പുറത്തിറങ്ങുന്ന കാലത്ത് ആർക്കു വേണ്ടാതെ പൊടിപിടിച്ചിരുന്നതും, ഉൽപാദനമെല്ലാം അവസാനിപ്പിച്ചതിനു ശേഷം ജനപ്രീതി ആർജിച്ചതുമായ ഇന്ത്യയിലെ ഒരു ബൈക്കിന് ഉദാഹരണം പറയാമോ ?

അറിവ് തേടുന്ന പാവം പ്രവാസി

ജാപ്പനീസ് ഇരുചക്ര വാഹന നിർമാതാ ക്കളായ യമഹയും, ഇന്ത്യൻ കമ്പനിയായ എസ്കോർട്സ് ഗ്രൂപ്പും ചേർന്ന് പുറത്തിറക്കിയ രാജ്ദൂത് 350 എന്ന ആർഡി 350 ആണ്. ഉൽപാദനമെല്ലാം അവസാനിപ്പിച്ചതിനു ശേഷം ജനപ്രീതി ആർജിച്ച വാഹന മോഡലിന് ഇന്ത്യയിൽ നിന്ന് ഉള്ള ഒരു ഉദാഹരണം.അന്നുവരെ ഇന്ത്യയിൽ പുറത്തിറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച ടെക്നോളജിയുമായി എത്തിയ ബൈക്കായിരുന്നു ആർ‍ഡി 350. റേസ് ഡിറേവ്ഡ് എന്നു കമ്പനി വിളിക്കുന്ന ആർഡി, 1973 മുതല്‍ 1975 വരെ ജാപ്പനീസ് വിപണിയിൽ യമഹ പുറത്തിറക്കിയ ബൈക്കാണ്.

മലിനീകരണ നിയന്ത്രണങ്ങൾ മൂലം 1975 ൽ ബൈക്കിന്റെ ഉത്പാദനം യമഹയ്ക്ക് നിർത്തേണ്ടി വന്നു. ജാപ്പനീസ് വിപണിയിൽ പുറത്തിറങ്ങിയ ആർഡി 350 യുടെ പകർപ്പാ യിരുന്നു ഇന്ത്യയിൽ പുറത്തിറങ്ങിയ ആർഡി. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് ധാരാളം മാറ്റങ്ങൾ വരുത്തിയാണ് യമഹയും, രാജ്ദൂതും ചേർന്ന് 1983 ൽ ബൈക്ക് പുറത്തി റക്കിയത്. 2 സ്ട്രോക്ക് പാരലൽ ട്വിൻ എൻജിൻ, റീഡ് വാൽവോടുകൂടിയ ടോർക്ക് ഇൻഡക്‌ഷൻ സിസ്റ്റം, ആറ് സ്പീ‍ഡ് ട്രാൻസ്മിഷൻ എന്നിവ ബൈക്കിലുണ്ടായിരുന്നു. പൂജ്യത്തിൽ നിന്ന് 60 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 4 സെക്കൻഡ് മാത്രമായിരുന്നു ഈ കരുത്തൻ ബൈക്കിന് വേണ്ടി വന്നിരുന്നത്. ജപ്പാനിലെ ആർഡി 350 യുടെ കരുത്തു കുറച്ച് ഇന്ധനക്ഷമത വർധിപ്പിച്ചാണ് ഇന്ത്യൻ വിപണിയിലെത്തിച്ചത്.

ജപ്പാനിൽ ഒറ്റ മോഡൽ മാത്രമേ ഉണ്ടായിരു ന്നുള്ളുവെങ്കിൽ ഇന്ത്യയിൽ ഹൈ ടോർക്ക്, ലോ ടോർക്ക് മോഡലുകളുമുണ്ടായിരുന്നു. 347 സിസി എൻജിനാണ് ഇരുമോഡലിനും കരുത്ത് പകർന്നിരുന്നത്. ഹൈടോർക്ക് മോഡലിന് 30.5 ബിഎച്ച്പി കരുത്തും, ലോടോർക്ക് മോഡലിന് 27 ബിഎച്ച്പി കരുത്തുമുണ്ട്. 1983 മുതൽ 1985 വരെയാണ് കമ്പനി ഹൈ ടോർക്ക് മോഡലുകൾ പുറത്തിറക്കിയത്. തുടർന്ന് 1989 ൽ നിർമാണം അവസാനിപ്പിക്കുന്നതു വരെ പുറത്തിറക്കിയതു ലോ ടോർക്ക് മോഡലുകളായിരുന്നു.

You May Also Like

ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല മോട്ടോർസൈക്കിളുകൾക്കും കിക്ക്-സ്റ്റാർട്ട് ഇല്ലാത്തത് എന്തുകൊണ്ടാണ് ?

ഇപ്പോൾ വിപണിയിൽ ഇറങ്ങുന്ന പല മോട്ടോർസൈക്കിളുകൾക്കും കിക്ക്-സ്റ്റാർട്ട് ഇല്ലാത്തത് എന്തുകൊണ്ടാണ് ? അറിവ് തേടുന്ന പാവം…

വാഹന എൻജിൻ ഓയിലുകൾ എത്രതരം? ഏതെല്ലാം?

എൻജിന്റെ ആകമാനം പ്രവർത്തനത്തെ ബാധിക്കുന്നതാണ് ഇടവേളകളിലുള്ള ഓയിൽ മാറ്റം. ഓയിൽ കൃത്യമായി മാറ്റാതിരുന്നാൽ എൻജിനു ശരിയായ ലൂബ്രിക്കേഷൻ കിട്ടാതെ നിങ്ങളുടെ വണ്ടി അകാലചരമം പ്രാപിക്കുമെന്നത് മറക്കേണ്ട

പല കാറുകളിലും പല വശങ്ങളിൽ ആണ് ഇന്ധനം നിറയ്ക്കുന്ന ഭാഗം(ഫ്യൂവല്‍ ക്യാപ്) ഉള്ളത്, എന്തു കൊണ്ട് ?

ഇന്ധനടാങ്കിന്റെ രൂപകല്‍പനയും, സ്ഥാനവും അടിസ്ഥാനപ്പെടുത്തിയാണ് കാറിന്റെ ഫ്യൂവല്‍ ക്യാപ് ഏതു വശത്തുവേണമെന്ന് നിര്‍മ്മാതാക്കള്‍ സാധാരണ തീരുമാനിക്കാറ്.

ചില വാഹനങ്ങളിൽ വശങ്ങളിലെ കണ്ണാടിയുടെ മുകളിൽ ചെറിയ ഒരു കണ്ണാടി കാണാം. അതിന്റെ ഉപയോഗം എന്ത്?

ചില വാഹനങ്ങളിൽ വശങ്ങളിലെ കണ്ണാടിയുടെ മുകളിൽ ചെറിയ ഒരു കണ്ണാടി കാണാം. അതിന്റെ ഉപയോഗം എന്ത്?…