രമേശ് പിഷാരടിയുടെ ശരീരത്തിലെ ചതഞ്ഞ പാടുകൾ തേടി സിനിമാസ്വാദകർ.
രമേശ് പിഷാരടി എന്നത് മലയാളികളെ ചിരിപ്പിക്കുന്ന മുഖമാണ്. മിനി സ്ക്രീനിലും ബിഗ് സ്‌ക്രീനിലുമായി അയാൾ തന്റെ നർമ്മബോധം പുറത്തെടുത്തിട്ടുണ്ട്. അതോടൊപ്പം സാക്ഷാൽ മമ്മൂട്ടിയെ നായകനാക്കി ഗാനഗന്ധർവൻ എന്ന സിനിമയും രമേശ് പിഷാരടി സംവിധാനം ചെയ്തു. എന്നാൽ ഇപ്പോൾ പിഷാരടിയുടെ കൈത്തണ്ടയിലും വലത്തേ തോളിലും ഇടത്തേ തോളിലും ഇടതുവശത്തും വലതുവശത്തും പിറകിലായും കാണുന്ന ചതഞ്ഞ പാടുകളാണ് ചർച്ചാ വിഷയം . പിഷാരടിക്ക് എന്ത് പറ്റിയതാകും ?
പിഷാരടി ഇപ്പോൾ ചെയുന്നത് ഒരു സർവൈവൽ ചിത്രമാണ്. ‘നോ വേ ഔട്ട്’ എന്ന സിനിമയിൽ പിഷാരടി തീർത്തും വ്യത്യസ്ത വേഷം ആണ് അഭിനയിച്ചത്. സിനിമയിൽ അഭിനയിച്ച ആ 13 ദിവസങ്ങളാണ് പിഷാരടി പോസ്റ്റ് ചെയ്ത ചിത്രങ്ങളിൽ തെളിയുന്നത്..
’13 ദിവസം റോപ്പിൽ തൂങ്ങിയതിന്റ ഓർമ്മ ചിത്രങ്ങൾ.. ‘NO WAY OUT’ റിലീസ് തീയതി 22:3:22 വൈകുന്നേരം 6 മണിക്ക് പ്രഖ്യാപിക്കും.. ഇത് വലിയ ത്യാഗമൊന്നും അല്ല.. ഇതിലും വലിയ വേദനകൾ സഹിച്ചു തൊഴിലെടുക്കുന്ന എത്രയോ പേരുണ്ട്… എനിക്കിതൊരു സന്തോഷമാണ്…. അതുകൊണ്ട് പങ്കുവയ്ക്കുന്നു,’ എന്ന് പിഷാരടി ക്യാപ്‌ഷനിൽ കുറിച്ചു,
NO WAY OUT- ന്റെ സംവിധായകൻ നവാഗതനായ നിധിന്‍ ദേവീദാസാണ്. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്. സിനിമയിലുടനീളം പിഷാരടി മാത്രമാണുള്ളത്. മറ്റ് കഥാപാത്രങ്ങൾ ഫ്ലാഷ്ബാക്കുകളിൽ ആണ് പ്രത്യക്ഷപ്പെടുന്നത്.