“ഞാൻ പോയി ചാവണം എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം ? ഞാന്‍ എന്തു ചെയ്യണം എന്നത് എന്റെ തീരുമാനമാണ്”
പ്രായത്തെത്തോല്പ്പിച്ച് സ്റ്റൈലന്ലുക്കിലെത്തിയ നടി രജനി ചാണ്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എങ്കിലും ഞരമ്പുരോഗികളുടെയും ആഭാസന്മാരുടെയും സദാചാര പോലീസുകാരുടെയും
49 total views

പ്രായത്തെത്തോല്പ്പിച്ച് സ്റ്റൈലന്ലുക്കിലെത്തിയ നടി രജനി ചാണ്ടിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എങ്കിലും ഞരമ്പുരോഗികളുടെയും ആഭാസന്മാരുടെയും സദാചാര പോലീസുകാരുടെയും സൈബര്‍ ആക്രമണം ശക്തമാവുകയാണ്. അവരുടെ വീട്ടിലെ വൃദ്ധകൾ ജീവിക്കുന്നതുപോലെ ജീവിക്കണം എന്നാണു പലരും തിട്ടൂരം ഇറക്കിയിരിക്കുന്നത്. വീട്ടിലെ ”കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുമ്പോഴാ ഓരോരോ അഭ്യാസങ്ങള്‍…” എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രങ്ങള്‍ക്ക് നേരെ വരുന്നത്. മോശം കമന്റുകള്‍ക്കെതിരെ പ്രതികരിച്ചിരിക്കുകയാണ് രജനി ചാണ്ടി. ”ഇതുവരെ ചത്തില്ലേ പോയി ചത്തുകൂടെ തള്ളേ, എന്നിങ്ങനെയുള്ള കമന്റുകള്‍ കാണുന്നുണ്ട്. പക്ഷെ ഞാന്‍ എന്തു ചെയ്യണം എന്നത് എന്റെ തീരുമാനമാണ്” എന്നാണ് രജനി മനോരമയുടെ അഭിമുഖത്തില്‍ പറയുന്നത്. തന്റെ ഭര്‍ത്താവും മക്കളും കൊച്ചുമക്കളും നല്ല അഭിപ്രായമാണ് പറഞ്ഞതെന്ന് താരം പറയുന്നു.തനിക്ക് 70 വയസാകാറായി എന്ന് കരുതി താന്‍ പോയി ചാവണം എന്ന് പറയാന്‍ ആര്‍ക്കാണ് അവകാശം എന്നാണ് രജനി ചോദിക്കുന്നത്. മോശം കമന്റ് ചെയ്യുന്നവര്‍ക്ക് സന്തോഷം കിട്ടുന്നുണ്ടെങ്കില്‍ ആയിക്കോട്ടെ. താന്‍ മറ്റുള്ളവരെ ദ്രോഹിക്കാതിരിക്കുന്നിടത്തോളം കുറ്റബോധം തോന്നേണ്ട കാര്യമില്ലെന്നും രജനി പറയുന്നു.ഒരു മുത്തശി ഗദ എന്ന ചിത്രത്തിലൂടെയാണ് രജനി സിനിമാരംഗത്തേക്ക് എത്തുന്നത്. ബിഗ് ബോസ് മലയാളം സീസണ് 2വില്‍ മത്സരാര്‍ത്ഥിയായി എത്തിയപ്പോഴാണ് താരം ഏറെ ശ്രദ്ധേയായത്. ഗാന്ധി നഗറില്‍ ഉണ്ണിയാര്‍ച്ച, ദ് ഗാംബ്ലര്‍ എന്നിവയാണ് താരത്തിന്റെ മറ്റ് ചിത്രങ്ങള്‍.
**
50 total views, 1 views today
