Shaju Surendran

കുട്ടിക്കാലത്തെ ദൂർദർശൻ ഓർമ്മകളിൽ ക്ലാസ്സിക്ക് സീരിയലുകൾക്കും, സംഗീത പരിപാടികൾക്കും, സിനിമകൾക്കുമൊപ്പം മനസ്സിൽ തങ്ങി നിൽക്കുന്ന പ്രോഗ്രാമാണ് ക്വിസ്സ് ടൈം. ഏതാണ്ട് എല്ലാ എപ്പിസോഡുകളും ഒഴിവാക്കാതെ കണ്ടിട്ടുണ്ട്. നമ്മുടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചേട്ടന്മാർ, മറ്റ് സംസ്ഥാനക്കാരെ പിന്നിലാക്കി ഫൈനലിൽ ജേതാക്കളായ എപ്പിസോഡുകളൊക്കെ ആവേശത്തോടെ കണ്ടത് ഇപ്പോഴും ഓർക്കുന്നു. ഗംഭീര്യമുള്ള ശബ്ദവും, വ്യക്തവും, മനോഹരവുമായ ഇംഗ്ലീഷ് ഉച്ചാരണ മികവുമായി, ചുറുചുറുക്കോടെ ആ പരിപാടി അവതരിപ്പിച്ചിരുന്ന സിദ്ധാർഥ് ബസുവിനോട്, ഒരു സിനിമാ താരത്തോടെന്ന പോലെയുള്ള ആരാധനയും, ബഹുമാനവുമൊക്കെ തോന്നിയിരുന്നു.
ക്വിസ്സ് ടൈമിന്റെ മികച്ച വിജയത്തെ തുടർന്ന് BBC യിലെ മാസ്റ്റർ മൈൻഡ് ഉപൾപ്പെടെ വിവിധ ക്വിസ്സിങ്ങ് പ്രോഗ്രാമുകൾ സിദ്ധാർഥ് ബസു അവതരിപ്പിക്കുകയുണ്ടായി. “ഇന്ത്യൻ ടെലിവിഷൻ ക്വിസ്സിംങ്ങിന്റെ പിതാവ് ” എന്ന് വരെ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.

ബസുവിന്റെ ടെലിവിഷൻ കരീർ മറ്റൊരു തലത്തിലേയ്ക് ഉയരുന്നത് അദ്ദേഹത്തിന്റെ കൂടെ പങ്കാളിത്തത്തിലുള്ള നിർമ്മാണ കമ്പനി BIG Synergy, 2000 ത്തിൽ ആരംഭിച്ച “കോൻ ബനേഗാ കാരോട്പതി”(KBC) എന്ന പരിപാടിയിലൂടെയാണ്. ഏറെ ജനപ്രീതിയാർജ്ജിച്ച വിദേശ ടെലിവിഷൻ ഷോ “Who Wants to Be a Millionaire” ന്റെ ഔദ്യോഗിക ഇന്ത്യൻ പതിപ്പായ KBC, പരാജയങ്ങളിലൂടെ കടന്ന് പൊയ്ക്കൊണ്ടിരുന്ന അവതാരകാനായ അമിതാഭ് ബച്ചനും നൽകിയത് ഒരു പുതിയ ജീവിതമായിരുന്നു. KBC ഇന്ത്യയൊട്ടുക്കും ഒരു തരംഗമായി മാറി.

മലയാളത്തിലൾപ്പെടെ ഇന്ത്യയിലെ പ്രമുഖ പ്രാദേശിക ഭാഷകളിൽ, “പണം നൽകി പണം വാരുന്ന” ഈ ചോദ്യോത്തര പരിപാടി വമ്പൻ ഹിറ്റായി മാറി. അമിതാഭ് ബച്ചൻ, ഷാരൂഖ് ഖാൻ, സൂര്യ, സുരേഷ് ഗോപി, ചിരഞ്ജീവി, സൗരവ് ഗാംഗുലി തുടങ്ങിയ, അതാത് ഭാഷകളിലെ സൂപ്പർ താരങ്ങളെ, പ്രോഗ്രാമിന്റെ അവതാരകരാക്കി മാറ്റാൻ പരിശീലനം നൽകിയതും സിദ്ധാർഥ് ബസു തന്നെയായിരുന്നു. തുടർന്ന് India’s Got Talent ഉൾപ്പെടെ വിവിധ സൂപ്പർ ഹിറ്റ് റിയാലിറ്റി ഷോകളിലൂടെ ബസു ഇന്ത്യൻ ടെലിവിഷൻ രംഗത്ത് നിറഞ്ഞ് നിന്നു. TV ഷോകളിൽ സജീവമാകും മുൻപ് നാടക രംഗത്ത് പ്രവർത്തിച്ചിരുന്ന സിദ്ധാർഥ് ബസു ചില സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. അദ്ദേഹത്തിന്റെ സംസാര രീതിയും, വ്യക്തിത്വവും ഒക്കെകൊണ്ടാവും ചെയ്ത വേഷങ്ങളെല്ലാം ഉന്നത പദവികൾ വഹിക്കുന്ന വ്യക്തികളുടേതായിരുന്നു.

മദ്രാസ് കഫെയിൽ RAW ഉദ്യോഗസ്ഥൻ, മലയാളത്തിൽ ഹൗ ഓൾഡ് ആർ യൂ വിലും, അതിന്റെ തമിഴ് റീമേക്കിലും ഇന്ത്യൻ പ്രസിഡന്റ്. അനുരാഗ് കശ്യപിന്റെ ബോംബെ വെൽവറ്റിൽ ബോംബേ മേയർ.
ടൈഗർ സിന്ദാ ഹേയിൽ കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി.BIG Synergy കമ്പനിയുടെ ചുമതലകളിൽ നിന്ന് പടിയിറങ്ങിയ സിദ്ധാർഥ് ബസു പത്നി അനിത കൗൾ ബസുവിനൊപ്പം, ഇ-ലേണിംഗ്, ഗെയിമിംഗ്, ടെലിവിഷൻ പ്രൊഡക്ഷൻ തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന DigiTok (ട്രീ ഓഫ് നോളജ് ഡിജിറ്റൽ) എന്ന സംരംഭം നടത്തിവരുന്നു.

You May Also Like

“സദാചാരവാദികളെ മൈൻഡ് ചെയ്യാറില്ല”- നിമിഷ ബിജോ ഇന്റർവ്യൂ

രാജേഷ് ശിവ മോഡലിംഗിലും അഭിനയത്തിലും നൃത്തത്തിലും ആയോധനാഭ്യാസങ്ങളിലും എല്ലാം കഴിവു തെളിയിച്ച താരമാണ് ചാലക്കുടിക്കാരിയായ നിമിഷ…

തോൽവി എഫ്‌സി കാണാനെത്തിയ സാനിയ ഇയ്യപ്പന്റെ വീഡിയോ വൈറൽ

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ടാണ് സാനിയ ഇയ്യപ്പൻ ചലച്ചിത്രരംഗത്തേയ്ക്ക് കടന്നുവരുന്നത് .…

കുഞ്ചാക്കോ ബോബൻ നായകനാകുന്ന, സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന പതിയ ചിത്രം ‘പദ്മിനി’

കുഞ്ചാക്കോ ബോബൻ നായകനാകുന്ന സെന്ന ഹെഗ്ഡെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പദ്മിനി’ . ദീപു പ്രദീപ്…

ശബ്ദം കൊണ്ട് പൃഥ്വിയുടെ അപരൻ, ജനഗണമന കണ്ടിറങ്ങിയ ആളാണ്, സംഭവം വൈറൽ

ഹെമ്മേ ഒറിജിനൽ പൃഥി മാറിനിൽക്കും ,എഡിറ്റിംഗ് അല്ല . എന്നാണു സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്ന…