റോമ അസ്രാണി ഒരു ഇന്ത്യൻ മോഡലും നടിയുമാണ്. അവർ പ്രധാനമായും മലയാള സിനിമകളിൽ ആണ് അഭിനയിച്ചത്. . 25-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. റോമ എന്ന പേരിലാണ് അവർ അറിയപ്പെടുന്നത്. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട് ബുക്ക് എന്ന ചിത്രത്തിലൂടെ ആണ് റോമ മലയാള ചലച്ചിത്ര രംഗത്ത് സജീവമാകുന്നത് .ഈ ചിത്രം വാണിജ്യപരമായും, കലാപരമായും വിജയിച്ചു.

 തമിഴ്നാട്ടിലെ ട്രിച്ചിയിൽ സിന്ധി മാതാപിതാക്കളുടെ മകളായി റോമ അസ്രാണി ജനിച്ചു. 2005-ൽ മിസ്റ്റർ എറബാബു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. തമിഴ്, കന്നഡ സിനിമകളിലും അവർ അഭിനയിച്ചിട്ടുണ്ട്. 2006-ൽ പുറത്തിറങ്ങിയ മലയാളം സിനിമയായ നോട്ട്ബുക്കാണ് അവരുടെ കരിയറിൽ വഴിത്തിരിവായത്. വൻ വിജയമായിരുന്ന ചിത്രത്തിലെ പ്രകടനം ഒരേ സമയം തന്നെ നിരൂപകരുടെയും പ്രേക്ഷകരുടെയും പ്രശംസ നേടി. നോട്ട്ബുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള ആദ്യ ഫിലിംഫെയർ അവാർഡ് അവർക്ക് ലഭിച്ചു. ചോക്ലേറ്റ് (2007), ട്രാഫിക് (2011), ചാപ്പാ കുരിശ് (2011), ഗ്രാൻഡ് മാസ്റ്റർ (2012) തുടങ്ങിയ ചിത്രങ്ങളിലെ വേഷങ്ങളിലൂടെയാണ് അവർ കൂടുതൽ അറിയപ്പെടുന്നത്

റോമയുടെ മാതാപിതാക്കൾ ഡെൽഹിയിൽ നിന്നുള്ളവരാണ് . പക്ഷേ ഇവർ ചെന്നൈയിൽ സ്ഥിര താമസമാണ്. പിതാവ് മുരളീധരൻ ചെന്നൈയിൽ ഒരു ആഭരണകട നടത്തുന്നു. മാതാവ് മധു ഇവരെ സഹായിക്കുന്നു.റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് കടന്നുവന്ന അവർ ചിത്രത്തിന്റെ വിജയത്തിന് ശേഷം വളരെ ജനപ്രീതിയുള്ള താരമായി. നോട്ട്ബുക്കിലെ അഭിനയത്തിന് ഏഷ്യാനെറ്റ് ഫിലിം അവാർഡ്സ്, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷൻ, അമൃത ടിവി, കലാകേരളം എന്നിവയുടെ പുരസ്കാരങ്ങളിൽ മികച്ച പുതുമുഖ നടിയായി തിരഞ്ഞെടുത്തു. ജോഷി സംവിധാനം ചെയ്ത അവരുടെ രണ്ടാമത്തെ ചിത്രമായ ജൂലൈ 4 (2007) ഒരു പരാജയമായിരുന്നെങ്കിലും അതിലെ റോമയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പൃഥ്വിരാജിനൊപ്പം ചെയ്ത അവരുടെ ചോക്ലേറ്റ് (2007) എന്ന സിനിമ ഒരു മെഗാ ഹിറ്റായിരുന്നു. ഈ സിനിമയിലെ പ്രകടനം റോമയെ മലയാള സിനിമയുടെ പ്രിയങ്കരനാക്കി. പ്രശസ്ത ഗായകൻ വിനീത് ശ്രീനിവാസനും നടൻ പൃഥ്വിരാജും ചേർന്ന്, തെന്നിന്ത്യയിൽ വൻ ഹിറ്റായ മിന്നൽ അഴകെ എന്ന നമ്പറിനായി ടീം മലയാളി ബാൻഡിന്റെ ഒരു സംഗീത ആൽബത്തിലും അവർ അഭിനയിച്ചിട്ടുണ്ട്. കാതലേ എൻ കാതലേ (2006) എന്ന തമിഴ് ചിത്രത്തിലും റോമ അഭിനയിച്ചിട്ടുണ്ട്. ഗണേഷിനെ നായകനാക്കി അരമനെ (2007) എന്ന ചിത്രത്തിലൂടെ കന്നഡയിൽ അരങ്ങേറ്റം കുറിച്ചു. കൂടാതെ ഇടവേളയ്ക്ക് ശേഷം അവർ തെലുങ്ക് ഇൻഡസ്ട്രിയിൽ 2010 ൽ ചാലകി എന്ന ചിത്രത്തിലൂടെ വീണ്ടും പ്രത്യക്ഷപ്പെട്ടു.

മലയാളത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച റോമ അന്യഭാഷകളിലേക്ക് ചേക്കേറാൻ പോലും മടിച്ചിരുന്നു. എങ്കിലും ഒരു തമിഴ് ചിത്രത്തിൽ താരം തന്റെ പ്രകടനം മികച്ചതാക്കി ഉണ്ടായിരുന്നു. എന്നാൽ വളരെ കുറച്ചു കാലം മാത്രം മലയാള സിനിമയിൽ നിലനിൽക്കാനാണ് റോമയ്ക്ക് സാധിച്ചത്. ശരീരഭാരം കുറച്ച് വീണ്ടും മലയാള സിനിമ ലോകത്തേക്ക് റോമ ഒരു തിരിച്ചുവരവ് നടത്താൻ ശ്രമിച്ചിരുന്നു. പക്ഷേ ആ തിരിച്ചു വരവിനു വലിയ സ്വീകാര്യത ലഭിച്ചിരുന്നില്ല .തിരിച്ചുവരവിലെ ചിത്രങ്ങൾ എല്ലാം തകര്‍ച്ച നേരിടുന്ന സാഹചര്യമാണ് താരത്തിന് നേരിടേണ്ടതായി വന്നത്. അതോടെ സിനിമാലോകത്ത് ഇനിയൊരു നിലനിൽപ്പില്ല എന്ന് റോമ മനസ്സിലാക്കുകയായിരുന്നു.

പ്രധാന കാരണം താരം കരിയറിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചില്ല എന്നത് തന്നെയാണ്. തടിയൊക്കെ കുറച്ച് അതിസുന്ദരിയായി തന്നെയായിരുന്നു രണ്ടാമത്തെ വരവിൽ താരം എത്തിയത്. എന്നാൽ തടി പോയതോടെ താരത്തിന്റെ ഭാഗ്യവും പോയി എന്ന് പല ആരാധകരും പറഞ്ഞിരുന്നു. പിന്നീട് താരത്തിന് വലിയ അവസരങ്ങൾ ഒന്നും ലഭിച്ചില്ല അതോടൊപ്പം സ്വകാര്യജീവിതത്തിലെ ചില സംഭവങ്ങളും നടിയുടെ കരിയർ നശിക്കാൻ കാരണമായി എന്നാണ് പറയപ്പെടുന്നത്.

വെള്ളേപ്പം എന്ന ചിത്രമാണ് റോമയുടേതായി ഒരുങ്ങുന്നത്. പക്ഷേ ഇ സിനിമ ഷൂട്ടിംഗ് തുടങ്ങിയിട്ട് ഒരുപാട് നാൾ ആയി എങ്കിലും ഇതുവരെയും റിലീസിനെത്തിയിട്ടില്ല ചിത്രത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഒന്നുമില്ല. ഇപ്പോൾ റോമ സാമൂഹിക മാധ്യമങ്ങളിൽ പോലും അത്ര സജീവം അല്ല. താരം എവിടെയാണെന്ന് പോലും ആർക്കും അറിയില്ല.

 

You May Also Like

നടി ചാഹത്ത് ഖന്നയുടെ വൈറൽ ചിത്രങ്ങൾ

ഖുബൂൽ ഹേ, ബഡേ അച്ചേ ലഗ്‌തേ ഹേ, തുജ് സംഗ് പ്രീത് ലഗായ് സജ്‌ന തുടങ്ങിയ…

സ്വന്തം ഭർത്താവ് ഡിപ്രഷൻ മൂലം സ്വയം വെടിവെച്ച് മരണപ്പെട്ട കാറിൽ, തീറ്റയും കുടിയും ഉറക്കവും ആയി വീട്ടിൽ പോകാതെ ജീവിക്കുന്ന ഒരു പൊലീസുകാരിക്കു എന്ത് സംഭവിക്കുന്നു ?

2022-ൽ പുറത്തിറങ്ങിയ തായ്‌വാനീസ് ക്രൈം ചിത്രമാണ് ദി അബാൻഡൺഡ് , സെങ് യിംഗ്-ടിംഗ് സംവിധാനം ചെയ്യുകയും…

മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോന്റെ വമ്പൻ പ്രോജക്ട് ആയ “ജെന്റിൽമാൻ 2” വിൻ്റെ ചിത്രീകരണം ഇന്ന് ചെന്നൈയിൽ ആരംഭിച്ചു

“ജെന്റിൽമാൻ 2” ചെന്നൈയിൽ ഷൂട്ടിങ് ആരംഭിച്ചു ! മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോന്റെ വമ്പൻ പ്രോജക്ട്…

പ്രത്യക്ഷത്തിൽ സീരിയസ് എങ്കിലും കഥാഖ്യാനത്തിൽ ഒരു ഫുൾ ഫ്ലഡ്ജഡ് കോമഡി എന്റർടൈനർ ചിത്രമാകും ജിന്ന്

Anirudh Vasu വ്യത്യസ്തതകൾക്ക് പിന്നാലെ പായുന്ന ഒരു സംവിധായകൻ.പെർഫോം ചെയ്യാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അതിൽ പൂർണ്ണത…