ഭൂമിയിലെ സമ്പത്ത് എല്ലാവർക്കും തുല്ല്യമായി വീതിച്ചാൽ ഓരോ വ്യക്തിക്കും എത്ര കിട്ടുമെന്നറിയാമോ ? അങ്ങനെ തുല്ല്യമായി വീതിക്കപ്പെട്ടാൽ എന്ത് സംഭവിക്കുമെന്നറിയാമോ ?

204

Raghu Chandran

1, ഭൂമിയിലെ സമ്പത്ത് എല്ലാവർക്കും തുല്ല്യമായി വീതിച്ചാൽ ഓരോ വ്യക്തിക്കും ഏകദേശം 50 ലക്ഷം രൂപ വീതം കിട്ടും
2, അങ്ങനെ തുല്ല്യമായി വീതിക്കപെട്ടാൽ പിന്നെ കൂടുതൽ പേരും പണിയെടുക്കില്ല കാരണം ഇഷ്ട്ടം പോലെ പണമുണ്ടല്ലൊ
3, ആരും പണിയെടുക്കാതിരുന്നാൽ ഉൽപാദനം നിലയ്ക്കും ഭക്ഷ്യധാന്യങ്ങൾ മുതൽ വസ്ത്രങ്ങൾ വരെ ആർക്കും ലഭിക്കാതാകും
അപ്പോൾ സമ്പത്ത് തുല്ല്യമായി വീതിക്കുന്നതിലൂടെ മനുഷ്യരാശി രക്ഷപെടില്ല മറിച്ച് പ്രതിസന്ധിയിൽ പെടുകയും ചെയ്യും
4, എല്ലാവരും സമ്പന്നരാകുമ്പോൾ ഉണ്ടാകുന്ന പ്രതിസന്ധി ഇല്ലാതാവണമെങ്കിൽ കുറേ ദരിദ്രരെ ഉണ്ടാക്കേണ്ടത് ഇന്നത്തെ ലോക ഭരണകൂട വ്യവസ്ഥയുടെ ഭാഗമാണ്
അവർ അതിനായി കൃത്രിമ ക്ഷാമം ഉണ്ടാക്കി അടിമ പണിയെടുക്കുന്നവരെ സൃഷ്ട്ടിക്കും
5, 90 കളിൽ ഘാട്ട് കരാർ വന്നതിന് ശേഷം ഓരോ പത്ത് വർഷത്തിലും ഒരു ആഗോള സാമ്പത്തിക തകർച്ച വീതം ഉണ്ടായിട്ടുണ്ട്
2001 ൽ 9/11 ന് ശേഷം
2010 ലെ real estate തകർച്ച
2019 ൽ ആരംഭിച്ച covid 19
ഇത് യാദ്രിശ്ചികമായിരിക്കാം പക്ഷെ നേരത്തെ പറഞ്ഞ അനിവാര്യമായ ദാരിദ്ര്യം സമൂഹത്തിലുണ്ടാക്കി പണിയെടുക്കുന്നവരെ സൃഷ്ട്ടിക്കാൻ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല, ഇത്തരം ഉടായിപ്പുകളല്ലാതെ
സമ്പന്നരാകുംതോറും നിങ്ങളെ അവർ വലിച്ച് താഴെയിടും കാരണം നിങ്ങൾ ദരിദ്രരാണെങ്കിലെ അവരുടെ പണിക്ക് ആളെ കിട്ടു
6, മനുഷ്യർക്ക് പകരം യന്ത്രങ്ങളെ കൊണ്ട് പണിയെടുപ്പിക്കുന്നതാണ് എല്ലാത്തരം പ്രതിസന്ധികളെയും ഒഴിവാക്കാൻ യഥാർത്ഥത്തിൽ നടപ്പിൽ വരുത്തേണ്ട രീതി
7, മനുഷ്യ അദ്ധ്വാനത്തിന് പകരം സമ്പൂർണമായി യന്ത്രങ്ങൾ സ്ഥാപിക്കുന്നതിലൂടെ മാത്രമെ സമത്വം ഉണ്ടാകു
യന്ത്രങ്ങളെ നിർമ്മിക്കുന്ന യന്ത്രങ്ങളിലൂടെ മാത്രമെ technically സമത്വ സുന്ദര ലോകമുണ്ടാകു
8, മത്സരമില്ലാത്ത തൊഴിലാളി വർഗ്ഗ സർവ്വാധിപത്യത്തിൽ ഉൽപ്പന്നങ്ങൾക്ക് നിലവാരമുണ്ടാകില്ല കാരണം ശംമ്പളം കിട്ടുന്നവർക്ക് ഉത്തരവാദിത്വ ബോധം നഷ്ട്ടപെടും ഗവൺമെന്റ് ജീവനക്കാരെ പോലെ
9, മുതലാളിത്തത്തിലാകട്ടെ ഉൽപ്പന്നങ്ങൾക്ക് quality ഉണ്ടാകുമെങ്കിലും ഭൂരിപക്ഷവും ദരിദ്രരായി മാറും
10, socialism / democracy എന്നിവയ്ക്ക് പകരം robocracy എന്ന യന്ത്രവൽകൃത ലോകത്തിന് മാത്രമെ എല്ലാ മനുഷ്യ പ്രതിസന്ധികളെയും പരിഹരിക്കാൻ സാധിക്കു.