രാകേഷ് ടികായത് സർക്കാരിനെ അടിയറവ് ചെയ്യിച്ചതെങ്ങനെ..?

  0
  363

  രാകേഷ് ടികായത് സർക്കാരിനെ  അടിയറവ് ചെയ്യിച്ചതെങ്ങനെ..?

  ഫാസിസ്റ്റ് ഭരണകൂടത്തിൻ്റെ അന്ത്യശാസനത്തെ വളരെ പക്വതയോടെ കൈകാര്യം ചെയ്തു തോൽപ്പിച്ച നേതാവ്. അമിത്ഷായുടെ അന്ത്യശാസനം ആയിരുന്നു രാത്രി 11 മണിക്ക് മുമ്പ് എല്ലാവരും ഒഴിഞ്ഞു പോവുക, അല്ലെങ്കിൽ പ്രത്യാഘാതങ്ങൾക്ക് കാത്തിരിക്കുക എന്ന്. അവരുടെ ടെൻ്റിന് മുൻപിൽ മുൻപിൽ നോട്ടീസ് പതിച്ചു യുപി ഭരണകൂടം. പൊലീസും അർധ സൈനികരും ഉൾപ്പെടെ വലിയൊരു ടീം അവിടെ വന്നിറങ്ങുകയും ചെയ്തു. എന്തും സംഭവിച്ചേക്കാം എന്ന നിമിഷങ്ങൾ. ഉടൻ തന്നെ അവർക്കുള്ള വൈദ്യുതിയും വെള്ളവും നഷ്ടമായി. എന്തു ചെയ്യണമെന്നറിയാതെ പകച്ചു പോയ കുറച്ചു നിമിഷങ്ങൾ. എന്നാൽ രാകേഷ് ടികായത്ത് എന്ന നേതാവും അനുയായികളും തീരുമാനിച്ചുറപ്പിച്ച തന്നെയായിരുന്നു വന്നത്. അദ്ദേഹം തൻറെ അനുയായികൾക്ക് മുൻപിൽ ഒരു പ്രസ്താവന നടത്തി.

  “നമുക്ക് എതിരെ ശക്തമായ ഗൂഢാലോചന നടക്കുന്നുണ്ട്. പൊലീസ് ഞങ്ങൾക്കെതിരെ വെടിയുതിർത്താലും ഞങ്ങളെ കൊന്നു കളഞ്ഞാലും ഞങ്ങൾ പിന്തിരിയില്ല. വെള്ളവും വൈദ്യുതിയും ഭരണകൂടം റദ്ദ് ചെയ്തിരിക്കുകയാണ്. നമ്മുടെ ഗ്രാമങ്ങളിൽ നിന്ന് വെള്ളം ഉടനെ എത്തും. ഞങ്ങൾക്കെതിരെയുള്ള ഈ ക്രൂരമായ നിയമം പിൻവലിക്കുന്നതുവരെ ഞങ്ങൾ ഇവിടെ നിന്നും പിന്മാറില്ല”.

  എന്തിനും തയ്യാറായി ആത്മവിശ്വാസത്തോടെ വന്ന ലക്ഷക്കണക്കിന് ജനങ്ങൾക്ക് മുൻപിൽ ഒരു നേതാവ് അന്തസ്സോടെ തലയുയർത്തി നിന്നു. ഗാസിപൂർ അതിർത്തിയിലേക്ക് പിന്നീട് ആയിരങ്ങൾ ഒഴുകുകയായിരുന്നു. നേതാവിന് പിന്നിൽ അണിനിരക്കാൻ പതിനായിരങ്ങൾ. ഹരിയാനയിൽ നിന്നും യുപിയിൽ നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങൾ ചേർന്നപ്പോൾ അവിടം ജനസമുദ്രമായി. ഒന്നും ചെയ്യാൻ ത്രാണിയില്ലാതെ അമിത്ഷായുടെ ഫാസിസ്റ്റ് സംഘം തിരിച്ചു മടങ്ങുന്ന പരിഹാസ്യമായ കാഴ്ചയും ലോകം കണ്ടു.

  ‘തല്ലി തല പൊളിക്ക് പോലീസേ ഞങ്ങൾ നിങ്ങളുടെ കൂടെയുണ്ട്’ ഇന്ന് ഇരുട്ടിന്റെ മറവിൽ ഗാസിപൂരിൽ കേട്ട മുദ്രാവാക്യമാണ്.ആണും പെണ്ണുമടങ്ങിയ ഒരു കൂട്ടം പോലീസിന് ധൈര്യം പകരുകയായിരുന്നു.ദേശ് കി ഗദ്ദാരോം കോ.. ഗോലി മാരോ സാലോം കൊ…ഈ രണ്ട് മുദ്രാവാക്യങ്ങളും ഡൽഹി കലാപത്തിന് മുന്നേയും കേട്ടിരുന്നു.ഉറവിടം ഒന്നു തന്നെ.മരുന്നും ഒന്നു മാത്രം.ജനാധിപത്യം എന്തെന്ന് ട്യൂഷൻ എടുക്കുക.പെട്ടെന്ന് ഫലിക്കില്ല. സമയമെടുക്കും.ജർമ്മനിയിൽ ഹിറ്റ്ലർ ആത്മഹത്യ ചെയ്യുന്നത് വരെ ഫലിച്ചില്ല. ഇറ്റലിയിൽ മുസ്സോളിനിയെ തല്ലിക്കൊല്ലുന്നത് വരെയും.എല്ലാം ശരിയാവും. ചരിത്രം പഠിപ്പിച്ചാൽ മതി.

  രാത്രി പതിനൊന്ന് മണിക്ക് ഗാസിപ്പൂരിലെ സമരക്കാരെ ഒഴിപ്പിക്കാൻ വേണ്ടി പോലീസ് പല മുന്നറിയിപ്പും കൊടുത്തു, നോട്ടീസ് കൊടുത്തു..പതിനൊന്ന് മണി സമയത്ത് ആ കൊടും തണുപ്പിൽ നിലത്ത് പായ വിരിച്ചു കിടക്കുന്ന ഒരു സമരക്കാരനോട് ഏഷ്യാനെറ്റിന്റെ സുനിൽ ചോദിച്ചു. എന്താണ് നിങ്ങളുടെ പരിപാടി.. പോലീസ് ഇപ്പോൾ നിങ്ങളെ ഒഴിപ്പിക്കാൻ പോവുകയാണല്ലോ എന്ന്..
  അപ്പോൾ ആ കർഷകൻ പറഞ്ഞ മറുപടി ഇതാണ്.ഇതിലും വലിയ ഹിറ്റ്‌ലർ ലോകത്ത് ഭരണം നടത്തിയിട്ടുണ്ട്. അയാൾക്ക് അവസാനം ആത്മഹത്യ ചെയ്ത് ലോകം വെടിയേണ്ടി വന്നു.. ഞങ്ങൾ വന്നത് ജീവിക്കാനുള്ള അവകാശത്തിനും കൃഷി ചെയ്യാനുള്ള സ്വാതന്ത്ര്യത്തിനും വേണ്ടിയാണ്. ഇതൊരു സമരമാണ്. ഞങ്ങൾ ആരെയും ഭയപ്പെടുന്നില്ല. മുകളിൽ ആകാശം.. താഴെ കർഷകന്റെ ഭൂമി.. ഇവിടെ നിന്ന് പോലീസിന്റെ വെടിയേറ്റ് മരിച്ച് രക്തസാക്ഷിയാകാനാണ് പോകുന്നതെങ്കിൽ അടുത്ത തലമുറക്ക്‌ വേണ്ടി സന്തോഷത്തോടെ ജീവൻ നല്‌കും.. എന്നാലും പിന്തിരിയില്ല.ആ വാക്കുകൾ കേട്ടപ്പോൾ രോമാഞ്ചം വന്നു പോയി.. ശരീരത്തിലൂടെ ഒരു വിദ്യുത് തരംഗം കടന്നു പോയത് പോലെ.. .
  സമരമുഖത്തെ ഒരു സാധാരണ കർഷകന്റെ വികാരമിതാണ്.. അവരോടൊപ്പം ചേർന്ന് നിൽക്കാൻ ഈ രാത്രിയിൽ നമുക്ക് കഴില്ലെങ്കിൽ പിന്നെ നാമാരോടൊപ്പമാണ് ചേർന്ന് നിൽക്കുക..

  ഒരുകൂട്ടം ജനങ്ങളുടെ നിശ്ചയദാർഢ്യത്തെ പുല്ലുപോലെ തോൽപ്പിച്ചു കളയാം എന്ന ഫാസിസ്റ്റ് നേതാക്കളുടെ അമിത ആത്മവിശ്വാസത്തിന് മേൽ ഒരു കൂട്ടം ജനങ്ങളുടെ ഒത്തൊരുമിച്ചുള്ള പോരാട്ടം ജയിക്കുന്നതും ഇന്നലെ ലോകം കാണുകയായിരുന്നു..ഇതുപോലെ ഓരോ സമരങ്ങളും ജയിച്ചു കൊണ്ട് ഫാസിസ്റ്റുകൾ എന്നന്നേക്കുമായി അവസാനിക്കുന്നത് കാണുവാനുള്ള ഭാഗ്യം ഉണ്ടാവട്ടെ. ഇന്ത്യ പഴയ ഇന്ത്യയായി മാറട്ടെ. കർഷക സഹോദരങ്ങൾക്ക് വിപ്ലവാഭിവാദ്യങ്ങൾ.