റോബര്‍ട്ട് മുഗാബെ

തെക്കന്‍ റൊഡേഷ്യയിലെ (സിംബാവേയുടെ ആദ്യപേര്) തലസ്ഥാനമായ ഹരാരെയ്ക്ക് വടക്കുപടിഞ്ഞാറുള്ള കുട്ടാമ മിഷനിലെ ഒരു കത്തോലിക്ക കുടുംബത്തില്‍ 1924 ഫെബ്രുവരി 21നാണ് മുഗാബെ ജനിച്ചത്.കാര്‍പെന്ററായ ഗബ്രിയേല്‍ മാറ്റിബിലിയും ടീച്ചറായ ബോനയും മുഗാബെയുടെ മാതാപിതാക്കള്‍. ഏകാന്തനും പഠനത്തില്‍ മിടുക്കനുമായിരുന്ന കുട്ടിയായിരുന്നു മുഗാബെ, പത്താം വയസില്‍ പിതാവ് കുടുംബത്തെ ഉപേക്ഷിച്ചെങ്കിലും അമ്മ അവനു വിദ്യാഭ്യാസം നല്‍കി. വിദ്യാഭ്യാസം നേടിയ മുഗാബെ 1952മുതല്‍ 1959 വടക്കൻ റൊഡേഷ്യയിലും ഘാനയിലും അധ്യാപനം തൊഴിലായി സ്വീകരിക്കുന്നു.
ഇതിനു ശേഷമാണ് ദക്ഷിണാഫ്രിക്കയിലെ ഫോര്‍ട്ട് ഹാരെ സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി മുഗാബെ പോകുന്നത്. ആഫ്രിക്കന്‍ ദേശീയവികാരങ്ങളുടെ സംഗമഭൂമിയായ ഈ സര്‍വകലാശാലയില്‍ വച്ചാണ് കോളനിവിരുദ്ധ സമരത്തിന്റെ തീച്ചൂളയിലേക്ക് മുഗാബെ എടുത്തുചാടുന്നത്. 1960മുതല്‍61വരെ നാഷനൽ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രചാരണസെക്രട്ടറിയായി തുടര്‍ന്ന് ഫോര്‍ട്ട് ഹാരെ സര്‍വകലാശാലയില്‍ ഉന്നത വിദ്യാഭ്യാസത്തിനായി മുഗാബെ പോകുന്നത്. ആഫ്രിക്കന്‍ ദേശീയവികാരങ്ങളുടെ സംഗമഭൂമിയായ ഈ സര്‍വകലാശാലയില്‍ വച്ചാണ് കോളനിവിരുദ്ധ സമരത്തിന്റെ തീച്ചൂളയിലേക്ക് മുഗാബെ എടുത്തുചാടുന്നത്. 1963ല്‍ സ്വാതന്ത്ര സമര പ്രസ്ഥാനമായ ZANU (സിംബാബ്‌വെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍)ന്റെ നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടു.
റോഡേഷ്യയുടെ സ്ഥാപക പ്രസിഡന്റ് ക്വാമെ എന്‍ക്രുമായുടെ സ്വാധീനത്തില്‍ നാട്ടിലെത്തിയ മുഗാബെ സ്വാതന്ത്ര്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ റോഡേഷ്യ സര്‍ക്കാര്‍ 1964 അദ്ദേഹത്തെ ജയിലില്‍ അടച്ചു. പത്തുവര്‍ഷം തടവറയില്‍ ചിലവഴിച്ചു. ജയിലിലായിരിക്കുമ്പോള്‍ കറസ്‌പോണ്ടന്‍സ് കോഴ്‌സിലൂടെ മൂന്ന് ബിരുദങ്ങള്‍ സമ്പാദിച്ചു. പക്ഷെ ആദ്യ ഭാര്യ സാലി ഫ്രാന്‍സെസ്‌ക ഹെയ്‌ഫ്രോണും നാലുവയസുകാരന്‍ പുത്രനും മരിച്ചതും അക്കാലത്താണ്. എന്നാല്‍ ഇവരുടെ ശവസംസ്‌കാരത്തില്‍ പങ്കെടുക്കാന്‍ മുഗാബെയെ റോഡേഷ്യന്‍ നേതാവ് ഇയാന്‍ സ്മിത്ത് അനുവദിച്ചില്ല.
1973 -ല്‍ ജയിലില്‍ കിടക്കുമ്പോള്‍ തന്നെ രൂപീകരിക്കപ്പെട്ട സിംബാവേ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍ ( സാനു)വിന്റെ സ്ഥാപക പ്രസിഡണ്ടാകുന്നു മുഗാബെ. ജയില്‍വാസത്തിനു ശേഷം ലണ്ടനില്‍നിന്നും നിയമത്തിലും, സാമ്പത്തികശാസ്ത്രത്തിലും, വിദ്യാഭ്യാസത്തിലും ബിരുദങ്ങള്‍ നേടി. താമസിയാതെ മൊസാംബിക്കിലേക്ക് കടന്ന മുഗാബെ പിന്നീട് അവിടെ തുടര്‍ന്നുകൊണ്ട് സിംബാബ്വെയില്‍ നിരന്തരം ഗറില്ലപ്പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. എഴുപതുകളുടെ അവസാനത്തോടെ നടന്ന തുടര്‍ച്ചയായ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ ഔപചാരികമായിത്തന്നെ റൊഡേഷ്യ സിംബാവേ ആയി പുനര്‍നാമകരണം ചെയ്യപ്പെടുകയും, രാജ്യത്ത് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെടുകയും ചെയ്യുന്നു.
1980ല്‍ മുഗാബെ സിംബാവേയുടെ പ്രധാനമന്ത്രിയായി അധികാരത്തിലേറിയപ്പോള്‍ ബ്രിട്ടന് മനസ്സില്ലാ മനസ്സോടെയാണെങ്കിലും അത് അംഗീകരിക്കേണ്ടി വന്നു. ബ്രിട്ടനിലെ അവശേഷിച്ചിരുന്ന സാമ്രാജ്യത്വവാദികളായ പ്രഭുക്കന്മാരെല്ലാം കൂടി ക്ലബ്ബില്‍ ഒത്തുകൂടി, റൊഡേഷ്യ എന്ന കോളനിയും, അതിന്റെ മണ്ണിനടിയില്‍ ബാക്കിയുള്ള സകല ധാതുക്കളും കൈവിട്ടുപോയതില്‍ സങ്കടപ്പെട്ടുവെങ്കിലും, ബ്രിട്ടനില്‍ പൊതുവേ ആ അധികാരക്കൈമാറ്റത്തിന് അനുകൂലമായ ഒരു വികാരമായിരുന്നു. മാര്‍ക്‌സും ലെനിനും മാവോയുമാണ് തന്റെ ആരാധ്യപുരുഷന്മാര്‍ എന്നും മുഗാബെ പറഞ്ഞു.
അധികാരത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കറുത്തവര്‍ഗക്കാര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും, ആരോഗ്യസേവനങ്ങളും നല്‍കുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്ന മുഗാബെ പിന്നീട് എങ്ങനെയും അധികാരം നിലനിര്‍ത്തുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 1987 -ല്‍ ഓഫീസ് പിരിച്ചുവിട്ട മുഗാബെ പരമാധികാരം ഒറ്റയ്ക്ക് കയ്യാളുന്ന പ്രസിഡന്റായി സ്വയം അവരോധിച്ചു.1983 മുതല്‍ 1987 വരെയാണ് സിംബാബ്വെ സൈന്യത്തിന്റെ അഞ്ചാം ബ്രിഗേഡ്, ഉത്തരകൊറിയയില്‍ നിന്നും സിദ്ധിച്ച പ്രത്യേക പരിശീലനം കൈമുതലാക്കി, ഭരണകൂടത്തിനെതിരെ നിലപാടെടുക്കുന്നവരെ കൊന്നൊടുക്കാന്‍ തുടങ്ങിയത്. ഡിബേലെ ഗോത്രക്കാരായ 20,000 -നും 40,000 -നും ഇടയില്‍ പൗരന്മാരാണ് അന്ന് കൊല്ലപ്പെട്ടത്. 1987 ഡിസംബർ 31ന് പുതിയ ഭരണഘടന നിലവിൽ വന്നതോടെ ദേശീയ അസംബ്ലിയിൽ നാലുവർഷത്തേക്ക് എക്സിക്യൂട്ടിവ് പ്രസിഡന്റായി നിയമനം തുടര്‍ന്ന്‍ 1990 മാർച്ച്: വീണ്ടും ഭരണഘടന പുതുക്കൽ. തുടർന്ന് വ്യക്തമായ ഭൂരിപക്ഷത്തോടെ ആറുവർഷത്തേക്ക് വീണ്ടും നിയമനം.
അഞ്ചാം ബ്രിഗേഡ് നടത്തിയ ഈ നരനായാട്ടിന്റെ പേരില്‍ 1992 -ല്‍ സിംബാബ്വേയിലെ പ്രതിരോധ മന്ത്രിയായ മോവന്‍ മഹാചി പരസ്യമായി ക്ഷമാപണം നടത്തുകയുണ്ടായി. 1993ല്‍ കറുത്തവർഗക്കാർക്ക് ഭൂമി വിതരണം ചെയ്യാനായി വെളുത്തവർഗക്കാരായ ഭൂ ഉടമകൾ സ്ഥലം വിട്ടുനൽകണമെന്നും കൂട്ടാക്കാത്തവരെ രാജ്യത്തിനു പുറത്താക്കുമെന്നും പ്രഖ്യാപനം. 1996 മാർച്ചില്‍ എതിരാളികളെയെല്ലാം അയോഗ്യരാക്കി വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുന്നു.
2000 കാലഘട്ടത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തില്‍ അധികാരത്തിലേറിയ മുഗാബെയ്ക്ക് വേണമെങ്കില്‍ സിംബാബ്വെയെ പുരോഗതിയുടെ പാതയിലേക്ക് എത്തിക്കാമായിരുന്നു. അങ്ങനെ ഉണ്ടായില്ല. വെളുത്തവർഗക്കാരായ കർഷകരും ഭൂമി ഉപേക്ഷിക്കണമെന്നു നിർദേശം, നാലായിരത്തോളം കർഷകർക്കു ഭൂമി നഷ്ടപ്പെടുന്നു. വെള്ളക്കാരെ അവരുടെ കൃഷിയിടങ്ങളില്‍ നിന്നും ഇറക്കിവിട്ട് ആ സ്ഥലങ്ങള്‍ കറുത്തവര്‍ഗക്കാര്‍ക്ക് വീതിച്ചു നല്‍കി എന്നായിരുന്നു അവകാശവാദം എങ്കിലും, അതെല്ലാം ചെന്നത് മുഗാബെയുടെ ജനറല്‍മാര്‍ക്കും, ഇഷ്ടക്കാര്‍ക്കും, ബന്ധുക്കള്‍ക്കും മാത്രമായിരുന്നു. അവിടങ്ങളിലെ കൃഷി താറുമാറായി. പിന്നാലെ വന്നുകേറിയത് കടുത്ത ക്ഷാമമായിരുന്നു. രാജ്യത്തെ കറന്‍സി യുഎ മൂല്യം വര്‍ഷാവര്‍ഷം ക്ഷയിച്ചുപോയി. തൊഴിലില്ലായ്മ 80 ശതമാനത്തിലധികമായി.
2001 ഒക്ടോബർ 15ന്സോഷ്യലിസ്റ്റ് മാതൃകയിലുള്ള സമ്പദ് വ്യവസ്ഥയിലേക്കു മാറുന്നു. 2002ല്‍മനുഷ്യാവകാശ ലംഘനം നടക്കുന്നതായി വ്യക്തമായതിന്റെ പേരിൽ യൂറോപ്യൻ യൂണിയനും യുഎസും മുഗാബെയ്ക്കും മുതിർന്ന പാർട്ടി അംഗങ്ങൾക്കുമെതിരെ നിയന്ത്രണം കൊണ്ടുവരുന്നു. മാർച്ചില്‍ അഴിമതിയും സർക്കാർ തണലിലുള്ള ഭീകരപ്രവർത്തനവും ശക്തമാകുന്നതിനിടെ ആറുവർഷത്തേക്കു വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും.വെളുത്തവരായ കർഷകർ രാജ്യം വിട്ടുപോകാൻ കർശന നിർദേശം നല്‍കി രാജ്യം 60 വർഷത്തിനിടയിലെ ഏറ്റവും കടുത്ത ദാരിദ്യത്തിലേക്ക് നീങ്ങി.
2003ല്‍ കോൺവെൽത്തിൽനിന്ന് സിംബാബ്‌വെ പുറത്താക്കി. 2007 ല്‍എഡിൻബറോ യൂണിവേഴ്സിറ്റി മുഗാബെയ്ക്കു നൽകിയ ഓണററി ബിരുദം പിൻവലിക്കുന്നു.
2008 -ല്‍ കോംഗോയിലേക്ക് സൈന്യത്തെ പറഞ്ഞയക്കാനുള്ള തീരുമാനം രാജ്യത്തെ കടക്കെണിയിലാക്കി. പണപ്പെരുപ്പം ക്രമാതീതമായി പെരുകി. ഇലക്ടറൽ കമ്മിഷൻ പൊതുതിരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്നു. മുഗാബെയുടെ പാർട്ടിക്ക് പാർലമെന്റിന്റെ നിയന്ത്രണം നഷ്ടമാകുന്നു. പാർട്ടി അനുഭാവികളല്ലാത്തവർക്കു നേരേ അക്രമം, അറസ്റ്റുകൾ. ഇതിനിടെ മുഗാബെയുടെ എതിർസ്ഥാനാർഥി മോർഗൻ സ്വൻഗിറായ് മൽസരത്തിൽനിന്നു പിൻമാറുന്നു. ഫലം, വീണ്ടും അധികാരം മുഗാബെയുടെ കയ്യിൽ തുടർച്ചയായ ആറാംതവണയും പ്രസിഡന്റായി സത്യപ്രതിജ്ഞ.
2009 -ല്‍ മുഗാബെയുടെ 85–ാം പിറന്നാളോഘോഷങ്ങൾക്കായി വൻതോതിൽ സാമ്പത്തിക അഴിമതി. രാജ്യം സാമ്പത്തിക ത്തകർച്ചയിലേക്ക്സ്വന്തം കറന്‍സി പോലും ഉപേക്ഷിക്കേണ്ട ഗതികേടുണ്ടായി. വ്യാവസായിക രംഗം തളര്‍ന്നു. ടൂറിസം മരവിച്ചു. മുഗാബെയുടെ നയങ്ങള്‍ കാരണം വിദേശ മൂലധന നിക്ഷേപകങ്ങളൊന്നും തന്നെ രാജ്യത്തേക്ക് വരുന്നില്ല. ആകെ ഒരാശ്വാസം മരാംഗെയില്‍ കണ്ടെത്തിയ വജ്രനിക്ഷേപങ്ങള്‍ മാത്രമായിരുന്നു.
2010ല്‍ തനിക്കും സർക്കാരിനുമെതിരെയുള്ള വിലക്കുകൾ പിൻവലിച്ചില്ലെങ്കിൽ പടിഞ്ഞാറൻ രാജ്യങ്ങളിൽനിന്നുള്ള മുഴുവൻ നിക്ഷേപകരുടെയും സ്വത്തു കണ്ടുകെട്ടുമെന്നു പ്രഖ്യാപിച്ചു.
2013 ല്‍ അറുപതു ശതമാനത്തിലേറെ വോട്ടോടെ മുഗാബെ വീണ്ടും അധികാരത്തിലെത്തിയെന്ന് ഇലക്‌ഷൻ കമ്മിഷന്റെ പ്രഖ്യാപനം. ഇതോടെ അധികാരം പങ്കിടൽ അവസാനിക്കുന്നു. നടന്നതു വ്യാപകമായ അഴിമതിയെന്ന് മോർഗൻ സ്വൻഗിറായ്.2014ല്‍ മുഗാബെ വധിക്കാൻ പദ്ധതി ആസുത്രണം െചയ്തുവെന്നാരോപിച്ച് ഫസ്റ്റ് ഡപ്യൂട്ടി ജോയിസ് മുജൂറുവിനെയും ഏതാനും കാബിനറ്റ് അംഗങ്ങളെയും പുറത്താക്കുന്നു.2015 ല്‍ആഫ്രിക്കൻ യൂണിയന്റെ ചെയർമാനായി മുഗാബെ തിരഞ്ഞെടുക്കപ്പെടുന്നു.
2016 ല്‍ മുഗാബെയ്ക്കെതിരെ രാജ്യവ്യാപകമായ പ്രക്ഷോഭം സ്വാതന്ത്ര്യസമര സേനാനികൾ പിന്തുണ പിൻവലിക്കുന്നു. പ്രതിഷേധങ്ങൾക്കിടെ പുതിയ കറൻസി നോട്ട് അവതരിപ്പിക്കുന്നു. 2017 ല്‍ മോർഗൻ സ്വൻഗിറയും ജോയിസ് മുജൂറുവിനുമായി രാഷ്ട്രീയ സഖ്യം രൂപപ്പെടുന്നു.മുഗാബെയ്ക്കെതിരെ കൂടുതൽ സംഘടനകൾ പ്രക്ഷോഭത്തിലേക്ക്. രാജ്യമെങ്ങും പ്രതിഷേധം, അക്രമം.സൈന്യം അധികാരം പിടിച്ചെടുക്കുന്നു. സ്വന്തം പാർട്ടിതന്നെ തള്ളിപ്പറയുന്നു. മുഗാബെ രാജിവയ്ക്കാൻ നിർബന്ധിതനാകുന്നു.
അധികാരത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ കറുത്തവര്‍ഗക്കാര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും, ആരോഗ്യസേവനങ്ങളും നല്‍കുന്നതില്‍ ശ്രദ്ധപതിപ്പിച്ചിരുന്ന മുഗാബെ പിന്നീട് എങ്ങനെയും അധികാരം നിലനിര്‍ത്തുന്നതില്‍ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. 1987 -ല്‍ ഓഫീസ് പിരിച്ചുവിട്ട മുഗാബെ പരമാധികാരം ഒറ്റയ്ക്ക് കയ്യാളുന്ന പ്രസിഡന്റായി സ്വയം അവരോധിച്ചു.അവസാനകാലം വരെയും അധികാരത്തില്‍ കടിച്ചുതൂങ്ങാന്‍ ആഗ്രഹിച്ചിരുന്ന മുഗാബെ ഒടുവില്‍ 2017 -ല്‍, ഭാര്യ ഗ്രെയ്സ് മറഫുവിനെ തന്റെ പിന്‍ഗാമിയാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായുണ്ടായ പട്ടാള അട്ടിമറി മുഗാബെയെ അധികാരത്തില്‍ നിന്നു നിഷ്‌കാസിതനാക്കി. അവസാന നാള്‍ വരെയും അധികാരത്തില്‍ തിരിച്ചെത്താമെന്ന പ്രതീക്ഷയോടെയാണ് മുഗാബെ ജീവിച്ചത്. 2019 സെപ്റ്റംബർ 6ന് റോബർട്ട് മുഗാബയുടെ ജീവിതത്തിന് അന്ത്യം. വിപ്ലവകാരിയില്‍ നിന്നും സ്വേച്ഛാധിപത്യത്തിലേക്കുള്ള പരിണാമത്തിന്റെ ഉത്തമ ഉദാഹരണമായിരുന്നു മുഗാബയുടെ ജീവിതം.
Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.