Wilson P S

പാസ്പോർട്ട് ഇല്ലാതെ ഏത് രാജ്യവും സന്ദർശിക്കാൻ കഴിയുന്ന ലോകത്തെ ഒരേ ഒരു വ്യക്തി…എലിസബത്ത് അലക്സാന്ദ്ര മേരി വിൻഡ്സർ എന്ന ബ്രിട്ടീഷ് രാജ്ഞി 96 ആം വയസ്സിൽ സ്കോട്ട്‌ലൻഡിലെ ബാൽ മോറൽ കൊട്ടാരത്തിൽ അന്തരിച്ചിരിക്കുന്നു. കാറോടിക്കാൻ ഡ്രൈവിംഗ് ലൈസൻസൊ നമ്പർ പ്ലേറ്റോ ആവശ്യമില്ലാത്ത വ്യക്തി. അറസ്റ്റ് ചെയ്യാനോ പ്രോസിക്യൂട്ട് ചെയ്യാനോ കഴിയാത്ത വ്യക്തി.പ്രധാനമന്ത്രിയെ പിരിച്ചുവിടാൻ അവകാശമുള്ള വ്യക്തി. നികുതി വേണ്ടാത്ത വ്യക്തി. സ്വകാര്യ എടിഎം ഉള്ള വ്യക്തി. ട്രാഫിക്കിൽ വേഗപരിധി ബാധകമല്ലാത്ത വ്യക്തി.ജെയിംസ് ബോണ്ടിനൊപ്പം അഭിനയിച്ച രാഷ്ട്രത്തലവൻ…
ഏതു ക്രിമിനലിനും മാപ്പു കൊടുക്കാൻ അധികാരമുള്ള വ്യക്തി. പ്രതിവർഷം 70000 ഓളം കത്തുകൾ ലഭിക്കുന്ന വ്യക്തി. യുകെയിലെ എല്ലാ അരയന്നങ്ങളുടെയും, തിമിംഗലങ്ങളുടെയും ഡോൾഫിനുകളുടെയും ഉടമസ്ഥ.ഉച്ചഭക്ഷണത്തിനു മുമ്പ് ജിന്നും, ഉച്ച ഭക്ഷണത്തോടൊപ്പം വൈനും, അത്താഴത്തിന് ഷാംപെയിനും കഴിക്കുന്ന രാജ്ഞി. വിൻഡ്സർ കാസിൽ കത്തിയെരിയുന്നത് കാണേണ്ടിവന്ന രാജ്ഞി.

ഉപയോഗിക്കുന്ന ബാഗ് സൂചകമായിരുന്നു. മേശപ്പുറത്ത് വച്ചാൽ അഞ്ചു മിനിറ്റുനുള്ളിൽ അവിടുന്ന് പോകണമെന്നും, തറയിൽ വെച്ചാൽ സംഭാഷണം തുടരാൻ ആഗ്രഹിക്കുന്നില്ല എന്നുമുള്ള സൂചന.

ആനയും, പശുവും, മുതലയും, ജാഗ്വറും, കങ്കാരുവും സമ്മാനമായി ലഭിക്കുന്ന വ്യക്തി.130 ഓളം ഛായാ ചിത്രങ്ങൾ ഉള്ള വ്യക്തി.രാജ്ഞി മരിക്കുന്ന ദിവസം ഡി ഡേ എന്നും തുടർന്നുള്ള 10 ദിവസങ്ങൾ ഡി പ്ലസ് വൺ ഡി പ്ലസ് ടു എന്നും അറിയപ്പെടും.ബ്രിട്ടീഷ് ദേശീയഗാനവും ദേശീയ കറൻസിയും മാറ്റും. ഗോഡ് സേവ് ദി ക്യൂൻ എന്നത് ഗോഡ് സേവ് ദി കിംഗ് എന്നാവും.പുതിയ കറൻസിയിൽ രാജ്ഞിക്ക് പകരം രാജാവാകും.സൈനികർക്കും പോലീസുദ്യോഗസ്ഥർക്കും പുതിയ യൂണിഫോം ആവശ്യമായി വരും.ബ്രിട്ടീഷ് പാസ്പോർട്ടിലും തപാൽ സ്റ്റാമ്പുകളിലും മാറ്റം വരും.രാജ്യത്തെ തപാൽ പെട്ടികളിലെ ചിഹ്നം മാറ്റി സ്ഥാപിക്കും.മരിക്കുമ്പോൾ “ലണ്ടൻ ബ്രിഡ്ജ് ഈസ്‌ ഡൗൺ” എന്ന ഔദ്യോഗിക കോഡ് ഭാഷയിലൂടെ പ്രധാനമന്ത്രിയെ അറിയിക്കണമെന്നായിരുന്നു “ഓപ്പറേഷൻ യൂണികോൺ” തീരുമാനം.സ്കോട്ട്ലന്റിന്റെ ദേശീയ മൃഗമാണ് യൂണികോൺ.

ഏഴ് പതിറ്റാണ്ടിലധികം… 32 ഓളം രാജ്യങ്ങളുടെ… കാനഡയുടെയും ഓസ്ട്രേലിയയുടെയും സൗത്താഫ്രിക്കയുടെയും പാക്കിസ്ഥാന്റെയും രാജ്ഞി… സംഭവ ബഹുലമായ ജീവചരിത്രം.ഫ്രാൻസിലെ ലൂയി പതിനാലാമൻ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാലം ഭരിച്ച വ്യക്തി.ഏറ്റവും കൂടുതൽ യാത്ര ചെയ്ത രാഷ്ട്രത്തലവൻ. 34 രാജ്യങ്ങളിലെ കറൻസികളിൽ മുഖമുള്ള വ്യക്തി.അവരുടെ കാലയളവിൽ 15 ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ. 13 അമേരിക്കൻ പ്രസിഡണ്ടുമാർ, വിവിധ മാർപാപ്പകൾ അങ്ങനെ നിരവധി ലോക നേതാക്കൾ.ഒടുവിൽ ഒരു തിരുവോണനാളിൽ മരണമെന്ന മഹാ സത്യത്തിനു മുന്നിൽ കീഴടങ്ങുമ്പോൾ… ഋതുഭേദങ്ങളോട് വിട പറയുമ്പോൾ…കാലം ബാക്കി വയ്ക്കുന്നത് ഓർമ്മകൾ മാത്രം.

Leave a Reply
You May Also Like

കൈലാസത്തിന്റെ പ്രതിനിധി വിജയപ്രിയ നിത്യാനന്ദയുടെ ശൈലി കണ്ട് നിങ്ങൾ അത്ഭുതപ്പെടും

19-ാമത് ഐക്യരാഷ്ട്രസഭയുടെ സാമ്പത്തിക, സാമൂഹിക, സാംസ്കാരിക അവകാശ സമ്മേളനത്തിൽ നിത്യാനന്ദയുടെ സാങ്കൽപ്പിക രാജ്യമായ കൈലാസത്തിന്റെ പ്രതിനിധിയായി…

പുഴകള്‍ക്ക് മുകളില്‍ പാലം പണിയുന്നത് സാധാരണ സംഭവമാണ്, എന്നാല്‍ വെള്ളം കൊണ്ടുള്ള പാലം കണ്ടിട്ടുണ്ടോ ?

അറിവ് തേടുന്ന പാവം പ്രവാസി പുഴകള്‍ക്ക് മുകളില്‍ പാലം പണിയുന്നത് സാധാരണ സംഭവമാണ് .എന്നാല്‍ വെള്ളം…

അറിയാം മൂക്കിന്റെ ലക്ഷണ ശാസ്ത്രം

ഒരു വ്യക്തിയുടെ സൗന്ദര്യം എടുത്ത് കാണിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്ന അവയവമാണ് മൂക്ക്. ഓരോ വ്യക്തിയുടെയും മൂക്ക് ഒന്നിനൊന്നു വ്യത്യസ്തവുമായിരിക്കും

രണ്ടു ജനനേന്ദ്രിയവും രണ്ടു ഗർഭപാത്രവും

ശാസ്ത്രം മനസ്സിലാക്കാൻ കഴിയാത്തവിധം ചില സംഭവങ്ങള്‍ പ്രകൃതിയില്‍ ദൈവം ചെയ്യുന്നു. അമേരിക്കയിലെ ഫിലാഡൽഫിയയിൽ താമസിക്കുന്ന 20 വയസ്സുള്ള ഒരു പെൺകുട്ടിയുടെ കഥ