വാലിൽ ചിലങ്കയണിഞ്ഞവർ
റിഷാദ് അഹമ്മദ്
നമ്മുടെ അണലികൾ ഉൾപ്പെടുന്ന Viperidae കുടുംബത്തിൽ Pit vipers ഉൾപ്പെടുന്ന Crotalinae ഉപകുടുംബത്തിൽ Crotalus ജനുസിലാണ് റാറ്റിൽ സ്നേക്കുകൾ ഉളളത് . ഇതേ കുടുംബത്തിൽ തന്നെ മറ്റൊരു ജനുസ് കൂടിയുണ്ട് Sistrurus അഥവാ Massasauga / Pygmy Rattlesnakes . ലോകത്ത് വടക്കേ അമേരിക്കയിലും തെക്കേ അമേരിക്കയിലുമായി 54 സ്പീഷീസുകളാണ് ഉള്ളത് . കൂട്ടത്തിൽ ഏറ്റവും വലിയ ഇനം Eastern diamondback rattlesnake ആണ് . ഏറ്റവും ചെറുത് Crotalus ജനുസിൽ Tiger rattlesnake [Crotalus tigris] ഉം Sistrurus ജനുസിൽ Sistrurus miliariusമാണ് . മാരകമായ വിഷപാമ്പുകളാണ് എല്ലാം
വാലറ്റത്തുള്ള ചിലമ്പ് .
റാറ്റിൽ സ്നേക്കുകളുടെ വാലറ്റത്ത് സാധാരണ നമ്മുടെ പാമ്പ് വർഗ്ഗങ്ങളിൽ നിന്നും വ്യത്യാസമുള്ള ഒന്നുണ്ട് . വാലറ്റം വിറപ്പിക്കുമ്പോൾ ശ്ർ ശ്ർ ശ്ർ എന്നുള്ള ശബ്ദം പുറപ്പെടുവിക്കുന്ന റാറ്റിൽ എന്ന് വിളിക്കുന്ന അവയവം . അതിൽ നിന്നാണ് പേരിന് ഉത്ഭവം . ചിലർ ധരിച്ചു വെച്ചിട്ടുള്ളത് വാലറ്റത്തുള്ള ഈ ചിലമ്പിനകത്ത് നിറയെ ചെറിയ ബോൾസുകൾ ഉണ്ടെന്നാണ് . നമുക്ക് ആദ്യം അതൊന്നു പരിശോധിക്കാം . വാലറ്റത്തുള്ള ഈ സേഗ്മൻ്റുകൾ നമ്മുടെ നഖങ്ങളിലും പാമ്പുകളുടെ സ്കെയിലുകളിലുമെല്ലാം അടങ്ങിയ ആൽഫ കെരാറ്റിൻ എന്ന വസ്തുവിനാൽ ആണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത് .
ചെറുതിൽ നിന്നും വലുതിലേക്ക് ഒന്നിന് മീതെ ഒന്നായി അടുക്കി വെച്ച പോലെ ഓരോന്നും കൃത്യതയോടെ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഇവയുടെ കൃത്യം മധ്യഭാഗങ്ങളിൽ നേർരേഖയിൽ അകത്തേക്ക് കുഴിഞ്ഞിരിക്കുന്ന രീതിയിലും ഏറ്റവും അറ്റത്തേക്ക് വരുമ്പോൾ വീതി പെട്ടെന്ന് കുറയുന്ന ഘടനയിലുമാണ് ചിലമ്പ് ഉള്ളത് .
വാല് വിറപ്പിക്കുന്ന വേളയിൽ ഈ സേഗ്മൻ്റുകൾ തമ്മിലുരസ്സി ഉൾഭാഗത്ത് കമ്പനം സൃഷ്ടിക്കുന്നു . ഉള്ള് പൊള്ളയായ ഇതിനകത്ത് ചെറിയ ശബ്ദതരംഗം ഉണ്ടായാൽ പോലും ഒരു ഗുഹയിൽ നിന്നും നമ്മൾ ശബ്ദം പുറപ്പെടുവിക്കുന്ന അതേ പ്രതീതി തന്നെയാണ് രൂപപ്പെടുന്നത് . തനിയേ ഈ ചിലമ്പിന് വൈമ്പ്രേഷൻ നൽകുവാൻ സാധിക്കില്ല . അതിന് വേണ്ടി പാമ്പുകൾക്ക് വാലറ്റത്ത് ചിലമ്പിനോട് ചേർന്ന് ദൃഢമായ മൂന്ന് പേശികൾകൂടി [Shaker muscles] ഉണ്ട്. 1. Supercostalis 2. Lateralis 3. iliocostalis.
ഒരൊറ്റ സെക്കൻ്റിൽ മാക്സിമം 90 പ്രാവശ്യം വിറപ്പിക്കുവാൻ ഇവക്കാകും ..പടം പൊഴിക്കുമ്പോൾ പുതിയ സേഗ്മൻ്റ് രൂപാന്തരമായിട്ടുണ്ടാകും . അതുവെച്ച് പാമ്പിൻ്റെ പ്രായം അളക്കാനൊന്നും പറ്റില്ല . സാധാരണയായി വർഷത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഇവ പടം പൊഴിക്കാറുണ്ട് . എന്നാൽ ആഹാര ലഭ്യത കൂടുതലാണെങ്കിൽ ശരീരവളർച്ചക്ക് അനുസരിച്ച് പുറംകുപ്പായം ഊരേണ്ടി വരും . ജനിച്ചു വീഴുന്ന കുഞ്ഞുങ്ങൾക്ക് ഇത്തരത്തിൽ മുഴുവനായ സേഗ്മൻ്റുകൾ കാണാറില്ല . ഒന്നോ രണ്ടോ ചെറിയ ചിലമ്പ് മാത്രമേ ഉണ്ടാകൂ . അത് വെച്ച് കുഞ്ഞുങ്ങൾക്ക് ശബ്ദം പുറപ്പെടുവിക്കാൻ സാധിക്കുകയുമില്ല . വളർച്ചയുടെ ഘട്ടങ്ങളിൽ ഓരോന്നായി വളർന്ന് വരികയും ചെയ്യും .
എന്തിനാണ് ചിലമ്പ് കുലുക്കി ശബ്ദം ഉണ്ടാക്കുന്നത് ??
റാറ്റിൽ സ്നേക്കുകൾ മറ്റുള്ള Pit viperകളെ പോലെത്തന്നെ Ambush Predators [ഒരിടത്ത് പതിയിരുന്ന് ഇരതേടുന്ന] വർഗ്ഗമാണ് . മറഞ്ഞിരിക്കാൻ പാകത്തിലുള്ള ശരീരപ്രകൃതിയാണ് റാറ്റിൽസ്നേക്കുകൾക്ക് ഉള്ളത് . തൻ്റെ അധീനപ്രദേശം സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധയാലുക്കളാണ് ഇവർ . ശത്രുക്കളും ഇരകളും ഭൂമിയിലുണ്ടാക്കുന്ന ചെറിയ സ്പന്ദനങ്ങൾ പോലും ഇവർ പിടിച്ചെടുക്കും . ഉഷ്ണ രക്ത ജീവികളുടെ ശരീര ഊഷ്മാവ് തിരിച്ചറിയുവാൻ ഹീറ്റ് സെൻസിംഗ് പിറ്റ് ഓർഗനും ഉണ്ട് . കണ്ടമാത്രയിൽ പതിയിരുന്ന് കടിക്കുന്ന പതിവില്ല ഇവക്ക് മറിച്ച് ശത്രുവിൻ്റെ ആഗമനത്താൽ തൻ്റെ നിലനിൽപ്പിന് ബുദ്ധിമുട്ട് അനുഭവപ്പെട്ടാൽ അവർക്കുള്ള ശക്തമായ താക്കീതും മുന്നറിയിപ്പുമാണ് ഈ ചിലമ്പ് കുലുക്കി കൊണ്ടുള്ള ഈ ശബ്ദം കൊണ്ട് ഉള്ള ഉദ്ദേശം .
എത്ര സ്പീഷീസുകൾ ഉണ്ട് ??
Crotalus ജനുസിൽ ലോകത്ത് 54 സ്പീഷീസുകളാണ് ഉള്ളത് . അവയെ ഓരോന്നായി നമുക്ക് പരിചയപ്പെടാം . പോസ്റ്റ് നീണ്ട് പോകുമെന്നതിനാൽ കൂടുതൽ വിശദീകരിക്കുന്നില്ല . ചില സബ്സ്പീഷീസുകളെയും പരിചയപ്പെടുത്തുന്നില്ല . ഇനം തിരിച്ചറിയുന്നു എന്ന് മാത്രം . സംശയങ്ങൾ കമൻ്റായി നൽകുക
1. Eastern diamondback Rattlesnake [Crotalus adamanteus]
റാറ്റിൽ സ്നേക്കുകളിലെ ഏറ്റവും വലുതും ഏറ്റവും അപകടകാരിയും പ്രസിദ്ധമായ ഇനം കൂടിയാണിവ . പൂർണ്ണ വളർച്ചയെത്തിയാൽ എട്ടടി (2.4 മീറ്റർ) വരെ ഇവക്ക് നീളം കാണും . അമേരിക്കയിൽ Carolina . Alabama . Louisiana . Florida . Mississippi . Georgia എന്നിവിടങ്ങളിൽ കാണപ്പെടുന്നു
2. Angel de la Guarda Rattlesnake [Crotalus angelensis] മെക്സിക്കൻ തീരപ്രദേശളോട് ചേർന്ന് കാണപ്പെടുന്നു
3. Queretaran Dusky Rattlesnake [Crotalus aquilus] കാണപ്പെടുന്നത് മെക്സിക്കോ
4. Mexican Dusky Rattlesnake [Crotalus armstrongi] മെക്സിക്കോയിലെ Nayarit . Jalisco എന്നിവിടങ്ങളിൽ കാണുന്നു .
5. Western Diamondback Rattlesnake [Crotalus atrox] കാണപ്പെടുന്നത് മെക്സിക്കോ . അമേരിക്ക
6. Mexican West Coast Rattlesnake [Crotalus basiliscus] കാണപ്പെടുന്നത് മെക്സിക്കോ
7. Campbell’s Rattlesnake [Crotalus campbelli] കാണപ്പെടുന്നത് മെക്സിക്കോ
8. Santa Catalina rattlesnake [Crotalus catalinensis] കാണപ്പെടുന്നത് മെക്സിക്കോ
9. Sidewinder rattlesnake [Crotalus cerastes] കാണപ്പെടുന്നത് അമേരിക്കയിലും വടക്ക് പടിഞ്ഞാറ് മെക്സിക്കോ
10. Arizona Black Rattlesnake [Crotalus cerberus] കാണപ്പെടുന്നത് അമേരിക്ക
11. Midget Faded Rattlesnake [Crotalus organus concolor] കാണപ്പെടുന്നത് അമേരിക്ക
12. Northwestern Neotropical Rattlesnake [Crotalus culminatus] കാണപ്പെടുന്നത് മെക്സിക്കോ
13. South American rattlesnake [Crotalus durissus terrificus] കാണപ്പെടുന്നത് ബ്രസീൽ . അർജൻ്റീന . പരാഗ്വേ . ഉറുഗ്വേ . ബൊളീവിയ . വെനിസ്വല
14. Tehuantepec Isthmus Neotropical Rattlesnake [Crotalus ehecatl] കാണപ്പെടുന്നത് മെക്സിക്കോ
15. Baja California rattlesnake [Crotalus enyo] കാണപ്പെടുന്നത് മെക്സിക്കോ
16. Guerreran Long tailed Rattlesnake [Crotalus ericsmithi] കാണപ്പെടുന്നത് മെക്സിക്കോ
17. San Esteban Island Rattlesnake [Crotalus estebanensis] കാണപ്പെടുന്നത് മെക്സിക്കോ
18. Southern Pacific Rattlesnake [Crotalus oreganus helleri] കാണപ്പെടുന്നത് അമേരിക്ക . മെക്സിക്കോ
19. Mexican Pygmy Rattlesnake [Crotalus ravus] കാണപ്പെടുന്നത് മെക്സിക്കോ
20. Southwestern Speckled Rattlesnake [Crotalus pyrrhus] കാണപ്പെടുന്നത് അമേരിക്ക . മെക്സിക്കോ
21. Tancitaran Dusky Rattlesnake [Crotalus pusillus] കാണപ്പെടുന്നത് മെക്സിക്കോ
22. Twin spotted Rattlesnake [Crotalus pricei] കാണപ്പെടുന്നത് അമേരിക്ക . മെക്സിക്കോ
23. Eastern Twin-spotted Rattlesnake [Crotalus pricei miquihuanus] കാണപ്പെടുന്നത് അമേരിക്ക
24. Banded Rock Rattlesnake [Crotalus lepidus klauberi] കാണപ്പെടുന്നത് അമേരിക്ക .മെക്സിക്കോ
25. Mexican lance headed rattlesnake [Crotalus polystictus] കാണപ്പെടുന്നത് മെക്സിക്കോ
26. Horsehead Island Speckled Rattlesnake [Crotalus polisi] കാണപ്പെടുന്നത് മെക്സിക്കോ
27. Eastern Black tailed Rattlesnake [Crotalus ornatus] കാണപ്പെടുന്നത് അമേരിക്ക
28. Western rattlesnake [Crotalus oreganus] കാണപ്പെടുന്നത് അമേരിക്ക
29. Tamaulipan Rock Rattlesnake [Crotalus morulus] കാണപ്പെടുന്നത് മെക്സിക്കോ
30. Mexican Black tailed Rattlesnake [Crotalus molossus] കാണപ്പെടുന്നത് മെക്സിക്കോ
31. Speckled Rattlesnake [Crotalus mitchelli] അമേരിക്ക . മെക്സിക്കോ
32. Veracruz Neotropical Rattlesnake [Crotalus mictlantecuhtli] കാണപ്പെടുന്നത് മെക്സിക്കോ
33. Great Basin rattlesnake [Crotalus lutosus] അമേരിക്ക
34. San Lorenzo Island rattlesnake [Crotalus lorenzoensis] മെക്സിക്കോ
35. Rock Rattlesnake [Crotalus lepidus] അമേരിക്ക . മെക്സിക്കോ
36. Manantlan Long tailed Rattlesnake [Crotalus lannomi] മെക്സിക്കോ
37. Mexican small headed rattlesnake [Crotalus intermedius] മെക്സിക്കോ
38. Timber rattlesnake / Canebrake rattlesnake [Crotalus horridus] അമേരിക്ക
39. Red Diamond Rattlesnake [Crotalus ruber] അമേരിക്ക മെക്സിക്കോ
40. New mexican ridge nosed rattlesnake [Crotalus willardi] അമേരിക്ക . മെക്സിക്കോ
41. Prairie rattlesnake [Crotalus viridis] കാനഡ . മെക്സിക്കോ . അമേരിക്ക
42. Mojave rattlesnakes [Crotalus scutulatus] മെക്സിക്കോ . അമേരിക്ക
43. Neotropical Rattlesnake [Crotalus simus] മെക്സിക്കോ അമേരിക്ക
44. Sinaloan Long tailed Rattlesnake [Crotalus stejnegeri] മെക്സിക്കോ
45. Panamint Rattlesnake [Crotalus stephensi] അമേരിക്ക
46. Tancitaro rattlesnake [Crotalus tancitarensis] മെക്സിക്കോ
47. Aruba Island Rattlesnake [Crotalus unicolor] കരീബിയൻ ദ്വീപുകൾ . വെനിസ്വേല
48. Yucatan neotropical rattlesnake [Crotalus tzabcan] മെക്സിക്കോ
49. Central Plateau Dusky Rattlesnake [Crotalus triseriatus] മെക്സിക്കോ
50. Cross banded mountain rattlesnake [Crotalus transversus] മെക്സിക്കോ
51. Louse Island speckled rattlesnake [Crotalus thalassoporus] മെക്സിക്കോ
52. Tiger rattlesnake [Crotalus tigris] അമേരിക്ക . മെക്സിക്കോ
53. Tlaloc’s Rattlesnake [Crotalus tlaloci] മെക്സിക്കോ
54. Totonacan Rattlesnake [Crotalus totonacus] മെക്സിക്കോ
Sistrurus ജനുസ്
1. Pigmy Rattlesnake [Sistrurus miliarius] അമേരിക്ക
സബ് സ്പീഷീസുകൾ :
Dusky Pygmy Rattlesnake [Sistrurus miliarius barbouri]
Western Pygmy Rattlesnake [Sistrurus miliarius streckeri]
2. Eastern massasauga rattlesnake [Sistrurus catenatus] മെക്സിക്കോ . അമേരിക്ക
സബ്സ്പീഷീസ് :
western massasauga [Sistrurus catenatus tergeminus]