T.p. Mohd Ali 

? ചോദ്യചിഹ്നം വന്നതെങ്ങനെയാണ്?

ചോദ്യചിഹ്നം എന്നത് ലോകവ്യാപകമായി തിരിച്ചറിയപ്പെടുന്ന ഒന്നാണ്. ഇതിൻ്റെ ഉത്ഭവത്തെക്കുറിച്ച് പല കഥകളും നിലനിൽക്കുന്നുമുണ്ട്.

1. അറബി കഥ
ചിലർ പറയുന്നത് ഈ ചോദ്യചിഹ്നം പണ്ട് ഭൂപടങ്ങളിൽ അജ്ഞാതമായ സ്ഥലങ്ങളെ കുറിക്കുന്ന ഒരു സൂചകമായാണ്. രസകരമായ വസ്തുത എന്തെന്നാൽ ഈ “?” ചിഹ്നം പൂച്ചയുടെ വാലുപോലെയാണ് എന്നതാണ്.കറിക്കലത്തിലും മറ്റും തലയിടാൻ പൂച്ച കാണിക്കുന്ന ആ ജിജ്ഞാസയെ വാലിലൂടെ അറിയാനാവും നമുക്ക്. പൂച്ച ആകാംഷായിലാവുമ്പോൾ ഉള്ള അവസ്ഥയെ ബന്ധപ്പെടുത്തിയാണ് ആശ്ചര്യചിഹ്നം “!” പരിഗണിച്ചിരുന്നത്. എന്നാൽ ഇവയെല്ലാം ഈജിപ്ത്ക്കാരുടെ അമിതമായ പൂച്ച സ്നേഹത്തിൽ നിന്നുമാണ് എന്നതും ഇവർ പത്തൊൻപതാം നൂറ്റാണ്ടുവരെ ഒരിക്കൽ പോലും ഈ ചിഹ്നങ്ങൾ ഉപയോഗിച്ചിരുന്നില്ല എന്നതും ഈ കഥയെ വെറും കഥയാക്കി നിർത്തുന്നു.

*2. റോമാ കഥ*

ചോദ്യചിഹ്നം എന്നത് ‘ക്വിവാസ്റ്റിയോ’ (qvaestio) എന്ന ചോദ്യം ലാറ്റിൻ പദത്തിൽ നിന്നുമാണ് ഉത്ഭവിച്ചത്.പിന്നീട് ഈ പദം മധ്യകാലത്തിൽ qo എന്ന് ചുരുങ്ങി. അതായത് ഒരു ചെറിയക്ഷരം o യ്ക്ക് മുകളിൽ വലിയക്ഷരം Q വച്ചാൽ എങ്ങനെയുണ്ടാകും പിന്നീടിത് അനുക്രമമായി ചോദ്യചിഹ്നത്തിലേക്ക് എത്തിയതാവാം. ഈ ചിത്രം കണ്ടാൽ അതു മനസ്സിലാവും.

*3.അൽക്വിൻ ഓഫ് യോർക്ക് എന്ന പണ്ഡിതൻ*

അൽക്വിൻ ഓഫ് യോർക്ക് ഇംഗ്ലണ്ടിലെ ഒരു പണ്ഡിതനും കവിയും പുരോഹിതനും ആയിരുന്നു. ഇദ്ധേഹത്തിന് ഫ്രാൻസിലേക്ക് ഒരു പുരോഹിതസംഘത്തിൻ്റെ ക്ഷണം ലഭിക്കുകയും അവിടെവച്ച് ഇദ്ദേഹം ഒരു കവിത രചിക്കുന്നു. കവിത വളരെ സുഗമമായി വായിക്കുന്നതിന് ഏതെങ്കിലും തരത്തിലുള്ള ചിഹ്നം ആവശ്യമായി വന്നു.അതുവരെ റോമാക്കാർ കുത്തും കോമയും ആയിരുന്നു ഉപയോഗിച്ചിരുന്നത്.

അത്തരത്തിൽ ഉള്ള ഒരു കുത്തിനു മുകളിൽ വളച്ച ഒരു അടയാളം കൂടി ചേർക്കപ്പെട്ടു. ഏകദേശം പതിമൂന്നാം നൂറ്റാണ്ട് വരെ ഇത് നിലനിൽക്ക്ൾപ്പെട്ടു. ശേഷം പാരീസ് ഈ ചിഹ്നത്തെ ഏകീകരിക്കാൻ തീരുമാനിച്ചു. ഏകദേശം ഒരു ഇടിമിന്നൽ ആകൃതിയായിരുന്ന അതിന്, അത് ഇന്നത്തെ നമ്മുടെ ചോദ്യചിഹ്നവുമായി സാമ്യമുള്ളതായി കാണാം. പിന്നീട് അച്ചടി വ്യാപകമായതോടെ ചോദ്യചിഹ്നവും ലോകവ്യാപകമായി മാറി. ഓരോ രാജ്യക്കാരും അത് വ്യാപകമായി ഉപയോഗിക്കുവാൻ തുടങ്ങി. അറബികൾ വലതു നിന്നും ഇടത്തേക്കുള്ള എഴുത്ത് ശൈലിയിലും ഈ ചിഹ്നം ഉപയോഗിച്ചു. അങ്ങനെ വളരെയധികം പ്രചാരം നേടുകയുണ്ടായി ഈ ചോദ്യചിഹ്നം?.

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.