നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച ഒരാളാണ് ഞാൻ

166

നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച ഒരാളാണ് ഞാൻ

“നിങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പേ എനിക്ക് ഇഷ്ടമുള്ളതുപോലെ ജീവിച്ച് ഇപ്പോഴും നന്നായി ജീവിതം കൊണ്ടു പോകുന്ന ഒരാളാണ്. ഇങ്ങനെയാണ് ജീവിച്ചിരുന്നതെന്ന് ആരോടും പറഞ്ഞു നടക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. ഇപ്പോള്‍ പറയാന്‍ അവസരം ഉണ്ടായത് കൊണ്ടു പറയുന്നു. ചെറുപ്പക്കാലത്ത് ഭര്‍ത്താവിനൊപ്പം ലോകം ചുറ്റിയ താന്‍ സ്വിം സ്യൂട്ടടക്കം ഒട്ടനവധി വേഷങ്ങള്‍ ധരിച്ചിട്ടുണ്ട് ” .

രാജിനി ചാണ്ടിയുടെ ആർജ്ജവമുള്ള വാക്കുകളാണിത് . ‘ഒരു മുത്തശ്ശി ഗദ’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ രാജിനിയുടെ ചില ഗ്ലാമർ ചിത്രങ്ങൾ ഞരമ്പുരോഗികളുടെയും സദാചാര ആഭാസന്മാരുടെയും അപ്രീതിക്കും പരിഹാസത്തിനും വിധേയമായിരുന്നു. പണ്ടുകാലത്ത് തൻ സ്വിമ്മിങ് ഡ്രസ്സ് ധരിച്ചു നിൽക്കുന്ന ഫോട്ടോകൾ കൂടി പോസ്റ്റ് ചെയ്താണ് താരം മറുപടി നൽകിയിരിക്കുന്നത്.