ജീവനുള്ള ഞണ്ടുകളെ നേര്‍ച്ചയായി നൽകുന്ന ഇന്ത്യയിലെ ക്ഷേത്രം ഏത് ?

അറിവ് തേടുന്ന പാവം പ്രവാസി

സൂറത്തിലെ രാംനാഥ് ശിവഗേല ക്ഷേത്രത്തിലാണ് ഈ വിചിത്ര ആചാരം. സൂറത്തിലെ ഈ ക്ഷേത്രത്തില്‍ ഭക്തര്‍ മകരസംക്രാന്തി ദിനത്തില്ലാണ് ജീവനുള്ള ഞണ്ടുകളെ ഭഗവാന് അര്‍പ്പിക്കുന്നത്. എല്ലാ വര്‍ഷവും ഉത്സവ കാലത്ത് ശിവലിംഗത്തിന് മുന്നില്‍ ഞണ്ടുകളെ അര്‍പ്പിക്കുന്നു. ജനുവരി മാസത്തിലാണ് മകരസംക്രാന്തി നടക്കാറുള്ളത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനശ്രദ്ധ നേടിയിട്ടുള്ള രാംനാഥ് ശിവഗേല ക്ഷേത്രത്തിലെ പുരാതന പാരമ്പര്യങ്ങളിലൊന്നാണ് ഈ നേര്‍ച്ച.

ക്ഷേത്രം പണികഴിപ്പിച്ചത് ശ്രീരാമന്‍ എന്നാണ് വിശ്വാസം. ഒരിക്കല്‍ ലങ്കയിലേക്കുള്ള യാത്രയ്ക്കിടെ കടലില്‍ രാമന്റെ കാലില്‍ ഒരു ഞണ്ടു വന്ന് തടഞ്ഞു.ഈ സംഭവത്തില്‍ രാമന്‍ സന്തോഷിക്കുകയും ഞണ്ടിനെ ആനുഗ്രഹി ക്കുകയും ചെയ്തു. ഞണ്ടുകള്‍ ആരാധനയുടെ പ്രധാന ഭാഗമാകുമെന്നായിരുന്ന അനുഗ്രഹിച്ചത്. ജീവനുള്ള ഞണ്ടുകളെ നേര്‍ച്ചയായി നല്‍ക‌ുന്നതിന്റെ പിന്നിലെ ഐതിഹ്യം ഇതാണ്.ഞണ്ടുകളെ നേര്‍ച്ചയായി നല്‍കി പ്രാര്‍ത്ഥിച്ചാല്‍ ആഗ്രഹങ്ങള്‍ സഫലമാകുമെന്നാണ് ഇവിടെയുള്ള വിശ്വാസം. ഈ വിശ്വാസം സൂറത്തിനു പുറത്തേക്കും പ്രചരിച്ചു. പുറം നാടുകളില്‍ നിന്നും നിരവധി ഭക്തര്‍ ഇവിടെയെത്തി ഞണ്ടുകളെ നേര്‍ച്ചയായി നല്‍കിത്തുടങ്ങി.

ഞണ്ടുകളെ നേര്‍ച്ചയായി നല്‍കിയാൽ കുടുംബത്തിലേക്ക് ഭാഗ്യം തേടി എത്തുമെ ന്നാണ് ആളുകൾ വിശ്വസിക്കുന്നത്. എല്ലാം കഴിഞ്ഞ് ഭക്തര്‍ നേര്‍ച്ചയായി നല്‍കുന്ന ഞണ്ടുകളെ കടലില്‍ വിടുകയാണ് ചെയ്യുന്നത്.ക്ഷേത്രത്തിലെ ജീവനക്കാര്‍ തന്നെയാണ് ഇത് ചെയ്ത് വരുന്നത്.

You May Also Like

എന്തുകൊണ്ടാണ് മേടം ഒന്നിന് എത്തുന്ന വിഷു ചില വർഷങ്ങളിൽ മേടം രണ്ടിന് ആഘോഷിക്കുന്നത്?

സൂര്യോദയത്തിനുമുമ്പാണ് നമ്മള്‍ വിഷുക്കണി കാണുന്നത്. അപ്പോള്‍ മേടം ഒന്നാംതീയതി സൂര്യന്‍ ഉദിക്കുന്നതിനുമുമ്പ് സൂര്യൻ മീനം രാശിയില്‍ നിന്നും മേടം രാശിയിലേക്ക് മാറിയിട്ടില്ലെങ്കിലോ?

ഇൻഡ്യയിലെ ആദ്യത്തെ ഭൂഗർഭ നമസ്‌കാര പള്ളി എവിടെയാണ് ?

പള്ളിയുടെ പൗരാണിക തനിമ നിലനിർത്തി 5,000 പേർക്ക് നമസ്‌കാര സൗകര്യം വർദ്ധിപ്പിക്കാൻ ഭൂമിക്കടിയിൽ വിശാലമായ സൗകര്യത്തോടെ രണ്ട് നിലകളിലാ യാണ് പള്ളി നിർമ്മിച്ചിരിക്കുന്നത്

ലെവ് താഹോര്‍ എന്ന വിഭാഗക്കാരെ ‘ജൂത താലിബാൻ’ എന്ന് വിളിക്കുന്നത് എന്തുകൊണ്ട് ?

തക്കാളി പോലെ ഉളള ഫലം നിരവധി തവണ കഴുകി തൊലി കളഞ്ഞു ആണ് ഉപയോഗിക്കുക അവർ അരി കഴിക്കില്ല കാരണം അതിൽ സൂഷ്‌മ ജീവികൾ ഉണ്ടാകുമത്രേ.

എന്താണ് സലാം മംഗളാരതി ?

എന്താണ് സലാം മംഗളാരതി ? ശബരിമലയുടെ ഐതിഹ്യത്തിൽ വാവർക്കെന്ന പോലെ, മതസൗഹാർദ്ദത്തിന്റെ ഒരു കഥയും ,…