രഹ്ന ചെയ്തത് ശരിയോ തെറ്റോ ആകട്ടെ അതിനവിടെ നിയമമുണ്ട്, കോടതികൾ മനുസ്മൃതി നോക്കേണ്ട ആവശ്യമില്ല, അത് ജഡ്ജിമാർ കക്ഷത്തു മടക്കിവച്ചാൽ മതി

415

രഹനാ ഫാത്തിമ എന്ന വ്യക്തി ചെയ്ത കാര്യം വ്യക്തിപരമായി എനിക്കും അനുകൂലിക്കാൻ പറ്റില്ല. പക്ഷെ അവർക്ക് ജാമ്യം നിഷേധിച്ച കോടതി വിധി ആണ് വിധി.ഒരു പാരഗ്രാഫിൽ മനുസ്മൃതി ക്വോട്ട് ചെയ്തു ആഭാസം (ആർഷ ഭാരത സംസ്കാരം) ഇതാണ് സോ നിങ്ങൾ കാണിച്ചത് തെറ്റാണു എന്ന് കോടതി പറയുന്നു. തൊട്ടടുത്ത പാരഗ്രാഫിൽ ഒന്ന് ബാലൻസ് ചെയ്യാനായി ഖുറാൻ കൂടി ക്വോട്ട് ചെയ്യുന്നു.

ഇതുപോലെ ഒരു ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നും ഒരു കേസ് വന്നാൽ, ആ കേസ് മജോറിറ്റി ഹിന്ദുക്കൾ ആണ് എതിരെങ്കിൽ അപ്പോൾ നടക്കുന്ന കാര്യം മനുസ്മൃതിയും ബൈബിളും ക്വോട്ട് ചെയ്യുമായിരിക്കും 😏അപ്പോൾ എന്റെ ചോദ്യം ഇതാണ്.ഈ രാജ്യത്ത് ഭരണഘടന എന്ന ഒരു സാധനം ഇനി മുതൽ കോടതികൾ ക്വോട്ട് ചെയ്യുമോ ഇല്ലയോ 🤔ഇല്ലെങ്കിൽ പിന്നെ എന്തിനാണ് ഐപിസി പ്രകാരം ശിക്ഷ വിധിക്കുന്നത്? മനുസ്‌മൃതിയും ഖുറാനും ബൈബിളും പ്രകാരം ശിക്ഷാവിധി നടപ്പിലാക്കികൂടെ ? അതാകുമ്പോൾ എണ്ണയിൽ ഇട്ടു വറത്തെടുക്കുക പോലുള്ള വെറൈറ്റി ഐറ്റംസ് കാണുമല്ലോ, ട്രൈ ചെയ്തു കൂടെ. ഇന്ത്യൻ നീതിപീഠത്തിന്റെ അധഃപതനം കണ്ടിട്ട് സഹതാപം തോന്നുന്നു. പല ന്യായാധിപന്മാരും ഫാസിസ്റ്റുകളുടെയും മതവർഗ്ഗീയവാദികളുടെയും കളിപ്പാവകൾ ആയി അധഃപതിച്ചിരിക്കുന്നു.

ഇന്ത്യയ്‌ക്കൊരു ഭരണഘടനയുണ്ട്, ഇന്ത്യയ്ക്ക് സ്വന്തമായി നിയമവ്യവസ്ഥയുണ്ട്. ഒരാളൊരു തെറ്റുചെയ്യുംപോൾ പഴംപുരാണങ്ങൾ അല്ല നോക്കേണ്ടത്. ഇതൊക്കെ ഈ ജനാധിപത്യ സംവിധാനത്തിൽ തികസിച്ചും അശ്ലീലം ആണ്. നാളെ ന്യായാധിപന്മാർ ഹാമറുകൾ വലിച്ചെറിഞ്ഞു കോടതിമുറിയിൽ തന്നെ ശിക്ഷ നടപ്പാക്കാൻ വല്ല ഗദയോ ത്രിശൂലമോ തോക്കോ പിടിക്കുമോ എന്നാണ് ഭയപ്പെടെണ്ടത്.

Denny Lucy Thomas എഴുതുന്നു 

രഹനാ ഫാത്തിമയ്ക്കെതിരെ മനുസ്മൃതി..

മനുസ്മൃതിയോ ഭരണഘടനയോ ഏതാണ് നിങ്ങളെ നയിക്കുന്നത് യുവർ ഓണർ ..?ഇന്നലെ കേരള ഹൈക്കോടതി വിധിയില്‍ പരാമര്‍ശിച്ച മനുസ്മൃതിയിലെ ചില ശ്ലോകങ്ങള്‍.രഹനാ ഫാത്തിമയ്ക്കെതിരായ പോക്സോ കേസിലാണ് കോടതിയിൽ ഈ പരാമർശങ്ങൾ.അടുത്ത് തന്നെ ഇവയും കോടതി വിധിയില്‍ കാണുമായിരിക്കും ..

മനുസ്മൃതി 9ാം അധ്യായം 3ാം ശ്ലോകം ..
പിതാ രക്ഷതി കൌമാരേ
ഭര്‍ത്താ രക്ഷതി യൌവനേ
പുത്രോ രക്ഷതി വാര്‍ദ്ധക്യേ
ന സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി
കൗമാരത്തില്‍ പിതാവാനാലും
യൗവനത്തില്‍ ഭര്‍ത്താവിനാലും
വാര്‍ദ്ധ്യകത്തില്‍ പുത്രനാലും സംരക്ഷിക്കപ്പെടേണ്ടവളാണെന്നും ആയതിനാല്‍ സ്ത്രി സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്നാണ് അര്‍ത്ഥം
മനുസ്മൃതി 2:145ാം ശ്ലോകം
The teacher (akarya) is ten times more venerable than a sub-teacher (upadhyaya), the father a hundred times more than the teacher, but the mother a thousand times more than the father.

സ്ത്രീകൾക്ക് വേദ മന്ത്രങ്ങൾ ഉച്ചരിക്കാൻ പാടില്ല. (അധ്യായം X സൂക്തം:18 ) ”
“ വിശ്വസ്തയായ ഭാര്യ ഭർത്താവിനെ നിരന്തരം ദൈവമായി പൂജിച്ച് കൊള്ളണം. (അധ്യായം V സൂകതം:154 )
പൂർണ്ണ മനഃസമാധാനത്തോടെ ഒരു ബ്രാഹ്മണന് ശൂദ്രൻറെ വസ്തുവഹകൾ കൈവശം വെക്കാവുന്നതാണ്.കാരണം ശൂദ്രൻ അവൻറേതായി ഒന്നും ഉണ്ടാകാൻ പാടില്ല.അവൻറെ ധനം അവൻറെ യജമാനന് എടുക്കാവുന്നതാണ് (അധ്യായം VII സൂക്തം:417) ”
“ കഴിവുണ്ടെങ്കിൽ പോലും ശൂദ്രൻ ധനം സമ്പാദിച്ച് വെക്കാൻ പാടില്ല. കാരണം ശൂദ്രൻ ധനം സമ്പാദിച്ച് വെക്കുന്നതുതന്നെ ബ്രാഹ്മണനെ മുറിപ്പെടുത്തും.(അധ്യായം X സൂകതം:129) ”

“ ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെ കുറിച്ച് ഗർവോട്കൂടി ഒരു ശൂദ്രൻ ഉപദേശം നൽകിയാൽ രാജാവ് അവൻറെ വായിലേക്കും ചെവികളിലേക്കും തിളപ്പിച്ച എണ്ണ ഒഴിക്കാൻ കല്പ്പിക്കണം.(അധ്യായം VIII സൂക്തം:272) ”
“ ശൂദ്രൻറെ സമ്പത്ത് നായകളും കുരങ്ങുകളുമായിതീരും. ശൂദ്രൻറെ വസ്ത്രം മൃതദേഹത്തിൻറെ പുടവകളായിത്തീരും.അവർ ഭക്ഷണം കഴിക്കുന്നത് പൊട്ടിയ പാത്രങ്ങളിൽ നിന്നായിരിക്കും.കറുത്തിരുമ്പായിരിക്കും അവരുടെ ആഭരണങ്ങൾ.അവർ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് എപ്പോയും അലഞ്ഞ് കൊണ്ടിരിക്കും.(അധ്യായം X സൂക്തം:52 ) ”
“ ശൂദ്രരെയും, വൈശ്യരെയും, ക്ഷത്രിയരേയും നിരീശ്വര വിശ്വാസികളെയും കൊല്ലുന്നത് പ്പോലെ സ്ത്രീകളെയും കൊല്ലുന്ന ലഘുവായ കുറ്റമേ ആകുന്നുള്ളൂ (ഉപപാഠക XI സൂക്തം:67)