ഡോ.ആർഎൽവി രാമകൃഷ്ണൻ്റെ പേരിലെ ആർഎൽവി എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി

തൃപ്പൂണിത്തുറയിൽ സ്ഥിതിചെയ്യുന്ന മഹാത്മാഗാന്ധി സർവ്വകലാശാലക്കു കീഴിലുള്ള സംഗീത കോളേജാണ് രാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്( ആർ.എൽ.വി കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്, RLV College of Music and Fine Arts) .1936-ൽ കൊച്ചി രാജവംശത്തിലെ ശ്രീ കേരള വർമ തമ്പുരാൻ സ്ഥാപിച്ച രാധാ ലക്ഷ്മി വിലാസം അക്കാദമി ഓഫ് മ്യൂസിക്, 1956-ൽ കേരള സർക്കാർ ഏറ്റെടുത്ത് ആർ. എൽ വി അക്കാദമി ഒഫ് മ്യൂസിക് ഏന്റ് ഫൈൻ ആർട്ട്സ് എന്ന് നാമകരണം ചെയ്തു .

ബിരുദ കോഴ്സുകൾ ആയ കഥകളി വേഷം ,കഥകളി സംഗീതം ,വായ്പാട്ട് (വോക്കൽ) ,വീണ ,വയലിൻ ,മൃദംഗം ,ഭരതനാട്യം ,മോഹിനിയാട്ടം ,ചെണ്ട ,മദ്ദളം തുടങ്ങിയവും ബിരുദാനന്തര ബിരുദ കോഴ്സുകളായ കഥകളി വേഷം ,കഥകളി സംഗീതം ,വായ്പാട്ട് (വോക്കൽ) ,വീണ ,വയലിൻ ,മൃദംഗം ,ഭരതനാട്യം ,മോഹിനിയാട്ടം ,ചെണ്ട ,മദ്ദളം തുടങ്ങിയവ ഈ കോളേജിൽ ഉണ്ട്.യേശുദാസ് ,തോന്നയ്ക്കൽ പീതാംബരൻ ,വെമ്പായം അപ്പുക്കുട്ടൻ പിള്ള , തലവടി അരവിന്ദൻ , ആർ എൽ വി ദാമോദര പിഷാരോടി , ആർ എൽ വി ഗോപി , ആർ എൽ വി രങ്കൻ , ഏവൂർ രാജേന്ദ്രൻ , ആർ എൽ വി മോഹൻ കുമാർ ,ഡോ.ആർഎൽവി രാമകൃഷ് ണൻ എന്നിവർ പ്രശസ്തരായ വിദ്യാർത്ഥികൾ ആണ്.

You May Also Like

ഡാർക് എന്ന വെബ് സീരീസിന്റെ ക്രിയേറ്റേസിൽ നിന്നും നിന്നും ഇതാ മറ്റൊരു കിടിലൻ മിസ്റ്റ്റി സീരീസ്

Unni Krishnan TR 1899 (2017) ഡാർക് എന്ന വെബ് സീരീസിന്റെ ക്രിയേറ്റേസിൽ നിന്നും നിന്നും…

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

ഏഷ്യനെറ്റിലെ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് ജാനകി സുധീർ. അഭിനയരംഗത്തും…

‘എ രഞ്ജിത്ത് സിനിമ” പ്രദർശനത്തിന്

‘എ രഞ്ജിത്ത് സിനിമ” പ്രദർശനത്തിന് ആസിഫ് അലി, സൈജു കുറുപ്പ്, ആൻസൺ പോൾ, നമിത പ്രമോദ്,…

തമ്പികണ്ണന്താനം വിടവാങ്ങിയിട്ട് നാല് വർഷം, ഒരു അഭിമുഖത്തിൽനിന്നുള്ള അദ്ദേഹത്തിന്റെ സിനിമാനുഭവങ്ങൾ

വിനോദ് നെല്ലയ്ക്കൽ തമ്പികണ്ണന്താനം വിടവാങ്ങിയിട്ട് നാല് വർഷം മരണത്തിന് ഏതാനും മാസങ്ങൾക്ക് മുമ്പ് ഞാൻ ചെയ്ത…