പ്രത്യേകിച്ചും മലയാളികൾ അൽപം ജാഡക്കാരാണ്.ഏതെങ്കിലും ഒരു മേഖലയിൽ ഒന്നു ഫേം ആയിക്കഴിഞ്ഞാൽ, എന്തെങ്കിലും ഒരു അധികാരം കിട്ടിക്കഴിഞ്ഞാൽ , പിന്നെ അഹങ്കാരം തലക്കു പിടിക്കുന്നവരാണ് സിനിമ, സംഗീതം, രാഷ്ട്രീയം, സർക്കാർ ജോലി, എന്നു വേണ്ട സമസ്ത മേഖലയിൽ ഉള്ളവരും. രാഹുലിനെ സംബന്ധിച്ച് ഒരു കുഴപ്പം ഉള്ളത് ഒരു മനുഷ്യനു വേണ്ട ശരാശരി അനുതാപവും ,സ്നേഹവും മറ്റും ഉണ്ടെങ്കിലും ഒരു രാഷ്ട്രീയക്കാരനു വേണ്ടുന്ന മനുഷ്യ വിരുദ്ധതയില്ലന്നതാണ് .അത് ഇക്കാലഘട്ടത്തിൽ അദ്ദേഹത്തെ ‘പപ്പു’വെന്ന് വിളിക്കാൻ കാരണവുമാണ്. ശരാശരി ഒരു മലയാളി വാർഡ് മെമ്പർക്കുള്ള തലക്കനം പോലും ഇല്ല എന്നുള്ളതും ഒരു പോരായ്മയാണ്.ഈ ഹെഡ് വെയിറ്റ് കണ്ടും അനുഭവിച്ചും കണ്ടീഷൻഡായ മലയാളിക്ക് മനുഷ്യത്വം കണ്ടാൽ അത് നാടകവും, ജുഗുപ്സാവഹവുമൊക്കെ മാത്രമായേ കാണാൻ സാധിക്കൂ.
രാഹുൽ ഗാന്ധി ആ കുട്ടിയെ പരിഗണിക്കുമ്പോഴുള്ള അവളുടെ ആ തുള്ളിച്ചാട്ടം ഉണ്ടല്ലോ എന്ത് രസാണത് കണ്ടിരിക്കാൻ .ഇപ്പോഴും ഈ മുപ്പത്തിയാറാം വയസിലും എന്നെ ആഹ്ലാദിപ്പിക്കുന്ന, ആനന്ദിപ്പിക്കുന്ന ഇടങ്ങളിൽ. തുള്ളിച്ചാടുകയും സ്വയം മറന്നു പൊട്ടിച്ചിരിക്കുകയും ചെയ്യുന്നൊരാളാണ് ഞാൻ … അതു കൊണ്ടാകാം രാഹുലിന് മുന്നിൽ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്ന ആ കുട്ടിയെ കൗതുകത്തോടെ ഏറെ സന്തോഷത്തോടെ എനിക്ക് വീണ്ടും വീണ്ടും നോക്കിയിരിക്കാൻ തോന്നുന്നത് .അവളുടെ ആ ആഹ്ലാദത്തിന് ഹേതുവായ രാഹുൽ ഗാന്ധീ താങ്കളുടെയുള്ളിലെ സ്നേഹ രാഷ്ട്രീയക്കാരനോട്.