100 രൂപാ നോട്ടിലെ ചിത്രമായ റാണി കി വാവ് ന്റെ ചരിത്രം

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ

ഭാര്യയുടെ ഓർമ്മക്കായി നിർമ്മിച്ച ചരിത്ര സ്മാരകമായ താജ് മഹൽ ചരിത്രം നമുക്കെല്ലാം അറിയാമല്ലോ? അതുപോലെ നിർമ്മിച്ച ഒരു സ്മാരകമാണ് 100 രൂപാ നോട്ടിൽ ഉള്ള റാണി കി വാവ്. എന്നാൽ ഇത്‌ ഒരു ഭാര്യ ഭർത്താവിന്റെ ഓർമ്മക്കായി നിർമ്മിച്ച കിണർ ആണ്.അതെ പടവ് കിണർ. എന്നാൽ ഇത് വെറുമൊരു കിണര്‍ ആണെന്ന് കരുതിയെങ്കില്‍ നിങ്ങൾക്ക് തെറ്റി. ആഴങ്ങളിലേക്ക് തീര്‍ത്ത ഒരു കൊട്ടാരമാണ് ഇത്. ദീർഘചതുരാകൃതിയിലുള്ള കിണറിന് 64 മീറ്റർ നീളവും 20 മീറ്റർ വീതിയും 27 മീറ്റർ ആഴവുമുണ്ട്. വശങ്ങളിൽ വിശ്രമസങ്കേതങ്ങളും നൃത്തമണ്ഡപങ്ങളുമൊക്കെയുള്ള ഏഴുനിലമാളികയാണ് ഈ കിണര്‍.

ഗുജറാത്തിലെ പത്താൻ ജില്ലയിൽ സരസ്വതി നദിയുടെ തീരത്തായുള്ള ഈ ചരിത്ര സ്മാരകം പതിനൊന്നാം നൂറ്റാണ്ടിൽ ഗുജറാത്തിലെ സോളങ്കി രാജവംശത്തിന്റെ സ്ഥാപകൻ ആയിരുന്ന ഭീം ദേവ് ഒന്നാമന്റെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ ഭാര്യ ഉദയമതി റാണി പണികഴിപ്പിച്ചതാണിത്.

1068 ൽ നിർമ്മാണം പൂർത്തിയായ ഈ കിണർ മാളികയായ ‘റാണി കി വാവ്’ 12 ഏക്കറോളം സ്ഥലത്താണ് ‘ സ്ഥിതി ചെയ്യുന്നത്. പ്രാചീന വാസ്തു വിദ്യയുടെ ഉത്തമ ഉദാഹരണമായ ഈ കൽമാളികയുടെ ചുമരുകളിലും തൂണുകളിലും ദേവി-ദേവന്മാർ, അപ്സരസുകൾ, നർത്തകർ എന്നിവരുടെ രൂപങ്ങൾ കൊത്തിവെച്ചിട്ടുണ്ട്. ഇവിടുത്തെ മറ്റൊരു പ്രത്യേകത ഏറ്റവും താഴത്തെ പടിയിൽ നിന്ന് പത്താനടുത്തുള്ള സിദ്ധപൂരിലേക്ക് തുറക്കുന്ന തുരങ്കം ആണ്. യുദ്ധസമയങ്ങളിലും മറ്റും രക്ഷപ്പെടാൻ ഉപയോഗിച്ചിരുന്ന ഈ തുരങ്കത്തിന് 10 കിലോമീറ്ററിൽ അധികം നീളമുണ്ട്‌.

യുനസ്കോയുടെ ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ 2014 ൽ ഇടം പിടിച്ച ഈ സ്മാരകം പിന്നീട് 2016 ൽ രാജ്യത്തെ ഏറ്റവും വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ചരിത്ര സ്മാരകങ്ങളുടെ പട്ടികയിലും ഇടം നേടുകയുമുണ്ടായി. ഒരിക്കല്‍ സരസ്വതി നദി ഗതി മാറി ഒഴുകിയപ്പോൾ ഈ സ്മാരകം വെള്ളത്തിനടിയിലായി കേടുപാടുകൾ സംഭവിച്ചിരുന്നു. പിന്നീട് 1980 ൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഖനന പ്രവർത്തനങ്ങളുടെ ഫലമായി ഈ സ്മാരകം വീണ്ടെടുക്കുകയായിരുന്നു.

വർഷത്തിൽ കൂടുതൽ സമയത്തും ജലക്ഷാമവും കടുത്തചൂടും അനുഭവപ്പെടുന്ന ഗുജറാത്തിൽ ജലസംരക്ഷണത്തിനു വേണ്ടി മാത്രം നിർമ്മിച്ച ഒരു കിണർ മാത്രമായി ഇതിനെ വിളിക്കുവാൻ സാധിക്കില്ല. 2001നു ശേഷം ഈ ചരിത്ര സ്മാരകത്തിന്റെ സുരക്ഷ പരിഗണിച്ച് ചില ഭാഗങ്ങളിലേക്ക് ഇപ്പോൾ സന്ദർശിക്കാൻ അനുമതിയില്ലായെങ്കിലും രാവിലെ 8 മണി മുതൽ വൈകുന്നേരം 6 മണി വരെ അനുവദിച്ച ഭാഗങ്ങൾ സന്ദർശിക്കാം.
റാണികിവാവ്

You May Also Like

മരണപ്പെട്ട മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി എന്തിനാണ് എപ്പോഴും കറുത്ത കണ്ണടയും, മഞ്ഞഷാളും അണിഞ്ഞിരുന്നത് ?

മരണപ്പെട്ട മുൻ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി എന്തിനാണ് എപ്പോഴും കറുത്ത കണ്ണടയും, മഞ്ഞഷാളും അണിഞ്ഞിരുന്നത് ?⭐…

ടെനെറെയിലെ ഏകാന്ത വൃക്ഷത്തിന്റെ കഥ

ടെനെറെയിലെ ഏകാന്ത വൃക്ഷം Sreekala Prasad ഇംഗ്ലീഷിൽ Ténéré എന്നറിയപ്പെടുന്ന L’Arbre du Ténéré, എന്ന…

വിമാനത്തിന്റെ ജാലകങ്ങൾ ചെറുതും വൃത്താകൃതിയിലുള്ളതും എന്തുകൊണ്ടാണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?

ഫ്ലൈറ്റിൽ യാത്ര ചെയ്യുമ്പോൾ വിൻഡോ സീറ്റ് നേടാൻ നമ്മളിൽ മിക്കവരും ശ്രമിച്ചിട്ടുണ്ട്. എന്നാൽ വിമാനത്തിന്റെ ജാലകങ്ങൾ…

തിരുവനന്തപുരത്തു വീണാൽ ഗോവയിലെ ജനാലച്ചില്ലും തകരും, ഭീകരനാണിവിൻ ഭീകരൻ

ആണവബോംബുകളെ കുറിച്ചും ആണവ പരീക്ഷണങ്ങളെ കുറിച്ചും സാധാരണക്കാർക്ക് മനസിലാകുന്ന രീതിയിൽ എഴുതുകയാണ് സാബുജോസ് Sabu Jose…