കാർത്തികേയൻ എന്തിനാണ് ബൈക്കിൽ വന്ന യുവാക്കളെ ചവിട്ടി താഴെയിട്ടത് ?

266

എഡിറ്റർ

രാവണപ്രഭുവിലെ ഈ ഫൈറ്റ് സീൻ കാണുമ്പോൾ ഒരു ശരാശരി പ്രേക്ഷകൻ എന്ന നിലയിൽ എപ്പോഴും തോന്നുന്ന സംശയമാണ് ! കാർത്തികേയൻ എന്തിനാണ് ഈ ബൈക്കിൽ വന്ന യുവാക്കളെ ചവിട്ടി താഴെയിട്ടത് ? സാധാരണ സിനിമകളിൽ സ്റ്റണ്ട് സീനിൽ ചായക്കടകൾ, മുറുക്കാൻകടകൾ , വഴിയിലിരിക്കുന്ന വാഹനങ്ങൾ ഒക്കെയാണ് ഇരയാകുന്നത്. മലയാള സിനിമയിൽ കാലങ്ങളായുള്ള കീഴ്വഴക്കങ്ങളിൽ അതും പെടുന്നു. ഇത്തരം കീഴ്വഴക്കങ്ങളെ കുറിച്ചുള്ള പോസ്റ്റുകളിൽ പലരും സൂചിപ്പിച്ചിട്ടുള്ള കാര്യവുമാണ്. എന്നാൽ വഴിയിൽ കാണുന്ന നിരപരാധികളെ നന്മയുടെ ഭാഗത്തുനിൽക്കുന്ന നായകൻ ഇതേവരെ തൊട്ടുനോവിച്ചിട്ടില്ല. എന്നാലത് വില്ലന്മാർ ധാരാളം ചെയ്തിട്ടുമുണ്ട്. വില്ലനെന്നാൽ അധർമ്മത്തിന്റെ പ്രതീകമാണല്ലോ, അപ്പോൾ തല്ലിൽ ജയിക്കാൻ ആരെന്നോ എന്തെന്നോ നോക്കാറില്ല എന്ന് വേണമെങ്കിൽ പറയാം.

Image may contain: one or more people, people dancing, motorcycle and outdoorഎന്നാൽ രാവണപ്രഭുവിൽ മോഹൻലാലിന്റെ തല്ലത്രയും മേടിച്ചു കൂട്ടുന്നത് മറ്റാരുമല്ല, ഉയർന്ന ഐപിഎസ് ഉദ്യോഗസ്ഥനായ സിദ്ദിഖ് ആണ്. സംഭവം നാറ്റക്കേസാണ് , അതെ…പെൺവിഷയം തന്നെ. അത് അവിടെ നിൽക്കട്ടെ, കാർത്തികേയനായ മോഹൻലാലിനെ റോഡിലിട്ട് തല്ലാൻ പോയ സിദ്ദിഖ് മാത്രം തല്ലു മേടിച്ചാൽ പോരെ? എന്തിനാണ് ബൈക്കിൽ വന്ന ചെറുപ്പക്കാർ കൂടി അത് ഏറ്റുവാങ്ങണം ? അവ സിദ്ദിഖിന്റെ ഗുണ്ടകൾ അല്ല, കാർത്തികേയൻ മുതലാളിയുടെ പഴയ ശത്രുക്കൾ അല്ല, സാമൂഹ്യവിരുദ്ധർ പോലും ആണെന്ന് പായുന്നില്ല. നാലുപേരുടെ കയ്യടി കിട്ടാൻ ഇതുവേണമായിരുന്നോ കത്തികേയൻ മുതലാളീ ? ആ ചെറുപ്പക്കാർ തല്ലു കണ്ടുനിന്നു എന്നൊരു തെറ്റേ ചെയ്തുള്ളൂ. അതിപ്പോ പൊതുയിടത്തിൽ നടക്കുന്നതെന്തും കാണാനുള്ള അവകാശം അവർക്കില്ല? അതുകൊള്ളാം, തല്ലുകൂടാം പക്ഷെ വഴിയേ പോകുന്നവർക്ക് അത് കണ്ടുകൂടാ.