എന്താണ് രാമസേതു അഥവാ ആദാമിന്റെ പാലം ?

ശ്രീലങ്കയിലെ മന്നാർ ദ്വീപിനും , ഇന്ത്യയിലെ രാമേശ്വരത്തിനും ഇടക്ക് നാടയുടെ ആകൃതി യിൽ ചുണ്ണാമ്പുകല്ലുകൾ കൊണ്ടുള്ള ഉയർന്ന പ്രദേശമാണ്‌ രാമസേതു. ഇന്ത്യൻ ഉപഭൂഖണ്ഡ ത്തിനു പുറത്ത് ഈ പ്രദേശം ആഡംസ് ബ്രിഡ്ജ് (ആദാമിന്റെ പാലം) എന്നറിയപ്പെടുന്നു. കടലിലെ ജലപ്രവാഹം നിമിത്തം പവിഴപ്പുറ്റുക ളിൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപം കൊണ്ട തിട്ടാണിത്‌. എന്നാൽ ഈ മണൽത്തിട്ടകൾ 4000 വർഷം പഴക്കമുള്ളതാണെന്ന് ഗവേഷകർ പറയുന്നു. ഈ മണൽത്തിട്ടയ്ക്ക് മുകളിൽ സമുദ്രത്തിൽ പരന്നുകിടക്കുന്ന ചുണ്ണാമ്പു കല്ലുകൾക്ക് 7000 വർഷത്തിലധികം പഴക്കമുണ്ട്.

ഏകദേശം 48 കിലോമീറ്റർ നീളമുള്ള രാമ സേതു ഭാരതത്തിനും , ശ്രീലങ്കയ്ക്കും ഇടക്കുള്ള പാലമായി ഉപയോഗിച്ചിരുന്നു എന്ന് ചില ഗവേഷണങ്ങൾ തെളിയിക്കുന്നു. ഭാരതത്തിലെ ഇതിഹാസങ്ങളിൽ ഒന്നായ രാമായണത്തിൽ മഹാവിഷ്ണുവിന്റെ അവതാരമായ ശ്രീ രാമൻ സീതാദേവിയെ രാവണനിൽ നിന്നു രക്ഷിക്കാനായി സമുദ്രലംഘനം ചെയ്തുണ്ടാക്കിയ പാലമാണിതെന്നതാണ് ഇതിനെക്കുറിച്ചുള്ള ഒരു ഐതീഹ്യം. ഇതിന്റെ പല ഭാഗങ്ങളിലും ജലനിരപ്പിൽ നിന്നുള്ള ആഴം വളരെ കുറവായതിനാൽ(1 മീ – 10 മീ) ഇതിന്റെ മുകളിലൂടെ സഞ്ചരിക്കാൻ കപ്പലുകൾക്കും മറ്റും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്‌.

വാല്മീകി രാമസേതു നിർമ്മാണത്തെപ്പറ്റി രാമായണത്തിന്റെ സേതുബന്ധനം എന്ന അധ്യായത്തിൽ പ്രതിപാദിക്കുന്നുണ്ട്. ഭാരതത്തെയും , ശ്രീലങ്കയെയും വേർതിരിക്കുന്ന സമുദ്രഭാഗം സേതുസമുദ്രം എന്നറിയപ്പെടുന്നു.ഇത് കാരണം കനാൽ പദ്ധതിക്കും ഈ പേര് വന്നു. ചിറകെട്ടാൻ അണ്ണാറക്കണ്ണനും ശ്രീരാമനെ സഹായിച്ചതായി പറയപ്പെടുന്നു. ഇതിൽ നിന്നാണ് “അണ്ണാറക്കണ്ണനും തന്നാലായത് ” എന്ന ചൊല്ലുണ്ടായത്. രാമൻ വാത്സല്യത്തോടെ തടവിയപ്പോഴാണ് അണ്ണാന്റെ മുതുകിലെ പാട് രൂപപ്പെട്ടതെന്നും വിശ്വസിക്കപ്പെടുന്നു.

മുസ്ലീം ഐതിഹ്യമനുസരിച്ച് ആദം ഈ പാലത്തിലൂടെ സിലോണിലെ ആദാമിന്റെ കൊടുമുടിയിലേക്ക് പോയി അതിന് മുകളിൽ 1,000 വർഷത്തോളം അദ്ദേഹം ദൈവപ്രാർഥന യിൽ നിലകൊണ്ടു. ഇതിൻ്റെ ഇംഗ്ലീഷ് പേര് ആദംസ് ബ്രിഡ്ജ് ഈ വിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ദക്ഷിണ – മധ്യ ശ്രീലങ്കയിലാണ് ആദം പർവതം സ്ഥിതി ചെയ്യുന്നത്. 2243 മീറ്ററാണ് ഇതിന്റെ ഉയരം. ബുദ്ധമതക്കാരും ഹിന്ദുക്കളും മുസ്ലീംങ്ങളും ഇത് പുണ്യസ്ഥലമായി കരുതുന്നു. വിവിധ മതവിശ്വാസികൾ ഇവിടേയ്ക്ക് തീർഥാടനത്തിനെത്താറുണ്ട്. കൊടുമുടിയിൽ ഒന്നര മീറ്റർ നീളത്തിലുള്ള ഒരു ചാലുണ്ട്.ഇത് ആദമിന്റെയും , ബുദ്ധന്റെയും , ശിവന്റെയും പാദ സ്പർശമേറ്റ സ്ഥലമെന്നും പ്രവാചകനായ ആദം ഈ പാലത്തിലൂടെ ശ്രീലങ്കയിലെ ആദം കൊടുമുടിയിലെത്തി വർഷങ്ങളോളം പശ്ചാ ത്താപ വിവശനായി കഴിഞ്ഞു എന്നുമാണ് വിശ്വസിക്കപ്പെടുന്നത്.

രാമസേതുവിന്റെ ഉത്ഭവമറിയാൻ ഇന്ത്യൻ ശാസ്ത്രജ്ഞർ സമുദ്ര ഗവേഷണം ആരംഭിച്ചിരു ന്നു.ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ കീഴിലാണ് രാമസേതു മനുഷ്യനിർ മ്മിതമാണോ അതോ പ്രകൃതിദത്ത മാണോ എന്നറിയാനുള്ള ഗവേഷണം നടന്നത്. 2002 ൽ അമേരിക്കയിലെ നാസയുടെ ഉപഗ്രഹ ചിത്ര ത്തിൽ നിന്ന് രാമസേതു മനുഷ്യനിർ മ്മിതമെന്ന വാദം ഉയർന്നു.തൊട്ടടുത്ത വർഷം രാമാനന്ത പുരം _ പാമ്പൻ കടൽത്തീരങ്ങളിലെ കാർബൺ ഡേറ്റിങ് പഠനത്തിലൂടെ രാമായണകാലവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.

ഇന്ത്യക്കും ശ്രീലങ്കയ്ക്കും ഇടയിലൂടെ സുഗമ മായ കപ്പൽ ഗതാഗതം സാധ്യമാക്കുന്ന ബൃഹദ് സംരഭമാണ് സേതുസമുദ്രം കപ്പൽ കനാൽ പദ്ധതി. ഇന്ത്യൻ മറൈൻസിലെ കമാൻഡ റായിരുന്ന ആൽഫ്രഡ് ഡാൻഡസ് ടെയ്ലറാണ് 1860-ൽ സേതുസമുദ്രം പദ്ധതി എന്ന ആശയ ത്തിന് രൂപം നൽകിയത്. എന്നാൽ ബ്രട്ടീഷ്കാർ ഇതിന് വലിയ പരിഗണന നൽകിയില്ല. ഹാർബർ എഞ്ചിനിയറായ കൊച്ചി തുറമുഖ ശില്പിയുമായ റോബർട്ട് ബ്രിസ്റ്റോ 1922ൽ തന്റേതായ ഒരു റൂട്ട് നിർദ്ദേശിച്ചു. എല്ലാം വെള്ളത്തിൽ വരച്ചവരകൾ മാത്രമായി തീർന്നു.
ടെയ്ലറുടെ ആശയത്തെക്കുറിച്ച് പഠിക്കാനായി 1955-ൽ കേന്ദ്ര സർക്കാർ ഒരു സമിതിയെ നിയോഗിച്ചു. ഡോ. എ രാമസ്വാമി മുതലിയാരാ യിരുന്നു ഇതിന്റെ ചെയർമാൻ.സേതുസമുദ്രം പദ്ധതിയും തൂത്തുക്കുടി തുറമുഖ പദ്ധതിയും പരസ്പരം ബന്ധിതമാണെന്നും ഒരേ പദ്ധതി യെന്ന നിലയിൽ നടപ്പിലാക്കണമെന്നും കമ്മിറ്റി നിർദേശിച്ചു.സേതുസമുദ്രം പദ്ധതി നടപ്പിലാ ക്കണമെന്ന് തമിഴ്നാട് നിയമസഭ പ്രമേയം പാസ്സാക്കി.

1860 ൽ രൂപം കൊണ്ട പദ്ധതിക്ക് പ്രവർത്ത നങ്ങൾ തുടങ്ങാൻ എടുത്തത് 145 വർഷ ങ്ങൾക്ക് ശേഷം പദ്ധതിക്ക് 2427 കോടി കോടി ചെലവ് പ്രതീക്ഷിച്ച് 2005 ജൂലായിൽ അന്നത്തെ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിങ് മധുര യ്ക്ക് സമീപം ഉദ്ഘാടനം ചെയ്ത് 2008-ൽ പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നത്. ഡ്രഡ്ജിങ് കോർപ്പറേഷന്റെ കപ്പലുകൾ ഡ്രഡ്ജിങ് തുടങ്ങിയപ്പോൾ മുക്കുവജനത കരയിലും കടലിലും പ്രതിഷേധം രേഖപ്പെടുത്തി. ഇവരുടെ ഉപജീവനത്തെയും തൊഴിലും കിടപ്പാടവും നഷ്ടപ്പെടുമെന്ന ഭീതി ഇവരെ ഇങ്ങനെ പ്രേരിപ്പിച്ചു.

ഡ്രഡ്ജിങ് ഈ മേഖലയിലെ തോറിയം നിക്ഷേപം നഷ്ടപ്പെടാനിടയാക്കുമെന്ന് മറ്റൊരു വിമർശനം ഉയർന്നു.പാക് കടലിടുക്കിലെയും ഗൾഫ് ഓഫ് മാന്നാറിലെയും ജൈവ വൈവിധ്യം തകർക്കപ്പെടുമെന്നും പവിഴപ്പുറ്റുകൾ, നാഗപട്ടണം ജില്ലയിലെ പോയിന്റ് കാലിമർ, പക്ഷിസങ്കേതം ഗൾഫ് ഓഫ് മന്നാർ മറൈൻ നാഷണൽ പാർക്ക് എന്നിവ ഈ മേഖലയിലാണ്‌.ശ്രീലങ്ക ചുറ്റി വളഞ്ഞ് കപ്പൽ റൂട്ട് ഒഴിവാക്കാമെന്നതാണ് സേതുസമുദ്രം പദ്ധതിയുടെ പ്രഥമ പ്രധാനമായ നേട്ടം.കപ്പലുകൾക്ക് 785 കിലോമീറ്റർ ദൂരവും 30 മണിക്കൂറും ലാഭിക്കാം.ഒന്നര നൂറ്റാണ്ട് കാലത്തെ അവഗണനയ്ക്ക് ശേഷം ശാപമോക്ഷം കിട്ടിയെന്ന് കരുതിയ പദ്ധതി വിവാദങ്ങളും നിയമക്കുരുക്കിലും അകപ്പെട്ടു.

You May Also Like

ശകുന്തള റെയിൽവേ എന്ന് കേട്ടിട്ടുണ്ടോ ? എന്നാൽ അങ്ങനെയൊന്ന് ഉണ്ടായിരുന്നു

ശകുന്തള റെയിൽവേ അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യൻ റെയിൽവെ ദേശസാൽക്കരിക്കുന്നതിന് മുൻപ് ബ്രിട്ടീഷ് അധീനതയിൽ…

ആരാണ് ബകര്‍വാല്‍ സമുദായം ?

ഇന്ത്യാ പാക്ക് യുദ്ധ സമയങ്ങളില്‍ എല്ലാം തന്നെ ഇവര്‍ മുന്നണിയില്‍ നിന്നും ഇന്ത്യന്‍ സേനയെ സഹായിച്ചിട്ടുണ്ട്. 1965 ഇലെ യുദ്ധത്തില്‍ സവാജിയാന്‍ സെക്റ്ററിലെ ഗ്രാമീണരെ സൈന്യത്തിന് വേണ്ടി അണിനിരത്തുന്നതില്‍ ഇവരുടെ പങ്കിനെ അശോക്‌ ചക്ര നല്‍കിയാണ്‌ രാജ്യം ആദരിച്ചത്

സൂര്യനിൽ പാമ്പ് ഇഴയുന്നു, സത്യം എന്താണ് ?

സൂര്യനിൽ പാമ്പ് ഇഴയുന്നു, സത്യം എന്താണ് ? Vidya Vishwambharan (നമ്മുടെ പ്രപഞ്ചം) സൂര്യന്‍റെ ഉപരിതലത്തിനു…

കോർക്കിന്റെ കഥ

കോർക്ക് Vinaya Raj കോർക്ക് ഓക്ക് എന്നു വിളിക്കുന്ന ക്വർക്കസ് സൂബർ (Quercus suber) എന്ന…