ആ സിനിമയിൽ മോഹൻലാലിന്റെ ഗുണ്ടയായിയുള്ള വേഷം അഭിനയിക്കാൻ പല നടന്മാർക്കും താൽപര്യമില്ലായിരുന്നു, ഒടുവിൽ തയ്യാറായി വന്ന ആൾ സൂപ്പർ സ്റ്റാറുമായി

625

മലയാള സിനിമാ പ്രേക്ഷകർക്ക് രാജാവിന്റെ മകൻ, നമ്പർ 20 മദ്രാസ് മെയിൽ,ന്യൂഡൽഹി എന്നിങ്ങനെ ഒരുപിടി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച തിരക്കഥാകൃത്താണ് ഡെന്നിസ് ജോസഫ്. രാജാവിന്റെ മകനുൾപ്പെടെ അദ്ദേഹത്തിന്റെ നിരവധി ചിത്രങ്ങളിൽ നായകനായി എത്തിയത് സൂപ്പർസ്റ്റാർ മോഹൻലാലായിരുന്നു.ഇപ്പോഴിതാ ഒരു വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഡെന്നിസ് ജോസഫ്. രാജാവിന്റെ മകൻ എന്ന തന്റെ ചിത്രത്തിൽ മോഹൻലാലിന്റെ ഗുണ്ടയായിയുള്ള വേഷം അഭിനയിക്കാൻ പല നടന്മാർക്കും താൽപര്യമില്ലായിരുന്നു, ഒടുവിൽ ഒരാൾ തയ്യാറായി രംഗത്ത് വന്നുവെന്ന് അദ്ദേഹം പറയുന്നു.ആ താരം മറ്റാരുമായിരുന്നില്ല, മലയാളികളുടെ ഹൃദയം കീഴടക്കിയ സാക്ഷാൽ സുരേഷ് ഗോപിയായിരുന്നു അത്. സിനിമ രംഗത്ത് സുരേഷ് ഗോപി കാലെടുത്ത് വച്ച് തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളു അന്ന്.

Mohanlal And Suresh Gopi In Rajavinte Makan - Entertainmentമോഹൻലാലിന്റെ ഗുണ്ടയുടെ വേഷം അഭിനയിക്കാൻ താൽപര്യമില്ലെന്ന് പറഞ്ഞ് പലരും ഒഴിവായി. കൊള്ളാവുന്ന നടൻമാരൊന്നും തയ്യാറാവാതെ വന്നപ്പോൾ ഈ റോൾ രണ്ട് ആക്കാം രണ്ട് പുതുമുഖങ്ങളോട് ചെയ്യിപ്പിക്കാം എന്ന് ഞാൻ തമ്പിയോട് (സംവിധായകൻ തമ്പി കണ്ണന്താനം) പറഞ്ഞു.തമ്പി പ്രൊഡ്യൂസറായത് കൊണ്ട് മറ്റാരോടും ചോദിക്കാനുമില്ല. ഞങ്ങൾ അതിന് വേണ്ടി അന്വേഷണം ആരംഭിച്ചു. കെജി മോഹൻ ജോർജിന്റെ അളിയനായ മോഹൻ ജോസിനെ എനിക്ക് പരിചയം ഉണ്ടായിരുന്നു.ഒരു റോളിൽ അദ്ദേഹത്തെ തീരുമാനിച്ചു.

ഇനി ഒരാൾ കൂടി ആവശ്യമാണ്. ആങ്ങനെ ഞങ്ങൾ അന്വേഷണം ആരംഭിച്ചു. ഈ സമയത്ത് ഗായത്രി ആശോക് ഒന്നുമുതൽ പൂജ്യം വരെ എന്ന ചിത്രത്തിൽ ഒരു സീനിൽ ഡയലോഗില്ലാത്ത ഒരു ചെറുപ്പക്കാരന്റെ രണ്ട് സ്റ്റിൽസ് അയച്ചു തന്നു.ഫോട്ടോ കണ്ടപ്പോൾ തന്നെ ഞങ്ങൾക്ക് ഇഷ്ടമായി. സുരേഷ് ഗോപിയുടെ ആദ്യത്തെ വാണിജ്യ സിനിമാ തുടക്കം അവിടെയായിരുന്നു’. അദ്ദേഹം ലേഖനത്തിൽ പറയുന്നു. അതേസമയം താൻ ചെയ്ത ഒരു പ്രൊഫഷണൽ മണ്ടത്തരം മലയാളം കണ്ട എക്കാലത്തെയും ഹിറ്റായ കഥയും ഡെന്നിസ് ജോസഫ് പങ്കുവച്ചു.

മമ്മൂട്ടിയും മോഹൻലാലും തകർത്തഭിനയിച്ച നമ്ബർ 20 മദ്രാസ് മെയിലാണ് ആ ചിത്രം. സംവിധായകനായ ജോഷിയുടെ ഒരു ചിത്രം നിർത്തിവയ്ക്കേണ്ടിവന്നു. ജോഷിയുടെ ബന്ധുവായ തരംഗിണി ശശിയാണ് ചിത്രത്തിന്റെ നിർമാതാവ്.ശശിയാണെങ്കിൽ സാമ്ബത്തികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന സമയവും. സഹായം ചോദിച്ച് ജോഷി വന്നു.നീയൊരു പടം എഴുതണം. നാലു ദിവസത്തിനുള്ളിൽ ഷൂട്ടിംഗ് തുടങ്ങണമെന്നും പറഞ്ഞു. അതോടൊപ്പം മുമ്പ് പറഞ്ഞ ട്രെയിൻ യാത്രയുടെ കഥ മതിയെന്നും ജോഷി പറഞ്ഞു.അടിയന്തര സാഹചര്യമായതിനാൽ അതേറ്റെടുത്തു. പൊഫഷണൽ മണ്ടത്തരമാണെന്നറിയാം, അങ്ങനെയാണ് ആ സിനിമ വന്നതെന്ന്’ അദ്ദേഹം കുറിച്ചു. അതേസമയം ഈ ചിത്രത്തിന് വേണ്ടി താൻ വേണ്ടന്ന് വച്ചത് മണിരത്നത്തിന്റെ ചിത്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ‘അഞ്ജലി’ താൻ എഴുതേണ്ട ചിത്രമായിരുന്നെന്നും.

അതിൽ തനിക്ക് നഷ്ടബോധമുണ്ടെന്നും , മണിരത്നത്തെ പോലെ ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ സംവിധായകന്റെ സിനിമ നഷ്ടപ്പെടുത്തിയ മണ്ടനാണ് താനെന്ന് അദ്ദേഹം കുറിച്ചു. അതേസമയം നമ്പർ 20 മദ്രാസ് മെയിൽ ടിവിയിൽ വരുമ്പോൾ ഇന്നും ആളുകൾ കാണുന്നു എന്ന ആശ്വാസമുണ്ടെന്നും അദ്ദേഹം ഒരു പ്രമുഖ മാദ്ധ്യമത്തിലെ ലേഖനത്തിൽ പറയുന്നു.