സ്പർശിക്കാൻ അനുമതി വേണമെന്ന് പറയുന്ന രഞ്ജിനി മറഡോണയ്ക്കു അനുമതി കൊടുത്തിരുന്നോ ?

0
417

 

ഒരാളുടെ ശരീരത്തിൽ ആർക്കെങ്കിലും സ്പർശിക്കണമെങ്കിൽ അയാളുടെ അനുവാദം വേണം

ടെലിവിഷൻ അവതാരക എന്ന് ഓർക്കുമ്പോൾ തന്നെ നമ്മൾ മലയാളികളുടെ മനസ്സിലേക്ക് വേഗം കടന്നുവരുന്ന ഒരു മുഖം ഉണ്ട് മറ്റാരുടെയും അല്ല രഞ്ജിനി ഹരിദാസ്. അവതരണ ശൈലിയ്ക്ക് സ്വന്തമായ ഒരു രീതി ആവിഷ്കരിച്ച വ്യക്തികൂടിയാണ് രഞ്ജിനി.രഞ്ജിനി ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടി എത്തിയപ്പോഴേക്കും താരത്തിനോടുള്ള മതിപ്പ് ഇരട്ടിയായി.ആങ്കർ ആയി തിളങ്ങിയ രഞ്ജിനി മോഡൽ നടി എന്നീ മേഖലകളിലും തിളങ്ങിയിട്ടുണ്ട്. ആങ്കറിങ് രംഗത്ത് ഒരു പുതിയ തരംഗം സൃഷ്ടിച്ചത് തന്നെ രഞ്ജിനി ആയിരുന്നു, പിന്നീട് വന്ന പലരും രഞ്ജിനിയുടെ പാത പിന്തുടരുക ആയിരുന്നു എന്ന് തന്നെ പറയാം. തന്റെ നിലപാടുകൾ തുറന്നു പറയുവാനും അതിൽ ഉറച്ചു നിൽക്കുവാനും യാതൊരു മടിയും ഇല്ലാത്ത താരമാണ് രഞ്ജിനി ഹരിദാസ്.

kerala_kannur hashtag on Twitterപലപ്പോഴും പല സ്ഥലങ്ങളിൽ സ്ത്രീകൾ അനുഭവിക്കുന്ന എന്ന വിധ പ്രശ്ങ്ങളും രഞ്ജിനി അനുഭച്ചിട്ടുണ്ട്.അതിനെതിരെ പ്രതികരിക്കുകയൂം രഞ്ജിനി ചെയ്തിട്ടുണ്ട്. വിവാദങ്ങൾ പിന്തുടരുന്ന ഒരു താരമാണ് രഞ്ജിനി, ബിഗ്‌ബോസ് ഷോയിൽ എത്തിയ രഞ്ജിനി തന്റെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ഒക്കെ തുറന്നു പറഞ്ഞിട്ടുണ്ട്. അതൊക്കെ ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ തനിക് ഉണ്ടായ ഒരു അനുഭവം തുറന്നു പറയുകുയാണ് താരം.

ഒരിക്കൽ ഫുട്ബോൾ ഇതിഹാസം മറഡോണ കേരളത്തിൽ എത്തിയപ്പോൾ ആ പരിപാടിയിൽ ആങ്കർ ആയി എത്തിയത് രഞ്ജിനി ആയിരുന്നു, അന്ന് അവിടെ വെച്ച് തന്റെ ശരീരത്തിൽ ചിലർ അനാവശ്യമായി സ്പർശിച്ചു എന്നാണ് താരം പറയുന്നത്. മറഡോണ വന്ന ആവേശത്തിൽ ആയിരുന്നു താൻ, എല്ലവരും ഷോ അവനിപ്പിച്ചു വണ്ടി എത്തുന്നതിന് മുമ്പ് തന്നെ പുറത്തേക്ക് ഇറങ്ങി പോയി. ഞാൻ ഇറങ്ങി ചെന്നത് കുറെ യുവാക്കൾക്കിടയിലേക്ക് ആയിരുന്നു, ആ തിരക്കിൽ ഒരാൾ എന്നെ താഴെ നിന്നും മുകളിലേക്ക് സ്പർശിച്ചു. പോലീസ് ഉണ്ടായിട്ടും അവരെ ഒന്നും ചെയ്യാൻ കൂടി പറ്റിയില്ലെന്നും രഞ്ജിനി പറഞ്ഞു.ആ സമയത് ചിലരെ അവിടെ വെച്ച് അടിച്ചിരുന്നു, ഒരാളുടെ അനുവാദം ഇല്ലാതെ ആർക്കും അയാളുടെ ശരീരത്തിൽ പിടിക്കാൻ കഴിയില്ല എന്നാണ് താരം അന്ന് പറഞ്ഞത്.

എന്നാൽ സ്പർശിക്കാൻ അനുമതി വേണമെന്ന് പറയുന്ന രഞ്ജിനിയോട് അനുവാദം ചോദിച്ചിട്ടാണോ മറഡോണ സ്പർശിച്ചത് എന്ന് ചോദിച്ചാൽ വലിയ സെലിബ്രിറ്റികൾക്കൊന്നും അനുവാദം വേണ്ട എന്നായിരിക്കും.