അറിവ് തേടുന്ന പാവം പ്രവാസി

പല മുതിര്‍ന്നവരും യാത്രകളില്‍നിന്ന് പിന്നോട്ടു നില്‍ക്കുന്നതിന്റെ പ്രധാന കാരണങ്ങളില്‍ ഒന്നാണ് മൂത്രമൊഴിക്കല്‍ പ്രശ്‌നം. മൂത്രമൊഴിക്കണമെന്ന തോന്നല്‍ വരുമ്പോഴേക്കും അത് സാധിക്കണം. പലപ്പോഴും പൊതു ശൗചാലയങ്ങള്‍ കണ്ടെത്താനും ബുദ്ധിമുട്ട് വരും. ചിലയിടങ്ങളില്‍ ശൗചാലയങ്ങളിലെ വൃത്തിയില്ലായ്മ പ്രശ്‌നമാകും.

എന്തൊക്കെയായാലും മൂത്രമൊഴിക്കാന്‍ തോന്നിയാല്‍ സാധിക്കണം. മൂത്രം പിടിച്ചുനിര്‍ത്താനുള്ള കഴിവ് പേശികള്‍ക്ക് കുറയുന്നതും പ്രശ്നമാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായി ചികിത്സകളും , വ്യായാമങ്ങളും ഉണ്ടെങ്കിലും അതിനിടെ ഉപയോഗിക്കാവുന്ന ഒന്നാണ് ‘മൂത്രമൊഴിക്കാവുന്ന അടി വസ്ത്രങ്ങള്‍’ .കിടപ്പുരോഗികള്‍ക്കും ഇത് വളരെ ഉപകാരപ്രദമാണ്.

‘റീയൂസബിള്‍ സിലിക്കണ്‍ പോര്‍ട്ടബിള്‍ യൂറിന്‍ കളക്ടര്‍’ എന്ന പേരില്‍ ഓണ്‍ലൈന്‍ ഷോപ്പിങ് വെബ്‌സൈറ്റുകളിലും ചില പ്രധാന സര്‍ജി ക്കല്‍സിലും ഇവ ലഭ്യമാണ്. പുരുഷന്മാര്‍ ക്കുള്ള ഇത്തരം അടിവസ്ത്രങ്ങളാണ് കൂടുതല്‍ പ്രചാരത്തിലുള്ളത്.

ഗുണമേന്മയേറിയ സിലിക്കണ്‍ കപ്പ് തന്നെ യാണ് ഇതോടൊപ്പം ഉള്ളതെന്ന് ഉറപ്പ് വരുത്തണം. സിലിക്കണ്‍ കപ്പിന് പുറമേ, മൂത്രം ശേഖരിക്കാന്‍ ഒരു ബാഗും പൈപ്പും , കപ്പും ഘടിപ്പിക്കുന്നതിന് ഇലാസ്റ്റിക്ക് ഡയപ്പറും ഉള്‍പ്പെട്ടതാണ് ഈ സംവിധാനം.ഇതിന് 850 രൂപമുതല്‍ വിലയുണ്ട്. ഇരുകൂട്ടര്‍ക്കും ഉപയോഗിക്കാവുന്ന യൂറിന്‍ കാനുകള്‍ക്ക് അഞ്ഞൂറു രൂപമുതലാണ് വില. ഗുണമേന്മ യേറിയ യൂറിന്‍ കാനുകള്‍ വ്യത്യസ്ത വായ്‌ വട്ടത്തോടെ സ്ത്രീകള്‍ക്കും , പുരുഷ ന്മാര്‍ക്കും ഉപയോഗിക്കാവുന്ന തരത്തില്‍ വിപണി യിലുണ്ട്.

You May Also Like

കല്യാണം കഴിക്കുന്നതിനുമുന്‍പ് നിങ്ങളുടെ കൂട്ടുകാര്‍ക്കൊപ്പം ചെയ്യുന്ന ചില കാര്യങ്ങള്‍.

വിവാഹമെന്ന് പറയുന്നത് ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവാണ്. പുതിയ പ്രാധാന്യങ്ങള്‍, പുതിയ ഉത്തരവാദിത്ത്വങ്ങള്‍, പുതിയ ലക്ഷ്യങ്ങള്‍…

ഈ ഉള്ളിയുടെ ഒരു കാര്യമേ!

  ‘പാപി ചെല്ലുന്നിടം പാതാളം’എന്ന് പറയുന്നതു പോലെയാണ്, എന്റെ പല കാര്യങ്ങളും. അല്ലെങ്കില്‍ മുന്‍പില്‍ മണ്ണ്…

ഇതൊക്കെ തന്നെയല്ലേ നിങ്ങളുടെ വീട്ടിലെ പെണ്ണുങ്ങളും കാണിച്ചുകൂട്ടുന്നത്?

ആണുങ്ങളെ നിലയ്ക്ക് നിര്‍ത്താനും വരച്ച വരയിലിട്ടു ഇക്ഷ ഇക്ര ഇമ്ര എഴുതിക്കാനും ലോകത്തെ സകലമാന പെണ്ണുങ്ങളും പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ചില നമ്പരുകളുമുണ്ട്

നിങ്ങളുടെ ഭർത്താവിന്റെ ദിനചര്യങ്ങൾ മാറുന്നത് അതിന്റെ ലക്ഷണമാകാം

വിവാഹിതനായ പുരുഷൻ ഒരു സ്ത്രീയെ പ്രണയിക്കുന്നതിൻ്റെ ലക്ഷണങ്ങൾ. ഓഫീസിൽ ജോലിക്ക് പോകുമ്പോൾ വളരെ സ്റ്റൈലിഷ് ആയിരിക്കാൻ…