രഹനയും മനോജും തമ്മിൽ എന്തിന് പിരിഞ്ഞു വിഷയമല്ല. എന്നാലവരുയർത്തുന്ന രാഷ്ട്രീയത്തിലേക്കെത്താൻ സമൂഹം ഇനി എത്രമാത്രം പരിണമിക്കേണ്ടിയിരിക്കുന്നു.! വലിയ വലിയ വാചകങ്ങളില്ലാതെ ഇത്രയും മനസിലാകുന്ന രീതിയിൽ മനോജ് പറയുന്ന നിലപാടുകൾ കേൾക്കേണ്ടത് തന്നെയാണ്. വീഡിയോയ്ക്കടിയിൽ വേട്ടപ്പട്ടികൾ കുരക്കുക തന്നെയാണ്. അത് പക്ഷേ കാര്യമാക്കേണ്ടതില്ല. പാവങ്ങൾ! അവർക്ക് അത്ര വരെ ചിന്തിക്കാൻ പറ്റുന്നില്ലാന്നേ അതിനർഥമുള്ളു. രണ്ട് പേരോടും നിറഞ്ഞ സ്നേഹം. നിങ്ങളെ മനസിലാക്കാൻ പറ്റാത്തവരോട് ക്ഷമിച്ചേക്കു…