Entertainment
എന്റെ നിറം കാരണമാകാം അത്തരം വേഷങ്ങൾ തേടിവരുന്നത്

ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റിലെ ഓൾഡ് ഏജ് ഹോം എന്ന കഥയിലെ പ്രധാനകഥാപാത്രമായ ധനുവിനെ അവതരിപ്പിച്ചു രോഹിണി ഏറെ ശ്രദ്ധ നേടിയിരിക്കുന്നു. മലയാളത്തിലെ സൂപ്പർസ്റ്റാറുകളോളം സിനിമയിൽ ഒരുപാട് അനുഭവസമ്പത്തുള്ള താരമാണ് രോഹിണി. ഒരുകാലത്തു മലയാളത്തിൽ രോഹിണി നായികയായ അനവധി സിനിമകൾ ആണ് ഇറങ്ങിയത്.
ഇപ്പോഴും സജീവമാണ് താരം . തന്നെ ഏതു വേഷങ്ങൾക്ക് വേണ്ടിയും സമീപിക്കാനുള്ള സ്വാതന്ത്ര്യം സംവിധായകർക്കുണ്ട് എന്ന് ഇപ്പോൾ രോഹിണി പറയുന്നു . കഥാപാത്രങ്ങൾ എത്രമാത്രം സ്വാധീനം ചെലുത്തുന്നു എന്നതാണ് സിനിമകൾ തിരഞ്ഞെടുക്കുമ്പോൾ തൻ നോക്കാറുളളതെന്നും നെടുമുടിവേണു ചേട്ടനും ഭരത് ഗോപി ചേട്ടനും രഘുവരൻ ചേട്ടനുമാണ് സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ തനിക്കു പ്രചോദനമെന്നും രോഹിണി പറയുന്നു. കഥാപാത്രങ്ങൾ എത്രചെറുതായാലും അവർ അതിൽ തിളങ്ങി നിൽക്കും. എന്റെ ഹൃദയം പറയുന്നത് ആണ് തൻ കേൾക്കുന്നതെന്നും രോഹിണി വ്യക്തമാക്കുന്നു.
“സാധാരണ, ഗ്ലാമർ വേഷങ്ങൾ ചെയ്യുന്നവർ വീട്ടുജോലിക്കാരിയുടെ വേഷം ചെയ്യാറില്ല. എന്നാൽ എനിക്കതിൽ പ്രശ്നമില്ല. ഞാൻ ദളിത് സ്ത്രീകളുടെ വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. അത്തരം ജനങ്ങളെ പ്രതിനിധീകരിക്കാൻ കഴിയുക എന്നത് ഭാഗ്യമായി കരുതുന്നു., ഒരുപക്ഷെ എന്റെ നിറം കാരണമാകാം അത്തരം വേഷങ്ങൾ തേടിവരുന്നത്. ” രോഹിണി കൂട്ടിച്ചേർത്തു
589 total views, 4 views today