രവിചന്ദ്രനോട് ഏറ്റുമുട്ടി പലതവണ കാക്കി ട്രൗസർ കീറിയിട്ടും രാഹുൽ ഈശ്വറിന്റെ കൊലവെറി എന്തിന് ?

0
310

Abhishek Pramod

പലപ്പോഴും തോന്നിയിട്ടുള്ള ഒരു സംശയം ആയിരുന്നു.. പല വേദികളിലും രവിചന്ദ്രൻ സി യുമായി ആശയപരമായി ഏറ്റുമുട്ടി ദയനീയം ആയി പരാജയപ്പെട്ടിട്ടും രാഹുൽ ഈശ്വർ എന്ന വ്യക്തിയെ വീണ്ടും വീണ്ടും രവിചന്ദ്രൻ സാറുമായി ചർച്ചകൾക്കും സംവാദങ്ങൾക്കും പ്രേരിപ്പിക്കുന്ന കാരണം എന്താണ് എന്ന്. ഈ കഴിഞ്ഞ ജനകീയ കോടതിയുടെ ഒഫീഷ്യൽ അനൗൺസ്മെന്റ് വന്നപ്പോഴും ചിന്തിച്ചു, ഇയാൾക്ക് ഇത് മതിയായില്ലേ എന്ന്.. എന്ന് ഒരു പോസ്റ്റിൽ ഈ കാര്യം കമൻറ് ചെയ്തപ്പോൾ ആരോ പറഞ്ഞു ഇയാൾ പബ്ലിസിറ്റി ക്കു വേണ്ടി ചെയ്യുന്നതാണ് ഇതെല്ലാം എന്ന്.. പക്ഷേ അത് മാത്രം അല്ല മറ്റെന്തോ ഉണ്ട് എന്ന് അന്നുമുതൽ ഉള്ളിൽ തോന്നിയിരുന്നു… യൂട്യൂബ് വീഡിയോകളിൽ ഒതുങ്ങി പോയേക്കവുന്ന, 100 – 200 ആളുകൾ മാത്രം നേരിട്ട് സന്നിധരാകുന്ന വേദികളിലോ നേരിടുന്ന പോലെയല്ല ഒരു മുൻനിര വാർത്ത ചാനലിന്റെ ഇതത്തോളം ജനകീയം ആയ പരിപാടിയിൽ നേരിടുന്നത്.. അത് അയാൾക്കും അറിയാം.

പക്ഷേ ഇന്നലത്തെ 12/01/2020. ജനകീയ കോടതി കണ്ടപ്പോഴാണ് രാഹുലിന്റെ ലക്ഷ്യം മനസിലാവുന്നത്.. രവിചന്ദ്രൻ സാറിനെ സംവാദത്തിൽ പരാജയപ്പെടുതുകയോ, രാഹുലിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുകയോ അല്ല അയാളുടെ ലക്ഷ്യം, രവിചന്ദ്രനെ കരിവാരി തേക്കുകയാണ്.. “നിങ്ങൽ ഗാന്ധിജിയെ വർഗീയവാദി എന്ന് വിളിച്ചില്ലെ” എന്ന് പല വട്ടം ആക്രോശിച്ചു ചാടി വീഴുമ്പോഴും, “നിങ്ങളുടെ പ്രസ്താവന ഇസ്ലാം വിരുദ്ധം ആണ്, നിങ്ങൾക്ക് ഇസ്ലാമോഫോബിയ ആണ്” എന്ന് സദസ്സിനു നേരെ നോക്കി രവിചന്ദ്രനെ ചൂണ്ടി പറയുമ്പോഴും, മൂന്ന് പ്രമുഖ മതങ്ങളുടെയും കാര്യങ്ങള് പറഞ്ഞ് അതിനെതിരെ രവിചന്ദ്രൻ സാറിന്റെ വായിൽ നിന്ന് വാക്കുകൾ വീഴാൻ വേണ്ടി ലോഡേഡ് ക്വസ്റ്റ്യൻസ് ചോദിക്കുമ്പോഴും അയാളുടെ ലക്ഷ്യം മനസിലാക്കാന് സാധിക്കുന്നുണ്ട്.. ഒട്ടേറെ ആളുകൾ മതം ഉപേക്ഷിച്ച് നാസ്തികത സ്വീകരിക്കുന്ന ആധുനിക കേരള സമൂഹത്തിന്റെ ഈ കാലഘട്ടത്തിൽ, അതിനു വളരെയേറെ പങ്ക്‌ വഹിച്ച രവിചന്ദ്രൻ സാറിനെ പോലെ ഒരു വ്യക്തിയെ കരിവാരി തേക്കാൻ ശ്രമിക്കുന്നതിലൂടെ ബഹു ഭൂരിപക്ഷം വരുന്ന വിശ്വാസ സമൂഹത്തിനെ അദ്ദേഹത്തിൽ നിന്നും അകറ്റി നിർത്തുക അല്ലെങ്കിൽ വിശ്വാസികളെ നാസ്തികത യിലേക്ക് അടുക്കുന്നത്തിൽ നിന്നും “സംരക്ഷിക്കുക” എന്ന കടമയാണ് അയാള് ചെയ്തു കൊണ്ടിരിക്കുന്നത്… യുക്തിവാദികൾ എന്നാൽ സിംഹവാലൻ കുരങ്ങുകൾ പോലെയാണ് വംശനാശം സംഭവിക്കുന്നു എന്ന് പണ്ട് പറഞ്ഞ രാഹുലിന് ഇന്നത്തെ മുന്നേറ്റം അസഹനീയം തന്നെ ആണ്.. രാഹുൽ വിശ്വസിക്കുന്ന പക്ഷത്തെ ചോദ്യം ചെയ്ത് ആളുകൾ വരുന്നതും, യുക്തിവാദി സമൂഹത്തിന് ദിനംപ്രതി ആളുകൾ കൂടി വരുന്നതും അയാളെ ഭയപ്പെടുത്തുന്നു.

ഈ അവസരത്തിൽ രവിചന്ദ്രനെ ടിവി മാത്രം കാണുന്ന സാധാരണ ജനങ്ങൾക്കിടയിൽ ഒരു തെറ്റുകാരനായി ചൂണ്ടി കാണിച്ചു കൊടുത്താൽ പിന്നെ കാലാ കാലങ്ങളിൽ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾക്കും അഭിപ്രായങ്ങൾക്കും ചെവി കൊടുക്കാതെ അ സമൂഹം നടന്നുകൊള്ളും എന്ന ധാരണ ആണ് രാഹുലിനെ ഇങ്ങനെ ചെയ്യാന് പ്രേരിപ്പിക്കുന്നത്…
രവിചന്ദ്രൻ സംഘി ആണെന്ന് മുസ്ലിം നേതാക്കളും, കമ്മ്യൂണിസ്റ്റ് കാരും, മതം മാറി മുസ്ലിം ആയി എന്നു ബിജെപി കാരും, കമ്മ്യൂണിസ്റ്റ് ആണെന്ന് കോൺഗ്രസ്സ് കാരും, ഒക്കെ മാറി മാറി ആരോപിക്കുന്ന ഈ കാലത്ത് രാഹുലിന്റെ ഈ ആരോപണ തന്ത്രങ്ങൾ നന്നായി ഫലം കാണും എന്ന് അയാൾക്ക് അറിയാം.. ഈ ചർച്ചയിൽ ഉടനീളം രാഹുലിന്റെ ഭാഗത്ത് നിന്ന് കണ്ടത് അതാണ്,. രവിയെ ഒരു ഭീകരൻ ആയി ചിത്രീകരിക്കുക, നാസ്തികത ഭീകര വാദം ആയി കാണിക്കുക.. അതേ സമയം 3 മതങ്ങളേയും ആവശ്യത്തിൽ കൂടുതൽ പോക്കിയടിച്ച് അയാള് സ്വയം ആട്ടിൻ തോൽ എടുത്ത് അണിയുകയും ചെയ്യുന്നുണ്ട്.. രവിചന്ദ്രന്‌ ഇസ്ലാമോഫബിയ ആണെന്ന് പറഞ്ഞു മുസ്ലിങ്ങളെയും, തോമാശ്ലീായുടെ കഥ പറഞ്ഞു ക്രിസ്ത്യാനികളെയം , ഞങ്ങൽ, ഞങ്ങളുടെ ആളുകൾ എന്ന് പലവട്ടം പറഞ്ഞു ഹിന്ദുക്കളെയും അയാൾ സുഖിപ്പിച്ചു നിർത്തി..

എന്തായാലും രാഹുലിന്റെ ഈ കപടതയിൽ വീണുപോകാതെ ചർച്ച നടത്താന് രവിചന്ദ്രൻ സാറിനും, അരുണിനും കഴിഞ്ഞു. എസ്സൻസിന്റെ പരിപാടികളിൽ കാണുന്ന രവി സാറിനെ അല്ല ഇന്നലെ കണ്ടത്, കൂടുതൽ ശാന്തനായി ഒരു ടെലിവിഷൻ പ്രോഗ്രാമിൽ എങ്ങനെ ആകണം എന്ന് ഉദാഹരിക്കവുന രീതിയിൽ ഇരിക്കുന്ന അദ്ദേഹത്തെ ആകും.. അദ്ദേഹത്തെ പരിചയം ഇല്ലാത്ത പലർക്കും ആ പേര് യൂട്യൂബിൽ പരതി നോക്കാന് ഈ ചർച്ച കാരണം ആകും, ബാക്കി ഞാൻ പ്രത്യേകിച്ച് പറയണ്ടല്ലോ..
പുട്ടിന് പീര പോലെ നാഴികയ്ക്ക് നാൽപ്പതു വട്ടം ഭാരത സംസ്കാരം, അയ്യപ്പനും വാവരും, നബി സല്ലല്ലഹു അലൈ വസല്ലം, ഗുരുജി ഗോവൾക്കർ, മതം, സംസ്കൃതി, ആത്മാവ് , spirituality മാങ്ങാത്തൊലി, എന്നൊക്കെ പറഞ്ഞു തലയും വാലും ഇല്ലാതായി പോയ രാഹുലിന്റെ യഥാർത്ഥ ലക്ഷ്യം ഇതൊക്കെയാണ് എന്നു ഞാൻ മനസ്സിലാക്കുന്നു.. ചർച്ച കണ്ട പലരും ചോദിക്കാൻ ആഗ്രഹിച്ച ഒരു ചോദ്യവും ചോദിക്കുന്നു “ഒരു മാറ്റവും ഇല്ലല്ലോടെയ് ?.”

NB : “See.. I’m a Bloody Atheist” – Ravichandran C.