നൂറിലധികം റയിൽവേ ട്രാക്കുകൾ പ്രൈവറ്റ് വ്യക്തകൾക്ക് കൊടുക്കുന്നതിനായുള്ള ടെണ്ടര്‍ നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്

    196

    സ്വകാര്യവത്കരണത്തിനെതിരെ പോസ്റ്റ് ഇടുമ്പോൾ, അത് നല്ലതാണ്.. എന്ന് പറഞ്ഞ് കുറേ മൂഡന്മാർ സ്ഥിരമായി വരവുണ്ട് അവരുടെ ശ്രദ്ധക്കാണ്, ഇപ്പോ ലക്ഷക്കണക്കിന് ജോലി പോയി, പോട്ടേ അടുത്തതെന്താണെന്നറിയോ ഇപ്പോ യാത്രാടിക്കറ്റിന്റെ 45%സബ്സിഡി ആണ് അതുപോവും, ഏകദേശം ഇരട്ടി ചാർജ്ജ് കൊടുക്കേണ്ടിവരും കഴിഞ്ഞില്ല ടിക്കറ്റിന്റെ ആവശ്യകതയനസ്സരിച്ച് ഫ്ലക്സി റേറ്റ്, പ്രീമിയം എന്നിങ്ങനെ ചുരുങ്ങിയത് ഇപ്പോൾ കൊടുക്കുന്നതിന്റെ മൂന്നിരട്ടിയോളം കൊടുക്കേണ്ടിവരും ആവശ്യത്തിന് ടിക്കറ്റ് കിട്ടാൻ, കഴിഞ്ഞില്ല വൃദ്ധർ, വികലാംഗർ, കാൻസർരോഗികൾ തുടങ്ങി നൂറോളം ആനൂകുല്യങ്ങളുണ്ട് അതെല്ലാം പോവും, തീർന്നില്ല വളരെ സ്കിൽഡ് ആയിറ്റുള്ള ടെക്നീഷ്യൻമാർക്കുപകരം ഒരു മുൻപരിചയവും ഇല്ലാത്ത കരാർ ജീവനക്കാർ ട്രാക്ക്, കോച്ച്, എൻജ്ജിൻ, സിഗ്നൽ, ഇലക്ട്രിക്കല്‍, എന്നീ തുടങ്ങി സർവ്വമേഖലയുടേയും ചുമതലയും, റിപ്പയറിംഗും ഏറ്റെടുക്കുന്നതിലൂടെ റയിൽവേയുടെ സുരക്ഷ തന്നെ ചോദ്യചിഹ്നം ആവും (ഇതിനെ കുറിച്ച് കൂടുതൽ പറയാൻ സർവീസ് ചട്ടങ്ങൾ അനുവദിക്കുന്നില്ല)

    ഇപ്പോൾ ഇതെഴുതുമ്പോൾ നൂറിലധികം റയിൽവേ ട്രാക്കുകൾ പ്രൈവറ്റ് വ്യക്തകൾക്ക് കൊടുക്കുന്നതിനായുള്ള ടെണ്ടര്‍ നടപടി പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്, അതിലധികം ട്രയ്നുകൾ കൊടുത്തുകഴിഞ്ഞു, ഇത് റയിൽവേയിൽ മാത്രമല്ല, ലാഭത്തിൽ പ്രവര്‍ത്തനം തുടരുന്ന ഇന്ത്യയുടെ അഭിമാനമായിട്ടുള്ള നവരത്ന കമ്പനികളടക്കം വിറ്റുകൊണ്ടിരിക്കുകയാണ്, അത് ഇന്ത്യയേയും, ഇന്ത്യയിലെ ജനങ്ങളേയും വളരെയധികം മോശമായി ബാധിക്കും, സർക്കാർ ജോലിക്കാരോടുള്ള ദേഷ്യം കൊണ്ടോ, ചിലരുടെ തെറ്റായ സമീപനം കൊണ്ടോ,ചെറിയ വീഴ്ച്ച ചൂണ്ടിക്കാട്ടികൊണ്ടോ, അറിവില്ലായ്മ കൊണ്ടോ നിങ്ങൾ സ്വകാര്യവത്കരണത്തെ അനുകൂലിക്കുമ്പോൾ നിങ്ങളുടെ പൂർവികരുടെ നികുതിപണവും, വിയർപ്പും കൊണ്ട് പടുത്തുയർത്തിയ ഇന്ത്യയുടെ നട്ടെല്ലാണ് തച്ചുടക്കുന്നത്.

    Advertisements