പല വിദേശ രാജ്യങ്ങളിലും ഉള്ള റേജ് റൂം കൊണ്ടുള്ള ഉപയോഗം എന്താണ്?
അറിവ് തേടുന്ന പാവം പ്രവാസി
👉അടക്കാനാവാത്ത കലി.കയ്യിൽ കിട്ടിയതെന്തോ അത് പപ്പടം പോലെ പൊടിക്കുക.പലർക്കും എത്ര ശ്രമിച്ചിട്ടും തിരുത്താനാവാത്ത ഒരു പ്രശ്നം തന്നെയാണിത്. അരിശം ആർക്കും എപ്പോൾ വേണമെങ്കിലും വരാം. ദേഷ്യം നിയന്ത്രണാതീതമാവുമ്പോൾ ആദ്യ നടപടി കയ്യിൽ കിട്ടുന്നതെന്തോ അത് എറിഞ്ഞുടക്കുക എന്ന ശീലമുള്ളവര്‍ കുറവല്ല.പരിഹാരമില്ലാത്ത പ്രശ്നമില്ല .ഇത്തരക്കാർക്ക് വേണ്ടിയുള്ളതാണ് റേജ് റൂമുകൾ. ആർക്കെങ്കിലും അടക്കാനാവാത്ത ദേഷ്യം വന്നാൽ ഇങ്ങോട്ട് വന്നാൽ മതി.
ദേഷ്യമടക്കാനാവുന്നില്ലാത്തപ്പോള്‍, ഉളളിലെ സംഘര്‍ഷം എങ്ങനെയും പുറംതള്ളണം എന്ന് തോന്നുമ്പോള്‍ ഈ റൂമിലേക്ക് വരിക. ഉള്ളിൽ കയറണമെങ്കിൽ മിക്ക ഇടത്തും ചെറിയ ഒരു ഫീസ് ഇടാക്കും. റേജ് റൂം എന്ന് വിളിക്കുന്ന ഈ മുറിയില്‍ കയറുക. അവിടെ വലിയ ചുറ്റികകളുണ്ട്. അതുകൊണ്ട്, കലി തീരും വരെ മനസിലെ പിരിമുറുക്കം അലിയും വരെ മുറിയിലുള്ള ടി വി , കമ്പ്യൂട്ടര്‍ , പ്രിന്റര്‍ ,ഗ്ളാസ് എല്ലാം തച്ച് തരിപ്പണമാക്കാം. ആക്രമണം നടത്തുമ്പോള്‍ അപകടം പറ്റാതിരിക്കാന്‍ ഹെല്‍മറ്റും , സുരക്ഷാ സ്യൂട്ടുകളും തരും. ഉള്ളിലെ കടലിരമ്പത്തെപ്പറ്റി മുറിക്കുള്ളിലെ ചുവരിലെഴുതാം.
മുന്‍കാമുകി, മുന്‍ ഭര്‍ത്താവ്, അഴിമതി, തൊഴിലിടത്തിലെ പ്രശ്നങ്ങള്‍ അങ്ങനെ മനസംഘര്‍ഷങ്ങളുടെ സുനാമി കാണാം ഈ റൂമിലേ ചുവരുകളിൽ.ഇതൊക്കെയാണെങ്കിലും റേജ്റൂമില്‍ നിന്ന് പുറത്തിങ്ങുമ്പോള്‍ മനസ് ശാന്തമാകുന്നുണ്ടെന്നാണ് പലരുടെയും അനുഭവസാക്ഷ്യം. ചെറിയകൂട്ടം അങ്ങനെയല്ലാത്തവരുമുണ്ട് .