മനുഷ്യരിൽ കാണപ്പെടുന്ന രതിവൈകൃതങ്ങൾ അഥവാ ലൈംഗിക വൈകൃതങ്ങൾ ഏതെല്ലാം?

???? കടപ്പാട് :ഡോ. കെ പ്രമോദ്
ചിട്ടപ്പെടുത്തിയത്: അറിവ് തേടുന്ന പാവം പ്രവാസി

????അസ്വാഭാവികമായ ലൈംഗിക ആഗ്രഹങ്ങളും , പെരുമാറ്റങ്ങളും , ഫാന്റസികളും പുലർത്തുന്നതിനെയാണു രതിവൈകൃതം അഥവാ ലൈംഗിക വൈകൃതം എന്നൊക്കെ പറയുന്നത്. ഇത്തരം വൈകൃതങ്ങൾ ഒരാളുടെ നിത്യജീവിതത്തിൽ ദോഷകരമായി ബാധിക്കുമ്പോഴാണ് ലൈംഗിക വൈകൃതം രോഗം എന്ന് വിളിക്കുന്നത്.

ഇവയിൽ പലതിനേയും രതിയുമായി ബന്ധപ്പെട്ട വൈചിത്ര്യങ്ങൾ എന്നു പറയുന്നതാവും കൂടുതൽ ശരി. ഇത് ഒരു മാനസികരോഗമായിട്ടല്ല സ്വഭാവവൈകല്യമായിട്ടാണു ഗണിക്കുന്നത്. എന്നാൽ, മാനസികരോഗികളിൽ രതിവൈകൃതങ്ങൾ കണ്ടുവരാറുണ്ട്. സ്കിസോഫ്രീനിയ പോലുളള മനോരോഗത്തിന്റെ ഭാഗമായി ഇത്തരമൊരു വൈകല്യം കണ്ടാല്‍ അതിനെ വൈകല്യമായല്ല ആ മാനസികരോഗത്തിന്റെ ഭാഗമായേ കണക്കാക്കാറുളളൂ. പലപ്പോഴും വ്യക്തികളുടെ സ്വാഭാവികമല്ലാത്ത ലൈംഗിക പെരുമാറ്റങ്ങൾ സമൂഹത്തിനു ദോഷകരമാകുമ്പോഴാണ് ഇവരെ പ്രശ്നക്കാരാക്കി തിരിച്ചറിയുന്നത്.
സാധാരണയായി മനുഷ്യരിൽ ഒരുപാട് തരത്തിലുള്ള ലൈംഗിക വൈകൃതങ്ങളാണ് കാണപ്പെടുന്നത് അത് ഏതൊക്കെയാണെന്ന് നമുക്കു നോക്കാം..

1.സ്പർശനസുഖം (Frotteursim ):

ഏറ്റവും കൂടുതലായി കണ്ടുവരുന്ന രതിവൈകൃതങ്ങളിൽ ഒന്നാണ് ഫ്രോട്ടറിസം (Frotteursim). ബസ് യാത്രയിൽ സഹയാത്രികരായ പുരുഷന്മാരിൽ നിന്നും പലപ്പോഴും സ്ത്രീകൾ ഇത്തരം അനുഭവങ്ങൾക്കു വിധേയരാകാറുണ്ട്. സ്ത്രീകളുമായി മുട്ടിയുരുമ്മി നിന്ന് അതിലൂടെ ലൈംഗിക സംതൃപ്തി നേടുന്നതാണ് ഫ്രോട്ടറിസം. ലൈംഗികായവയവം സ്ത്രീകളുടെ ശരീരത്തിൽ ഉരസുന്നതിലൂടെയും ഇവർ ആനന്ദം കണ്ടെത്തുന്നു. ഇവർ ആൾക്കൂട്ടമുളള സ്ഥലങ്ങളിലാണു പോകുന്നത്. ഇത്തരം സ്ഥലങ്ങളിൽ പോയി സ്ത്രീകളെ മുട്ടിയുരുമ്മിയും , തലോടിയുമൊക്കെ തൃപ്തി നേടുന്നു.ഒളിഞ്ഞുനോട്ടം കഴിഞ്ഞാൽ പിന്നെ ഏറ്റവും കൂടുതലായി കണ്ടു വരുന്ന ഒരു രതിവൈകൃതമാണ് ഇത് . ഇത്തരം സാഹചര്യങ്ങളിൽ സ്ത്രീകൾ മാറിനിൽക്കുകയാണ് ചെയ്യുന്നത് മാനഹാനി ഓർത്ത് അവർ ബഹളം വയ്ക്കില്ല. ഈ വൈകൃതം ഉള്ളവർ കൂടുതലായും കാണുന്നത് ബസ്സുകളിലോ , ട്രെയിനുകളിലോ ആയിരിക്കും.

2.എക്സിബിഷനിസം(Exhibitionism) :

പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ ലൈംഗികാവയവം പ്രദർശിപ്പിച്ചു സംത‍ൃപ്തി നേടുന്നവരാണ് എക്സിബിഷനിസ്റ്റുകൾ. എക്സിബിഷനിസം(Exhibitionism) എന്നാണ് ഈ ലൈംഗികവൈചിത്ര്യത്തിന്റെ പേര്. വനിതാ ഹോസ്റ്റലുകളുടെയും , സ്കൂളുകളുടെയും , കോളജുകളുടെയും , സ്ത്രീകൾ താമസിക്കുന്ന സ്ഥലങ്ങളുടെയും മുന്നിൽ ഇവർ പോയി മൂത്രം ഒഴിക്കുന്നതുപോലെ നിൽക്കും .
സ്ത്രീകളോ ,പെൺകുട്ടികളോ വരുമ്പോൾ അവർക്കു മുമ്പിലേക്കു തിരിഞ്ഞു തന്റെ ലൈംഗികാവയവം കാണിക്കുകയും ആ സമയത്തു സ്വയംഭോഗം ചെയ്തു സുഖം നേടുകയും ചെയ്യുന്നു. ഇതു കാണുന്ന സ്ത്രീകൾ ഞെട്ടും. ഈ ഞെട്ടൽ ഇവരെ കൂടുതൽ ലൈംഗികാനന്ദത്തിലെത്തിക്കുന്നു.

3.വോയറിസം (Voyeurism) :

പൊതുവായി കണ്ടുവരുന്ന മറ്റൊരു രതിവൈകൃതമാണ് ഒളിഞ്ഞുനോട്ടം അഥവാ വോയറിസം (Voyeurism). വീടുകളുടെ കിടക്കറകൾ, സ്ത്രീകളുടെ കുളിക്കടവുകൾ അല്ലെങ്കില്‍ ബാത്ത് റൂം തുടങ്ങിയ ഇടങ്ങളിൽ ഒളിഞ്ഞു നോക്കുന്നതിലൂടെ ലൈംഗിക സംതൃപ്തി നേടുന്നവരാണ് ഇവർ. പലപ്പോഴും ഇത്തരം ഒളിഞ്ഞുനോട്ടക്കാരെ നാട്ടുകാർ പിടികൂടി കൈകാര്യം ചെയ്യാറുമുണ്ട്. തല്ല് കൊണ്ടു കഴിഞ്ഞാൽ ഇവർ കുറച്ചു നാളുകൾ അടങ്ങിയിരിക്കും. പിന്നീട് വീണ്ടും ഒളിഞ്ഞുനോട്ടം തുടരുന്നു.ഇത്തരക്കാരാണ് നമ്മുടെ നാടുകളിൽ ഒരുപാടുള്ളത്.മറ്റുള്ളവരുടെ സ്വകാര്യനിമിഷങ്ങളിലേക്ക് ഒളിഞ്ഞു നോക്കുന്നതും ഒരു വൈകൃതം തന്നെയാണ്

4.പെഡോഫീലിയ(Paedophilia) :

സമൂഹത്തിന് ഏറ്റവും ദോഷകരമായ രതിവൈകൃതമാണ് പെഡോഫീലിയ
(Paedophilia). കുട്ടികളെ ലൈംഗിക താൽപര്യങ്ങൾക്കായി ഉപയോഗിക്കുന്നവരാണിവർ. ബാല്യം വിട്ട് കൗമാരത്തിലേക്ക് വളരുന്ന കുട്ടികളെ അല്ലെങ്കിൽ അതിലും ചെറിയ കുട്ടികളെ പീഡിപ്പിക്കുന്നു. കുട്ടികളെ മാത്രമാണ് ഇവർക്ക് താൽപര്യം. കൂടാതെ, ആൺകുട്ടികളെയും , പെൺകുട്ടികളെയും ഉപയോഗിക്കുന്നവരുണ്ട്. ഇവർ സ്കൂളുകളുടെ സമീപം പോയി നിന്നു മിഠായിയൊക്കെ നൽകി കുട്ടികളുമായി ചങ്ങാത്തം കൂടി അവരെ ദുരുപയോഗം ചെയ്യും. സ്വന്തം വീടുകളിൽ പോലും ഇത്തരക്കാരിൽ നിന്നും കുട്ടികൾ സുരക്ഷിതരല്ല. അയൽപക്കക്കാർ അല്ലെങ്കിൽ അകന്ന ബന്ധുക്കളൊക്കെയായിരിക്കും ഇവർ. വീട്ടുകാരുമായി ഇവർ നല്ല ബന്ധത്തിലായിരിക്കും. കുട്ടികളുമായും ഇവർ ചങ്ങാത്തം കൂടി മയക്കിയെടുത്തിട്ട് അവരെ ദുരുപയോഗം ചെയ്യും.

⚡ 5.ലൈംഗിക പീഡനം (sexual sadism) :

സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ചും , വേദനിപ്പിച്ചും ലൈംഗികാനന്ദം കണ്ടെത്തുന്നവരാണിവർ.ഇണയെ ക്രൂരമായി പീഡിപ്പിക്കുമ്പോൾ ഇണയ്ക്കു വേദന അനുഭവിക്കുമ്പോൾ, അല്ലെങ്കിൽ ഇണയുടെ ശരീരത്തിൽ നിന്നും രക്തം ഒഴുകുമ്പോൾ ഇവർക്കു വികാരതീവ്രത വർധിക്കുന്നു.
ഇണയുടെ ശരീരത്തിൽ മുറിവ് പറ്റി അതിലൂടെ രക്തം ഒഴുകുമ്പഴോ , സിഗരറ്റ് കൊണ്ട് കുത്തി അവർ നിലവിളിക്കുന്നതോ കാണുമ്പോൾ ഇവർക്ക് വികാരത്തിന്റെ തീവ്രത കൂടുന്നു.സ്ത്രീകളെ ബലാൽസംഗം ചെയ്യുന്നവർ ഇത്തരം രതിവൈകൃതമുളളവരാണ്. ഇവരിൽ നല്ലൊരു ശതമാനവും ക്രിമിനലുകളാണ്. അതായത് സാഡിസമുളള ആൾക്കാരാണ്.

സാധാരണ ഒരു പുരുഷൻ സ്ത്രീയുടെ അടുത്തുചെന്നു തന്റെ ലൈംഗികആഗ്രഹം പ്രകടിപ്പിക്കുമ്പോൾ സ്ത്രീകൾ എതിർക്കുകയും ബഹളം വയ്ക്കുകയും നിലവിളിക്കുകയും ചെയ്യുമ്പോൾ അവന്റെ ഉദ്ധാരണം നഷ്ടപ്പെടുകയും അവിടുന്ന് രക്ഷപ്പെടുകയും ചെയ്യും എന്നാൽ സാഡിസ്റ്റ് മെന്റാലിറ്റിയുളളവർക്ക് സ്ത്രീകൾ നിലവിളിക്കുന്നത് കാണുമ്പോൾ വികാരം കൂടുകയും ഉദ്ധാരണം ഇരട്ടിക്കുകയും അങ്ങനെ സ്ത്രീകളെ ബലാത്സംഗം ചെയ്യപ്പെടുകയും ചെയ്യുന്നു .

6.ചലനമില്ലാത്ത വസ്തുക്കളോട് തോന്നുന്ന ലൈംഗിക ആകർഷണം (Fetishism ) :

അചേതന വസ്തുക്കളിലൂടെ ലൈംഗിക സംതൃപ്തി കണ്ടെത്തുന്ന രതിവൈകൃതമാണിത്. എതിർലിംഗത്തിൽപ്പെട്ടവരുടെ വസ്ത്രങ്ങളെ താലോലിക്കുകയും മറ്റും ചെയ്ത് അതിലൂടെ ലൈംഗിക സംതൃപ്തി കണ്ടെത്തുന്നതാണു ഫെറ്റിഷിസത്തിൽ കൂടുതലായി കാണപ്പെടുന്നത്. മുറ്റത്ത് കഴുകി ഇട്ടിരിക്കുന്ന സ്ത്രീകളുടെ അടിവസ്ത്രങ്ങൾ മോഷണം പോയാൽ സംശയിക്കാം ഇത്തരക്കാരാണ് ഇതിനു പിന്നിലെന്ന്.ഒരു പ്രത്യേക വസ്തുവിനോട് തോന്നുന്ന ലൈംഗിക ആകർഷണം (ചെരുപ്പ് , വസ്ത്രം ) ഈ രതിവൈകൃതത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്നത് . പുരുഷന്മാർക്ക് മാത്രമല്ല ഇത്തരം പ്രശ്നം ഉള്ളത് സ്ത്രീകൾക്കും ഉണ്ട് എന്നാൽ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾ വളരെ കുറവാണ് .

7. രക്തബന്ധമുളളവർ തമ്മിലുളള ലൈംഗികബന്ധം(Incest):

കുറച്ചു നാളുകൾക്കു മുൻപ് ഒരമ്മ ഡോക്ടറോട് തന്റെ മകന്റെ സ്വഭാവദൂഷ്യത്തെപറ്റി സംശയം ചോദിച്ചത് ഇങ്ങനെയായിരുന്നു . “ഡോക്ടർ എന്റെ മകന് ഈയിടയായി സ്വഭാവത്തിൽ ഒരു വ്യത്യാസം അവൻ എന്നോട് സ്നേഹം കാണിക്കാനായി അമ്മേ എന്നു പറഞ്ഞ് എന്നെ കെട്ടി പിടിക്കുമ്പോൾ അവന്റെ കൈ കൊണ്ട് എന്റെ നെഞ്ചിലും , പിൻഭാഗത്തും ഒക്കെ അമർത്തും . എനിക്ക് അറപ്പാണ് തോന്നുന്നത് മനപ്പൂർവ്വം ആണോ എന്ന് അറിയാത്തതുകൊണ്ട് ഞാൻ ഇതുവരെ ഒന്നും ചോദിച്ചില്ല അനിഷ്ടം പ്രകടിപ്പിച്ചിട്ടും അവന്റെ ഈ പ്രവർത്തികൾ കൂടിക്കൂടിവരുന്നു “.

ലോകമെമ്പാടും ഇത്തരം രതിവൈകൃതമുള്ള ആൾക്കാർ ധാരാളമുണ്ട് . നമ്മുടെ കേരളത്തിലുമുണ്ട്. ഇക്കൂട്ടർക്ക് രക്തബന്ധത്തിൽ പെട്ടവരോട് മാത്രമാണ് ലൈംഗിക താൽപര്യം തോന്നുന്നത്. മകന് അമ്മയോട് ആകർഷണം തോന്നുക. അമ്മയ്ക്ക് മകനോട് ആകർഷണം തോന്നുക. അച്ഛന് മകളോട് ആകർഷണം തോന്നുക. മകൾക്ക് അച്ഛനോട് ആഗ്രഹം തോന്നുക . പെങ്ങൾക്ക്ട ആങ്ങളയോട് ആകർഷണം തോന്നുക . ആങ്ങളയ്ക്ക് പെങ്ങളോട് ആകർഷണം തോന്നുക തുടങ്ങിയ വയൊക്കെ ഈ വിഭാഗത്തിൽ പെടും. ഇന്ന് പല പോൺ സൈറ്റുകളിലും ഇത് ഒരു കാറ്റഗറിയാണ്.

⚡8.ട്രാൻസ്‍വെസ്റ്റിസം / ക്രോസ്ഡ്രസിങ് (Transvestism/Cross-dressing):
എതിർലിംഗത്തിൽപ്പെട്ടവരുടെ വസ്ത്രങ്ങൾ ധരിക്കുന്നതിലൂടെ ലൈംഗികസംതൃപ്തി നേടുക.
9.മസോക്കിസം (Masochism):
സ്വന്തം ശരീരത്തിൽ വേദനയുണ്ടാക്കുന്നതിലൂടെ ലൈംഗിക തൃപ്തി കണ്ടെത്തുക.
10.Menophilia :
സ്ത്രീകളുടെ ആർത്തവം കാണുമ്പോൾ ലൈംഗികോത്തേജനം ഉണ്ടാക്കുന്നവരാണിവർ .കേൾക്കുമ്പോൾ തന്നെ അറപ്പ് തോന്നുന്ന ഒരു വൈകൃതമാണ് ഇത് . സ്ത്രീകളുടെ ആർത്തവ രക്തം കാണുമ്പോഴും ആ സമയങ്ങളിൽ ബന്ധപ്പെടുവാനുമാണ് ഇ കൂട്ടർക്ക് താല്പര്യം .
11.സുവോഫീലിയ/ബെസ്റ്റാലിറ്റി(Zoophilla/Bestality):
മനുഷ്യനല്ലാത്ത മറ്റു ജീവികളെ ലൈംഗികതാൽപര്യങ്ങൾക്ക് ഉപയോഗിക്കുന്നത്.
⚡12.നെക്രോഫീലിയ(Necrophilia):
മൃതശരീരവുമായി ബന്ധപ്പെട്ട് ലൈംഗികാനന്ദം കണ്ടെത്തുന്നത്. കേരളത്തിലും ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശവം മാന്തിയെടുത്ത് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട വാർത്തകളും പുറത്തു വന്നിട്ടുണ്ട്.
13.കൊപ്രോഫീലിയ(Coprophilia):
സ്വന്തം വിസർജ്യം ശരീരത്തിൽ പുരട്ടുന്നതിലൂടെയും അതു ഭക്ഷിക്കുന്നതിലൂടെയും ലൈംഗിക തൃപ്തി കണ്ടെത്തുക.
14.യൂറോഫീലിയ (Urophilia): ലൈംഗികാനന്ദത്തിനായി മൂത്രം കുടിക്കുകയും ശരീരത്തിൽ പുരട്ടുകയും ചെയ്യുക.
15.ട്രോയിലിസം (Troilism):
മറ്റുളളവരുടെ കൺമുമ്പിൽ ലൈംഗികബന്ധത്തിലേർപ്പെടുന്നതിലൂടെ സംതൃപ്തി നേടുക.

⚡16.ഇണയെ വെച്ചുമാറുക ( wife swapping) :

മെട്രോ നഗരങ്ങളിലെ വൻകിട ക്ലബ്ബുകളിൽ കാണപ്പെടുന്ന വൈകൃതം. ക്ലബുകളിലെ നിശാപാർട്ടിക്ക് ഭാര്യാസമേതമെത്തുന്നവർ കാറിന്‍റെ കീ കൂട്ടിയിട്ടശേഷം അതിൽനിന്ന് ഒരാൾ എടുക്കുന്ന കീ ഏതാണോ, കാറുടമയുടെ ഭാര്യയും കീ എടുത്തയാളും ഒരുമിച്ച് പോകണം. ഇവർ കുറച്ചുദിവസങ്ങൾ ഒരുമിച്ച് താമസിക്കും. എല്ലാത്തരത്തിലുള്ള ബന്ധവും ഇവർക്ക് പുലർത്താനാകും. ഇതുപോലെ ഭാര്യമാരെ പരസ്പരം വെച്ചുമാറുന്ന രീതിയാണ് വൈഫ് സ്വാപ്പിങ്. വാട്ട്സആപ്പ് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ പ്രത്യേക ഗ്രൂപ്പ് രൂപീകരിച്ച് വൈഫ് സ്വാപ്പിങ് നടത്തിവരുന്ന സംഘങ്ങളുണ്ട്. ഇത്തരം ഷെയർ ചാറ്റുകളിലൂടെ പരിചയപ്പെടുന്നവർ ഒരു പാർട്ടി നടത്തി നേരിൽ കാണുകയും നല്ലതുപോലെ പരിചയപ്പെടുകയും ചെയ്യും. അതിനുശേഷം ലൈംഗികരോഗങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കും. തുടർന്നാണ് പങ്കാളികളെ വെച്ചുമാറുന്നത്. പൂർണമായും ലൈംഗികതയിൽ അധിഷ്ഠിതമായാണ് ഇത് നടക്കുന്നത്.

ലൈംഗികതയ്ക്ക് കൂടുതൽ പ്രാമുഖ്യം നൽകുന്നതിനാൽ ഈ രീതിക്ക് സ്വിങിങ് എന്നും വിളിക്കുന്നു. ഇതിലൂടെ ലൈംഗിക സമത്വം ഉറപ്പാക്കാനാകുമെന്നാണ് ഇതിനെ പിന്തുണയ്ക്കുന്നവരുടെ അവകാശവാദം. പങ്കാളികളുടെ പരസ്പര സമ്മതത്തോടെയുള്ള വെച്ചുമാറലാണ് സ്വാപ്പിങും സ്വിങ്ങുങ്ങുമൊക്കെ. എന്നാൽ നിർബന്ധിച്ചുള്ള സ്വിങിങ്ങ് ലൈംഗിക അതിക്രമത്തിന്‍റെ പരിധിയിൽ വരുകയും അത് കേസായി മാറുകയും ചെയ്യും.

പതിനാറാം നൂറ്റാണ്ടിൽ ജോൺ ഡീയും , എഡ്വേർഡ് കെല്ലിയുമാണ് ആദ്യമായി ഇത്തരത്തിൽ പങ്കാളികളെ പരസ്പരം വെച്ചു മാറിയത്. പ്രത്യേക ഉടമ്പടി എഴുതിയായിരുന്നു ഈ വെച്ചുമാറൽ. ലൈംഗികത ഉൾപ്പടെ എല്ലാ കാര്യങ്ങളിലും പൂർണ സ്വാതന്ത്ര്യം ഈ ഉടമ്പടി അനുവദിച്ചിരുന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം അമേരിക്കയിൽ വൈഫ് സ്വാപ്പിങിന് കൂടുതൽ പ്രിയംകൈവന്നു. യുദ്ധത്തിൽ കൊല്ലപ്പെട്ട പൈലറ്റുമാരുടെ ഭാര്യമാരെ മറ്റ് പൈലറ്റുമാർ സംരക്ഷിക്കുകയും ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തിരുന്നു. കൊല്ലപ്പെട്ട പൈലറ്റുമാരുടെ കുടുംബത്തിന്‍റെ സംരക്ഷണം ഏറ്റെടുത്തുകൊണ്ടാണ് സഹപ്രവർത്തകർ ഇത് ചെയ്തിരുന്നത്. പിന്നീട് സാധാരണക്കാരായ ജനങ്ങൾക്കിടയിലും വൈഫ് സ്വാപ്പിങ് നടന്നു.പാശ്ചാത്യ രാജ്യങ്ങളിൽ ഇത് പുതുമയുള്ള കാര്യമല്ല.

രതിവൈകൃതങ്ങളുമായിട്ടല്ല ഒരാൾ ജനിക്കുന്നത്. ഓരോ സാഹചര്യത്തിൽ നിന്നും കണ്ടോ കേട്ടോ ശീലിക്കുന്നവയാണിവ. ബാല്യത്തിൽ ഒരു കുട്ടിയെ രതിവൈകൃതങ്ങൾക്കായി ഉപയോഗിക്കുകയാണെങ്കിൽ മുതിരുമ്പോൾ ഈ വൈകൃതങ്ങൾ കാണിക്കാനുളള സാധ്യത ആ വ്യക്തിയിലുണ്ടാകും. കൂട്ടുകാരുടെ കൂടെക്കൂടി ഇതു പഠിക്കുന്നവരുമുണ്ട്. രതിവൈകൃതങ്ങള്‍ നേരിട്ട് കണ്ടോ അല്ലെങ്കിൽ അത് വീഡിയോയിലൂടെ കണ്ടോ ഇവർ ഇത് അറിയുന്നു.അതായത് സമൂഹത്തിൽ നിന്നും പഠിച്ചെടുത്ത ശീലങ്ങളാണിവ. അതല്ലാതെ ഇതിനു ശാരീരികമായ കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
രതിവൈകൃതങ്ങളുളളവർ സാമൂഹ്യമായ ഉത്കണ്ഠ (സോഷ്യൽ ആങ്സൈറ്റി) യുളളവരായിരിക്കും. സ്ത്രീകളോട് സംസാരിക്കാനോ , അല്ലെങ്കിൽ തങ്ങളുടെ താത്പര്യങ്ങൾ അവരോടു പറയാനുളള പക്വതയോ , കഴിവോ ഇവർക്ക് ഉണ്ടായിരിക്കില്ല. അപക്വമായ വ്യക്തിത്വത്തിന്റെ ഉടമകളായിരിക്കും ഇവർ. ഇവരിൽ പലരുടെയും ലൈംഗികജീവിതവും പരാജയമായിരിക്കും. ചിലരിൽ ഒന്നിലേറെ രതിവൈകൃതങ്ങൾ കണ്ടുവരാറുണ്ട്.

മനഃശാസ്ത്ര ചികിത്സയാണു രതി വൈകൃതങ്ങൾക്ക് ആവശ്യം. അല്ലാതെ, മരുന്നു നൽകിയുളള ചികിത്സ ഇതിനു ഫലപ്രദമല്ല. സാധാരണയായി ഇത്തരക്കാർ സ്വയം ചികിത്സ തേടിയെത്താറില്ലെന്നാണ് മനഃശാസ്ത്രജ്ഞർ പറയുന്നത്. രതിവൈകൃതങ്ങളുമായി ബന്ധപ്പെട്ട് ഇവരെ പിടികൂടുമ്പോഴും മറ്റുമാണ് ബന്ധുക്കൾ ഇവരെ ചികിത്സയ്ക്കായി കൊണ്ടു വരുന്നത്. എന്നാൽ, ഒന്നോ രണ്ടോ തവണ കൺസല്‍ട്ടേഷനു ശേഷം ഇവർ വരാറില്ലെന്നതാണു മനഃശാസ്ത്രജ്ഞരുടെ അനുഭവം.

രതിവൈകൃതങ്ങള്‍ ഉളളവർക്ക് തങ്ങൾക്കും , സമൂഹത്തിനും ദോഷകരമായ രീതിയിലേക്കാണു പോകുന്നതെന്നു തിരിച്ചറിയാൻ പലപ്പോഴും കഴിയണമെന്നില്ല. അസ്വാഭാവികമായ ലൈംഗിക താൽപര്യങ്ങൾ പുലർത്തുമ്പോൾ അതു തന്റെ സ്വാഭാവിക ലൈംഗികജീവിതത്തിന് ദോഷകരമാകുമെന്ന് കണ്ടാൽ ആ ശീലങ്ങൾ ഉപേക്ഷിക്കാൻ സാധിക്കണം. അല്ലെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞന്റെ അടുക്കൽ ചികിത്സ തേടണം.കാര്യങ്ങളിങ്ങനെയാണെങ്കിലും ഈ പ്രശ്നങ്ങൾക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കുറവാണ്.

Etty, William; Candaules, King of Lydia, Shews his Wife by Stealth to Gyges, One of his Ministers, as She Goes to Bed; Tate; http://www.artuk.org/artworks/candaules-king-of-lydia-shews-his-wife-by-stealth-to-gyges-one-of-his-ministers-as-she-goes-to-bed-198667

രതിവൈകൃതങ്ങളുള്ളവർ അപൂർവമാണെങ്കിലും സമൂഹം ശ്രദ്ധിക്കേണ്ടതുണ്ട്. ഇവരിൽ നിന്ന് കുട്ടികളെയും ,സ്ത്രീകളെയും സംരക്ഷിക്കേണ്ടതുണ്ട്. അപരിചിതർ കുട്ടികൾക്ക് മിഠായി കൊടുക്കുന്ന സംഭവങ്ങൾ സ്കൂൾ പരിസരത്ത് ഉണ്ടെങ്കിൽ ശ്രദ്ധിക്കുക. കുട്ടികൾക്ക് സുരക്ഷിതത്വബോധം മാതാപിതാക്കൾ നൽകണം. സുഹൃത്തുക്കളെപ്പോലുളള ബന്ധം മാതാപിതാക്കൾക്ക് കുട്ടികളുമായിട്ടുണ്ടാകണം. അങ്ങനെയൊരു ബന്ധമുണ്ടായിക്കഴിഞ്ഞാൽ എന്തു വിഷയങ്ങളുണ്ടെങ്കിലും അവർ മാതാപിതാക്കളോട് പറയും. കുട്ടികൾ ഇത്തരം അനുഭവങ്ങൾ പറഞ്ഞാൽ, മാതാപിതാക്കൾ ജാഗ്രതയുളളവരാകണം. ബസിൽ വച്ചു ദുരനുഭവങ്ങളുണ്ടായാൽ സ്ത്രീകൾ സഹിക്കുന്ന അവസ്ഥയുണ്ട്. ഈ സഹനം ഒരിക്കലും പാടില്ല. ഇത്തരം അനുഭവങ്ങൾ ഉണ്ടാകുമ്പോള്‍ അവരെ രൂക്ഷമായി ഒന്നു നോക്കി അങ്ങോട്ടു മാറി നില്‍ക്കടോ എന്നു പറഞ്ഞാൽ അവർ മാറി നിൽക്കും. അത്രയേയുളളൂ ഇവർ.

കുറച്ചൊരു അരക്ഷിതത്വബോധമുളളവരാണവർ.സ്ത്രീകൾ കര്‍ശനമായി ഇത്തരം കാര്യങ്ങൾക്കെതിരെ പ്രതികരിക്കണം. ഉച്ചത്തിൽ സംസാരിക്കുകയും ചെയ്യണം. നഗ്നതാപ്രദർശനം കാണിക്കുന്നവരുണ്ടെങ്കിൽ അവർക്കെതിരെ പരാതിപ്പെടുകതന്നെ ചെയ്യണം. അതല്ലാതെ, ഇവരെ അവഗണിക്കുന്ന, ഭയപ്പെടുന്ന നിലപാട് സ്വീകരിക്കരുത്. സ്ത്രീകളുടെ വസ്ത്രങ്ങളോ , അടിവസ്ത്രങ്ങളോ മോഷണം പോകുകയാണെങ്കിൽ രതി വൈകൃതമുളളവരാണ് ഇതിനു പിന്നിലെന്നു മനസ്സിലാക്കി തുടർ നടപടികൾ സ്വീകരിക്കണം. ഇതിനായി നാട്ടുകാരുടെയും , വീട്ടുകാരുടെയും സഹായവും തേടണം.

 

Leave a Reply
You May Also Like

കാലികമായൊരു ഭീതിയെ ആവിഷ്‌ക്കരിക്കാനുള്ള ശ്രമം, ‘ലാ-ടൊമാറ്റിനാ’ ട്രെയ്‌ലർ

പ്രഭുവിന്റെ മക്കള്‍, ടോള്‍ഫ്രീ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സജീവന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാ…

അടുത്ത വാരിശ് അഥവാ അടുത്ത അവകാശി, ധർമേന്ദ്രയുടെ രാജാ ജാനിയുടെ മോഷണം ?

ROY VT പ്രബലമായ ഒരു രാജകുടുംബത്തിലെ ഭാരിച്ച സ്വത്തുക്കളുടെ ഏക അവകാശിയെ കുട്ടിക്കാലത്ത് കാണാതാകുന്നു.വർഷങ്ങൾക്കു ശേഷം…

ചുരുളിയിലെ തെറിയും കോടതിവിധിയും സദാചാരവാദികളും, ഒരു താത്വിക അവലോകനം

രാജേഷ് ശിവ ചുരുളിയിൽ നിയമലംഘനം നടന്നിട്ടില്ലെന്ന് ഹൈക്കോടതി. സിനിമ സംവിധായകന്റെ സൃഷ്ടിയെണെന്നു പറയുന്നതിലൂടെ ആവിഷ്കാരസ്വാതന്ത്ര്യത്തിനെയും കോടതി…

മകളെ വിറ്റ് പണം നേടുന്ന അച്ഛന്മാർ, ജപ്പാൻ അധിനിവേശകാലത്തെ ഫിലിപ്പീൻസിന്റെ കഥ

SELINA’S GOLD (2022) Language:Taglog. സഞ്ജീവ് യുദ്ധകാലത്ത് അനുഭവിക്കേണ്ടി ദുരിതങ്ങൾ അത് അനുഭവിച്ചവർക്കേ പറയാൻ കഴിയൂ!!ചിലർ…