം – അനീസ് നാടോടി. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – വിനയ് ബാബു പ്രെഡക്ഷൻ എക്സിക്കുട്ടീവ് – ഷിബു പന്തലക്കോട് പ്രൊഡക്ഷൻ കൺടോളർ – ഷിബു ജി.സുശീലൻ. വാഴൂർ ജോസ്. ഫോട്ടോ വിഷ്ണു എസ്.രാജൻ.

 

You May Also Like

ആ കഥകളുടെ അവസാനം എന്താണ് സംഭവിച്ചത്? അയാൾ വിഷാദരോഗത്തിൽ നിന്നും മോചിതനാകുമോ?

അപര്‍ണ ബാലമുരളി നായികയായ തമിഴ് ചിത്രമാണ് ‘നിതം ഒരു വാനം‘. അശോക് സെല്‍വൻ നായകനാകുന്ന ചിത്രം…

ഐശ്വര്യ റായിയുടെ മുഖത്ത് ചുളിവുകൾ, ഞെട്ടിപ്പിക്കുന്ന ക്ലോസ് അപ്പ് ഫോട്ടോ !

50 വയസിനോട് അടുക്കുന്ന നടി ഐശ്വര്യ റായിയുടെ ക്ലോസപ്പ് ഫോട്ടോ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ബോളിവുഡിന്റെ രാജ്ഞിയായി…

‘ലീലാപുരത്തെ ഗുണ്ടാവിശേഷങ്ങൾ’ – ഗ്രാമത്തിൽ സാഹചര്യംകൊണ്ട് ഗുണ്ടകളായ 5 ചെറുപ്പക്കാരുടെ ജീവിത സാഹചര്യങ്ങൾ അവർക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ

പഴമപേറുന്ന മുത്തശ്ശി കഥയുടെ പുതുമകൾ നിറഞ്ഞ ദൃശ്യവിഷ്കാരം ഒരുക്കുകയാണ് സംവിധായകൻ വിനീഷ് നെന്മാറയും തിരക്കഥാകൃത്ത് രാജേഷ്…

‘പാപ്പച്ചൻ ഒളിവിലാണ്’ ട്രെയിലർ

പാപ്പച്ചൻ ഒളിവിലാണ് ട്രെയിലർ. സൈജു കുറുപ്പ്-സ്രിന്ദ-ദർശന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സിൻ്റോ സണ്ണി സംവിധാനം…