തീർത്ഥാടനം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ കടന്നുവന്ന താരമാണ് രചന നാരായണൻകുട്ടി. മഴവിൽ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയിൽ രചന അവതരിപ്പിച്ച വൽസല എന്ന കഥാപാത്രം വളരെ ശ്രദ്ധ നേടിയിരുന്നു. റേഡിയോ ജോക്കിയായും രചന പ്രവർത്തിച്ചിട്ടുണ്ട് . രചന നായികയായ ആദ്യചലച്ചിത്രമാണ് ലക്കി സ്റ്റാർ. ജയറാം നായകനായ ഈ ചിത്രത്തിന്റെ സംവിധായകൻ ദീപു അന്തിക്കാടാണ്. ഒടുവിൽ ഇറങ്ങിയ മോഹൻലാൽ ചിത്രം ആറാട്ടിൽ രചന നാരായണന്കുട്ടിക്ക് ശ്രദ്ധേയമായ വേഷമായിരുന്നു.
ഇപ്പോൾ തനിക്കു ക്രഷ് തോന്നിയ ഒരു നടനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് രചന. മറ്റാരുമല്ല ആസിഫ് അലിയോടാണ് താരത്തിന് ക്രഷ് തോന്നിയത്. എന്നാൽ ഒരുമിച്ചു അഭിനയിച്ചു തുടങ്ങിയപ്പോൾ അത് മാറിയെന്നും രചന പറയുന്നു. ‘ആസിഫിനോട് ക്രഷ് തോന്നിയിട്ടുണ്ടെന്നും എന്റെ നല്ല സുഹൃത്താണെന്നും മുമ്പ് അഭിനയിക്കുന്നതിന് മുമ്പ് ഭയങ്കര ക്രഷായിരുന്നെന്നും രചന വെളിപ്പെടുത്തുന്നു. ” യൂ ടൂ ബ്രൂട്ടസില്‍ ഒന്നിച്ച് അഭിനയിച്ചതിനു ശേഷം നല്ല കൂട്ടായി. അപ്പോള്‍ ക്രഷൊക്കെ മാറി. എന്നാല്‍, ആസിഫിനോട് ഇത് തുറന്നു പറഞ്ഞിട്ടില്ല ” രചന പറയുന്നു.
കോവിഡ് വന്നില്ലായിരുന്നെങ്കിൽ ന്യൂയോര്‍ക്ക് ഫിലിം അക്കാദമിയില്‍ പോയി പഠിക്കാനിരിക്കുകയായിരുന്നു എന്നും തനിക്കു കംപ്ലീറ്റ് ആക്ട്രസ് ആയി തോന്നിയത് ഉർവശിയെ ആണെന്നും രചന പറയുന്നു.