ബോളിവുഡ് താരം രൺവീർ സിംഗും പോൺ താരം ജോണി സിൻസുമൊത്തുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ലൈംഗിക ആരോഗ്യ ക്ഷേമ ബ്രാൻഡിന് വേണ്ടിയുള്ള പരസ്യത്തിലാണ് ഇരുവരും ഒന്നിച്ച് എത്തിയത്. ഉദ്ധാരണക്കുറവിനെക്കുറിച്ചുള്ള ഒരു പരസ്യം ഇറക്കിയാണ് ഇരുവരും എല്ലാവരേയും അത്ഭുതപ്പെടുത്തിയത് . ഈ ബ്രാൻ ഡിന്റെ പുതിയ ക്യാമ്പെയ്‌ന്റെ ഭാഗമാണ് പരസ്യം. ബ്രാൻഡിന്റെ സഹ സ്ഥാപകൻ കൂടിയാണ് രൺവീർ സിംഗ്. പരസ്യം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

ആദ്യമായാണ് ഒരു ഇന്ത്യൻ ബ്രാൻഡിന്റെ പരസ്യത്തിൽ ജോണി സിൻസ് അഭിനയിക്കുന്നത്. അയപ്പ സംവിധാനം ചെയ്ത പരസ്യം ഏർലിമാൻ ഫിലിംസാണ് നിർമിച്ചിരിക്കുന്നത്. ഹിന്ദി ടെലിവിഷൻ സീരിയലിന്റെ സ്പൂഫ് എന്നതുപോലെയാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. നടി ഭാവ്‌ന ചൗഹാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബോൾഡ് കെയര്‍ എന്ന, ഉദ്ധാരണ ശേഷി കുറവുള്ളവര്‍ കഴിക്കുന്ന ടാബ്ലെറ്റിന്‍റെ ബ്രാൻഡ് അംബാസഡറാണ് രൺവീർ. ലൈംഗിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുന്ന പരസ്യത്തിൽ ജോണി സിന്നിന്‍റെ സഹോദരനായാണ് രണ്‍വീര്‍ അഭിനയിച്ചത്.

ബോളിവുഡ് താരം രൺവീർ സിങ്, അമേരിക്കൻ അഡൽറ്റ് താരം ജോൺ സിൻസ് എന്നിവരാണ് ഈ പരസ്യത്തിൽ എത്തുന്നത്. ഒരു ‘സാസ്-ബഹു’ (അമ്മായിയമ്മ-മരുമകൾ) സീരിയലിന്റെ ഫോർമാറ്റിൽ ചെയ്തിരിക്കുന്ന പരസ്യം ചിരിയോടെയല്ലാതെ കാണാൻ ആവില്ല. ബോളിവുഡിലെ മുൻനിര താരമായ രൺവീർ സിങ്, ഇത്തരത്തിൽ ഉദ്യമത്തിൽ ഏർപ്പെട്ടത് മറ്റു താരങ്ങളെയൊക്കെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.

രസകരമായ നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇരുവരേയും ഒരൊറ്റ ഫ്രെയിമിൽ കാണാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ചിലർ കുറിച്ചു. ജോണി സിൻസിനെ ബോളിവുഡിലേയ്ക്ക് ക്ഷണിച്ചവരുമുണ്ട്.

ഇപ്പോൾ ഈ പരസ്യത്തിനെതിരെ ആഞ്ഞടിച്ച് ടെലിവിഷൻ താരം രഷാമി ദേശായി രംഗത്തുവന്നു.. തിങ്കളാഴ്ച, പലപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഓവർ ദി ടോപ്പ് ടെലിവിഷൻ ഷോകളെ പരിഹസിച്ചുകൊണ്ട് ഒരു ടെലിവിഷൻ സീരിയൽ ശൈലിയിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വർഷങ്ങളായി ടിവി ഇൻഡസ്‌ട്രിയിൽ പ്രവർത്തിക്കുന്നതിനാൽ, പരസ്യം അപമാനകരവും മുഖത്തടിച്ചതായി തോന്നിയതായും രഷാമി പറഞ്ഞു.

തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലേക്ക് , അവൾ പരസ്യം പങ്കിട്ടു, “ഞാൻ ഒരു പ്രാദേശിക സിനിമാ വ്യവസായത്തിൽ നിന്നാണ് എൻ്റെ ജോലി ആരംഭിച്ചത്. തുടർന്ന് ടെലിവിഷൻ മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങി. ആളുകൾ അതിനെ ചെറിയ സ്‌ക്രീൻ എന്ന് വിളിക്കുന്നു. സാധാരണ ആളുകൾ വാർത്തകൾ, ക്രിക്കറ്റ്, എല്ലാ ബോളിവുഡ് സിനിമകളും കൂടാതെ മറ്റു പലതും കാണുന്നിടത്ത്. തീർത്തും അപ്രതീക്ഷിതമായ ഈ റീൽ കണ്ടതിന് ശേഷം, ഇത് എല്ലാ ടിവി വ്യവസായത്തിനും ടെലിവിഷനിൽ പ്രവർത്തിക്കുന്ന ആളുകൾക്കും അപമാനമാണെന്ന് എനിക്ക് തോന്നി.

Rashami Desai
Rashami Desai

“’ഹിന്ദി ടെലിവിഷൻ സീരിയലുകളെ പരിഹസിക്കുന്ന രീതിയിലാണ് പരസ്യ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. സീരിയൽ അഭിനേതാക്കൾ ബിഗ് സ്‌ക്രീനിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു, എല്ലാവരും ഇവിടെ കഠിനാധ്വാനം ചെയ്യുന്നുണ്ട്. എല്ലാ ടിവി ഷോകളും ഗംഭീരം ആണെന്ന് പറയുന്നില്ല. അതിനാല്‍ ചില യാഥാർത്ഥ്യങ്ങൾ തുറന്നു കാണിക്കുന്നതിൽ തെറ്റൊന്നുമില്ല. പക്ഷേ ടിവി വ്യവസായത്തെ പരിശോധിക്കുമ്പോള്‍ ഈ പരസ്യം മുഖത്ത് കിട്ടിയ അടിയായി എനിക്ക് തോന്നി. ടിവി രംഗത്ത് മാന്യമായി ഇപ്പോഴും യാത്ര ചെയ്യുന്നയാള്‍ എന്ന നിലയില്‍ എന്‍റെ വികാരമായി കണ്ടാല്‍ മതി” റഷാമി പറഞ്ഞു, ”റഷാമി പറഞ്ഞു.

You May Also Like

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’ ; ടീസർ റിലീസായി, ചിത്രം ഡിസംബർ രണ്ടാം വാരം റിലീസിന് എത്തും

വിനീത്, ലാല്‍ജോസ്, മുക്ത എന്നിവർ ഒന്നിക്കുന്ന ‘കുരുവിപാപ്പ’; ടീസർ റിലീസായി, ചിത്രം ഡിസംബർ രണ്ടാം വാരം…

പുഷ്പ- 2 ന് നാളെ തുടക്കം

പുഷ്പ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. അതുകൊണ്ടുതന്നെ വന്‍ സ്കെയിലിലാണ് രണ്ടാം ഭാഗം എത്തുക. ആരാധകര്‍…

മോഹൻലാൽ ൻറെ കാപട്യങ്ങൾ എഴുതുമെന്നു പറയുന്ന ശ്രീനിവാസനോട് ചില ചോദ്യങ്ങൾ

Jithin Joseph ശ്രീനിവാസൻ ഇപ്പോൾ പറഞ്ഞിരിക്കുന്നത്, കരിയറിന്റെ അവസാന കാലത്ത് സിനിമ സംവിധാന മോഹവുമായി നടന്ന…

നായികമാർ ആടിപ്പാടി ഉല്ലസിച്ചുള്ള 250+ ഗാനങ്ങൾ

Ragesh നായികമാർ ആടിപ്പാടി ഉല്ലസിച്ചുള്ള 250+ ഗാനങ്ങളുടെ ലിസ്റ്റ് ആണ് ചുവടെ ചേർക്കുന്നത്. ആരാണ് ഗാനരംഗത്ത്…