ഈ ചിത്രം കണ്ടിട്ട് ചങ്കു നുറുങ്ങുന്ന വേദന

81

ഹംസ പുല്ലത്തിയില്‍- കരിമ്പില്‍

അങ്കിള്‍‍‍സാമിന്‍റെ നാട്ടില്‍ പോലീസ്-യൂണിഫോമിട്ട ഒരു വെള്ളപ്പട്ടി- തന്‍റെ കാല്‍മുട്ടുകൊണ്ട് ഒരു പാവത്തിന്‍റെ കൊരവള്ളിയമര്‍ത്തിപ്പിടിച്ച് ആസ്വദിച്ചു കൊന്നത് ഈ ചിത്രത്തില്‍കാണുന്ന മനുഷ്യനെയാണ്‌ എന്ന് കേള്‍ക്കുന്നു ! ആ പാവം മനുഷ്യനെക്കുറിച്ച് നമ്മള് കേട്ടത്: അയാള്‍ അവിടെയൊരു ഭക്ഷണ ശാലയുടെ സെക്യൂരിറ്റിയായി ജോലിചെയ്ത് ഉപജീവനം നടത്തുന്നതായിട്ടാണ്. നമ്മുടെ നാട്ടിലുമുണ്ട് ഇങ്ങനെ ഉപജീവനം തേടുന്ന നിര്‍ഭാഗ്യരനവധി. അവിടെ വരുന്ന വാഹനങ്ങളെ മാര്‍ഗ്ഗതടസ്സം കൂടാതെ നിയന്ത്രിച്ച്‌ ഒതുക്കിയിടാന്‍ സഹായിക്കലും, പാര്‍ക്ക് ചെയ്ത വാഹനങ്ങള്‍ക്ക് ഒരു കവലാളായും അവര് സദാ ജാഗരൂകരായിരിക്കും.

സ്ഥാപനത്തില് വരുന്നവരെ ഉപചാരപൂര്‍വ്വം ബഹുമാനിച്ചു സല്യൂട്ടടിക്കുകയും- ഏമ്പക്കം വിട്ട് തിരിച്ചിറങ്ങിവരുന്നവര്‍ക്ക് ഭവ്യതയോടെ ഒതുങ്ങി നിന്ന് വിഷ് ചെയ്യലുമായി- തന്‍റെ യജമാനനോട് കൂറ് കാണിക്കുന്നവര്‍ ! ഒതുക്കിയിടാന്‍പറയുന്ന വാഹനത്തിനുടമ സെക്യൂരിറ്റിയെ നോക്കി ഒന്ന് കണ്ണുരുട്ടിയാല്‍.. ഉരുണ്ടുകൂടുന്ന ഭയം പുറത്തുകാട്ടാതെ പുഞ്ചിരിയോടെ: സര്‍.. പ്ലീസ്.. എന്നും പറഞ്ഞു യാജിക്കുന്നവര്. അല്ലാത്ത പക്ഷം ആഗതന്‍റെ അനുസരണയില്ലായ്മയ്ക്ക്- കാര്യമറിയാത്ത യജമാനന്‍റെ ഷൌട്ടിന് പാത്രമാവുന്നവര്‍. ചിലപ്പോള്‍ ‘ജോലിക്ക് കൊള്ളാത്തവന്‍’ എന്ന പഴിയുംകേട്ട് യൂണിഫോം ഊരിവെച്ച് കണ്ണീരോടെ പടിയിറങ്ങുന്നവര്‍. അപൂര്‍വ്വം ചില സമയങ്ങളില്‍ സിമ്പതി തോന്നി വല്ലവരും നല്‍കുന്ന ‘ടിപ്സ്’ നിധിപോലെ ഉള്ളം കൈയ്യില്‍ മുറുകെപ്പിടിച്ച്‌ സന്തോഷാശ്രു പുറംചാടാതെ ‘ആ സാറിനെ’ ആദരവോടെ യാത്രയാക്കുന്നവര്‍ !

അമേരിക്കയിലായാലും അട്ടപ്പാടിയിലായാലും സെക്യൂരിറ്റിജോലിക്കാരുടെ പ്രതിരൂപം ഒന്നുതന്നെ. അത്തരമൊരാളായിരുന്നു അമേരിക്കന്‍-ആഫ്രിക്കന്‍ വംശജനായ: യൂ-എസ് സിറ്റിസണ്‍‍ഷിപ്പുള്ള ‘ജ്യോര്‍ജ്-ഫ്ലോയ്ഡ്’ എന്ന 46-കാരനായ ഈ ഹതഭാഗ്യന്‍. നിര്‍ഭാഗ്യമെന്നു പറയട്ടെ: ജ്യോര്‍ജ് ജോലി ചെയ്യുന്നതിന്‍റെ പരിസരത്തെങ്ങാണ്ട് നടന്ന ഒരു വയലയന്‍സ് ഇന്‍വെസ്റ്റിഗേഷന് വന്ന പോലീസ് സംഘം ആളുമാറി (!?) ഈ സാധുവിനെ പിടികൂടുകയായിരുന്നൂ എന്നാണ് നമ്മള് കേട്ടത് ! പോലീസ് സംഘത്തിലുള്ളവവര് വെള്ളപ്പട്ടികള്‍. അവര്‍ക്ക് കിട്ടിയ ഇരയോ !?- അവരുടെ വംശവെറിയുടെ ഇരയിലെ കണ്ണിയായ- കറുത്തവനും വെറുത്തവനുമായ ഒരു ജീവിയും ! വെള്ളപ്പട്ടികള് മനുഷ്യ ജീവിയും, കറുത്തവന്‍ നികൃഷ്ട ജീവിയും എന്ന അമേരിക്കന്‍ സിദ്ധാന്തം ! ജ്യോര്‍ജ്-ഫ്ലോയ്ഡ്:
അയാളും ഒരു മനുഷ്യനാണ്. അതിലുപരി കുടുംബ നാഥനാണ്. സെക്യൂരിറ്റി ജോലിയില്‍നിന്നും കിട്ടുന്ന ഏതാനും ഡോളര്‍ മാത്രമായിരിക്കും ആ മനുഷ്യന്‍റെ ഉപജീവന മാര്‍ഗ്ഗം. പൂത്ത അമേരിക്കന്‍ ഡോളര്‍ സ്വന്തമായുള്ളവന്‍ അത്തരമൊരു ജോലിക്ക് കയറി സായിപ്പിന് സല്യൂട്ടടിക്കാന്‍ നില്‍ക്കില്ലല്ലോ. നിവൃത്തികേടാവും ആ സാധുവിനെ ഈ ജോലിയ്ക്ക് പ്രേരിപ്പിച്ചത്. പക്ഷേ.., കൊന്നു !

ഒരു കാര്യ കാരണവുമില്ലാതെ ആ സാധുവിന്‍റെ കൊരവള്ളി ഞെക്കി ശ്വാസംമുട്ടിച്ച്.. ഒരു വെള്ളപ്പട്ടി കൊന്നു ! ഒപ്പമുള്ള വെള്ളപ്പട്ടികള് അഞ്ചുമിനിട്ട് നേരം മുഴുവന്‍ അത് കണ്ടാസ്വദിച്ചു !മുറുക്കിപ്പൂട്ടിയ കൈവിലങ്ങില്‍ കുടുങ്ങിയ തന്‍റെ കൈകള്‍കൊണ്ട് ആ പട്ടിയുടെ ബൂട്ടിനെ ജ്യോര്‍ജ്ജിനു തടുക്കാന്‍ പറ്റാതെ.നിലത്തു തള്ളിയിട്ട് റോട്ടില്‍ ചരിച്ചുകിടത്തി കഴുത്തമര്‍ത്തി.അപ്പഴും ആ സാധു ഓര്‍ത്തുകാണില്ല: കൊല്ലുകയാണ് തന്നെ യെന്ന് ! ആയിരുന്നെങ്കില്.മരിക്കുംമുൻപേ ഒന്നു പൊട്ടിക്കരയാൻ വേണ്ടിയെങ്കിലും.ഞെരിഞ്ഞമരുന്ന തന്റെ കഴുത്തുവെട്ടിച്ച് കുതറാൻ അയാളൊരു പാഴ്ശ്രമമെങ്കിലും നടത്തിയേനെ. നിവൃത്തിയില്ലാത്ത ഘട്ടം വന്നപ്പോ.’എനിക്ക് ശ്വാസം മുട്ടുന്നു.. ഐ കാണ്ട് ബ്രീത്.. ‘ എന്നാണ് ആ പാവം ദയനീയമായി പറഞ്ഞത്. നോവിന്റെ.. നിസ്സഹായതയുടെയെല്ലാം പര്യായമായ ആ വാക്കുകൾ കൂരമ്പായി തറച്ചത് ലോകമനുഷ്യ മനസ്സാക്ഷിയുടെ ചങ്കിലാണ് !
അത് മനസ്സിലാക്കിയെങ്കിലും ഈ ”ഞെക്കിക്കളി” ഒന്നവസാനിപ്പിക്കും എന്നയാള് കരുതിക്കാണും. അതാവാം സംയമനത്തോടെ അയാളത്രയും പറഞ്ഞത്. പക്ഷേ.., കൊന്നു ! തന്‍റെ അവസാന മൊഴി ‘ ഐ കാണ്ട് ബ്രീത് ‘ എന്നാവുമെന്ന് അയാള്‍ ഓര്‍ത്തു പോലുമുണ്ടാവില്ല. ജോലി കഴിഞ്ഞു രാത്രി വൈകി ‘ പപ്പ ‘ വരുമ്പോ കൊണ്ടുവരുന്ന- ഭക്ഷണശാലക്കാര്‍ വല്ലപ്പോഴും കനിഞ്ഞു നല്‍കുന്ന- പൊതിച്ചോറ്.. അല്ലെങ്കിത്തിരി സാലഡ്.. അതും കാത്തിരിക്കുന്ന ഒരു പൊന്നുമോള് ണ്ടാവും അയാള്‍ക്ക്‌ വീട്ടില്‍.
പ്രിയപ്പെട്ടവന്‍ ജോലികഴിഞ്ഞ് വരുമ്പോ ഒരു ഡാര്‍ലിംഗ്-കിസ്സ്‌ നല്‍കി സ്വീകരിക്കാന്‍ കാത്തു നില്‍ക്കുന്നുണ്ടാവും അയാളുടെ പ്രിയതമ. പക്ഷേ.., ആ അമ്മയും, പറക്ക മുറ്റാത്ത മോളും.. അവരറിയുന്നുണ്ടാവില്ല അവരുടെ എല്ലാമായ കറുത്ത ജ്യോര്‍ജ്ജിനെ വെള്ളപ്പട്ടികള് കൊന്നത് പട്ടിക്കൂട്ടമന്നേരം ക്യാമ്പില് ആഘോഷിച്ചു തിമിര്‍ക്കുകയായിരിക്കുമെന്ന്.

കറുത്ത വംശരില്‍നിന്നും പ്രഥമ യൂ-എസ് പ്രസിഡന്റ് ആയ ഫ്രെഡ്രിക്-ഡഗ്ളസ്.. അദ്ദേഹത്തിന്‍റെ പിന്‍ഗാമിയും വിശ്വ പ്രശസ്‌തനുമായ അബ്രഹാം-ലിങ്കണ്‍.. എന്നിവര്‍ വിഭാവനം ചെയ്ത ഒരു അമേരിക്കയെ വിശ്വസിച്ചവരാണ് ഇന്നത്തെ ആഫ്രിക്കന്‍-അമേരിക്കന്‍ ജനത. ഇടക്കാലത്ത് അവര്‍ക്കൊരു പ്രചോദനമായി ഒരുള്‍ക്കരുത്തായി സാക്ഷാല്‍ ബറാക്-ഒബാമയും ആ സ്ഥാനം കൈയ്യാളി. പക്ഷേ, നിലാവ്കണ്ടു മോങ്ങുന്ന വെള്ളപ്പട്ടികള് യഥേഷ്ടം വാഴുന്ന ഒരമേരിക്കയാണ് ഇന്നും ആ നാട്. ചിത്രത്തില്‍: ജ്യോര്‍ജ്ജിന്‍റെ വാഹനത്തിനകത്തിരിക്കുന്ന ആ കുഞ്ഞുമോള്.. പറക്ക മുറ്റുംമുന്‍പേ പപ്പയെ നഷ്ടപ്പെട്ട ആ നഷ്ടവസന്തക്കാരിയുടെ ശിഷ്ടജീവിതം വെള്ളപ്പട്ടികള്‍ക്കൊരു പേടിസ്വപ്നമാവട്ടെ ഭാവിയില്‍. വംശ വെറിയന്മാരായ- അങ്കിള്‍സാമിന്‍റെ വാലാട്ടികളായ- പോലീസുകാരെ മുച്ചൂടും വിറപ്പിച്ച് പോലീസ്സ്റ്റേഷന് തീക്കുണ്ടാരം ഒരുക്കിയ ആര്‍ജ്ജവമുള്ള അമേരിക്കന്‍ യുവതയ്ക്ക് ഭാവുകങ്ങള്‍. ദളിതരെ തല്ലിക്കൊല്ലുന്ന അയോഗി ആദിത്യ നാഥിന്‍റെയും മറ്റും പോലീസ് സില്‍ബന്ധികള്‍ക്ക് ചിലത് പഠിക്കാനും തിരുത്താനുമുണ്ട് ഈ വിഷയത്തില്‍.
Every dog has its day, or every dog has his day.. that meaning is very simple.
It means everyone gets a chance eventually, or that everyone is successful during some period in their life.
Because, Contingency nobody can stop.
കറുത്തവന് വെളുത്തവനെക്കാളോ വെളുത്തവന് കറുത്തവനെക്കാളോ യാതൊരു മഹിമയുമില്ല- ഇരുകൂട്ടരും ചെയ്യുന്ന നന്മയുടെ തോതിലല്ലാതെ എന്ന ആപ്തവാക്യം ഇക്കൂട്ടരൊക്കെ ഇനി എന്നാണാവോ പഠിക്കുന്നത്..

Advertisements