വസ്ത്രങ്ങൾ ഊരിക്കളഞ്ഞ് അടി വസ്ത്രങ്ങളിൽ നിൽക്കാൻ നിർബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്

0
333

സിനിമ മേഖലയിൽ നിലനിൽക്കുന്ന കാസ്റ്റിങ് കൗച്ചുകളെക്കുറിച്ച് ലക്ഷമി റായി ഒരു അഭിമുഖത്തിൽ പങ്കുവച്ചു. തന്റെ സുഹൃത്തായ ഒരു മോഡലിന് ഓഡിഷനിൽ പോയപ്പോൾ നേരിടെണ്ടി വന്ന സംഭവത്തെക്കുറിച്ച് പറഞ്ഞാണ് താരം സിനിമാ മേഖലയില്‍ നടക്കുന്ന ചൂ ഷണങ്ങളെക്കുറിച്ചു വെളിപ്പെടുത്തിയത്. എന്റെ സുഹൃത്ത് ഒരു മോഡൽ ആയിരുന്നു. സിനിമയില്‍ അഭിനയിക്കാന്‍ ആഗ്രഹമുള്ളത് കൊണ്ട് അവളൊരു ഓഡിഷന് പോയി. രതി മൂര്‍ ച്ഛയുടെ സമയത്തെ ശബ്ദമുണ്ടാക്കാനാണ് അവളോട് ആവശ്യപ്പെട്ടത്. മാത്രമല്ല അത് അഭിനയിച്ച്‌ കാണിക്കാനും പറഞ്ഞു.

ആ സിനിമയിൽ വളരെ ഇന്റിമേറ്റായ രംഗങ്ങളുണ്ട്. അതുറപ്പാണ്. പക്ഷെ ഇങ്ങനെയാണോ ഒരു പെണ്കുട്ടിയുടെ കഴിവ് അളക്കേണ്ടത്. അന്ന് അവൾ കരഞ്ഞ് കൊണ്ട് അവിടെ നിന്നും ഓടിപ്പോരുകയായിരുന്നു. അതോടുകൂടി ഒരു നടിയാവുക എന്ന സ്വപ്നം അവൾ ഉപേക്ഷിച്ചു. ഇനി ഒരിക്കലും ബോളിവുഡിൽ ഒരു വേഷം തേടിപ്പോകില്ലെന്ന് അന്ന് അവൾ തീർച്ചയാക്കി. പെണ്കുട്ടികൾ തങ്ങളുടെ വസ്ത്രങ്ങൾ ഊരിക്കളഞ്ഞ് അടി വസ്ത്രങ്ങളിൽ നിൽക്കാൻ നിർബന്ധിതരായിട്ടുള്ള സംഭവങ്ങളുണ്ട്. അവരുടെ മാറിട ത്തിന്റെയും ഇടുപ്പിന്റെയും അളവെടുക്കാനെന്ന പേരിലാണ് ഈ ചേഷ്ടകൾ. സ്റ്റുഡിയോകളിൽ ബിക്കിനി മാത്രം ധരിച്ച്‌ കൊണ്ട് നടക്കേണ്ടി വന്നവരുണ്ട്.

ഏറ്റവും കഷ്ടം ഇതും അണിഞ്ഞ് റാംപ് വാക്ക് വരെ നടത്താൻ അവർ നിര്ബന്ധിതരാകുന്നതാണ്. ഇതിന്റെ ഒരു വലിയ ഗ്രൂപ്പ് തന്നെയുണ്ട് ബോളിവുഡിൽ.” ലക്ഷ്മി റായ് പറയുന്നു. ഒരു പുതുമുഖ നടി സംവിധായകന്റെ അടുത്ത് എത്തുന്നതിന് മുമ്പ് പലരെയും കാണേണ്ടിവരുമെന്നു പറഞ്ഞ താരം എന്നാൽ ഇവരുടെ കാപട്യങ്ങളെല്ലാം സംവിധായകൻ അറിയണമെന്നില്ലെന്നും കൂട്ടിച്ചേർത്തു.