എന്താണ് റോമിയോ ജൂലിയറ്റ് നിയമം ?

അറിവ് തേടുന്ന പാവം പ്രവാസി

രണ്ട് പ്രായപൂർത്തിയാകാത്തവരുടെ ഇടയിൽ ഉണ്ടാകുന്ന ലൈംഗിക ബന്ധത്തെ ക്രിമിനൽ കുറ്റമായി പരിഗണിക്കാത്ത നിയമമാണ് റോമിയോ ജൂലിയറ്റ് നിയമം . ഈ നിയമം പ്രായപൂർത്തിയാകാത്തവരുടെ സ്നേഹബന്ധങ്ങളെ അംഗീകരിക്കുകയും, അവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. ഈ നിയമം ആദ്യമായി 1977-ൽ യുണൈറ്റഡ് സ്റ്റേറ്റ്സിലെ വാഷിംഗ്ടൺ സംസ്ഥാനത്ത് പാസാക്കിയതിനുശേഷം ലോകത്തിലെ പല രാജ്യങ്ങളും സ്വീകരിച്ചിട്ടുണ്ട്.ഇന്ത്യയിൽ റോമിയോ ജൂലിയറ്റ് നിയമം നിലവിലില്ല. 2023-ൽ ഈ നിയമം ഇന്ത്യയിൽ പാസാക്കണമെന്ന ആവശ്യത്തിനായി ഒരു ഹർജി സുപ്രീം കോടതിയിൽ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.

റോമിയോ ജൂലിയറ്റ് നിയമം

⚡ പ്രായപൂർത്തിയാകാത്തവരുടെ സ്നേഹബന്ധങ്ങളെ അംഗീകരിക്കുകയും, അവരുടെ സ്വാതന്ത്ര്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നു.
⚡ പ്രായപൂർത്തിയാകാത്തവരുടെ ലൈംഗികാതിക്രമങ്ങളുടെ കേസുകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കും.
റോമിയോ ജൂലിയറ്റ് നിയമത്തിന് എതിർപ്പുകളും ഉണ്ട്.
⚡ഈ നിയമം പ്രായപൂർത്തിയാകാത്തവരുടെ ലൈംഗികതയെ പ്രോത്സാഹിപ്പിക്കുമെന്ന് ആശങ്കപ്പെടുന്നു.
⚡ മറ്റുള്ളവർ ഈ നിയമം പ്രായപൂർത്തിയാകാത്തവരെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാക്കാൻ പ്രേരിപ്പിക്കുമെന്ന് ആശങ്കപ്പെടുന്നു.

ആണ്‍കുട്ടിക്ക് പെണ്‍കുട്ടിയേക്കാള്‍ നാല് വയസ്സില്‍ കൂടുതല്‍ പ്രായം ഇല്ലെങ്കില്‍ കേസും അറസ്റ്റും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരിരക്ഷ നല്‍കുന്നതാണ് റോമിയോ ജൂലിയറ്റ് നിയമം. ഇതനുസരിച്ച് ഉഭയ സമ്മതപ്രകാരം 18-19 പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ 16-18 വയസ്സുള്ള പെണ്‍കുട്ടികളുമായി ഏര്‍പ്പെടുന്ന ലൈംഗികബന്ധം ക്രിമിനല്‍ കുറ്റമല്ല. റോമിയോ ജൂലിയറ്റ് നിയമം ആണ്‍കുട്ടികള്‍ക്ക് നല്‍കുന്ന പരിരക്ഷ ഇന്ത്യയിലും നടപ്പാക്കണമെന്നാണ് അഭിഭാഷകനായ ഹര്‍ഷ് വിബോര്‍ സിംഗാള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹർജി

ലൈംഗികതയുടെ കാര്യത്തില്‍ ഇന്ത്യന്‍ ജുഡീഷ്യറി എന്നും ഉദാര സമീപനമാണ് സ്വീകരിച്ചു കാണുന്നത്.
⚡സ്വവര്‍ഗാനുരാഗത്തിനും രതിക്കും അനുമതി
⚡വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കല്‍,
⚡ലൈംഗിക തൊഴിലാളി എന്ന വിശേഷണത്തിലൂടെ വേശ്യാവൃത്തിക്ക് മാന്യത കല്‍പ്പിക്കുന്ന പുതിയ ശൈലീപ്രയോഗം തുടങ്ങി സുപ്രീംകോടതിയുടെ പല വിധികളിലും നടപടികളിലും ഇത് പ്രകടമാണ്. സ്വകാര്യതയില്‍ പെട്ടതാണ് വ്യക്തികളുടെ ലൈംഗികത. സ്ത്രീക്കും പുരുഷനും ആരുമായെല്ലാം ലൈംഗികബന്ധം പുലര്‍ത്താമെന്നും പുലര്‍ത്താതിരിക്കാമെന്നും ഭരണകൂടത്തിനോ ജുഡീഷ്യറിക്കോ തീരുമാനിക്കാന്‍ സാധിക്കില്ലെന്നാണ് ഇതുസംബന്ധിച്ച കോടതി ന്യായീകരണം.

പതിനാറിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ള കുട്ടികള്‍ ഉഭയ സമ്മതപ്രകാരം നടത്തുന്ന ലൈംഗികബന്ധം ക്രിമിനല്‍ കുറ്റം അല്ലാതാക്കാനുള്ള ആലോചനയിലാണ് ഇപ്പോള്‍ സുപ്രീം കോടതി. 2012ലെ പോക്‌സോ നിയമ പ്രകാരം 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ നല്‍കുന്ന സമ്മതത്തിന്റെ ബലത്തില്‍ അവരുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് അനുവദനീയമല്ല. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 375ാം വകുപ്പ് പ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണ്. ഇത്തരം സംഭവങ്ങളില്‍ ആണ്‍കുട്ടികള്‍ക്കെതിരെ ബലാത്സംഗക്കേസ് രജിസ്റ്റര്‍ ചെയ്യണമെന്നാണ് നിയമം അനുശാസിക്കുന്നത്. ഇത് ക്രിമിനല്‍ കുറ്റമല്ലാതാക്കുന്നതും വിദേശ രാജ്യങ്ങളില്‍ നിലവിലുള്ള റോമിയോ – ജൂലിയറ്റ് നിയമം ഇന്ത്യയില്‍ ബാധകമാക്കുന്നതും സംബന്ധിച്ച് കേന്ദ്ര നിയമ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, ദേശീയ വനിതാ കമ്മീഷന്‍ തുടങ്ങിയവയോട് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.

റോമിയോ ജൂലിയറ്റ് നിയമപ്രകാരം ആൺകുട്ടികൾക്ക് പരിരക്ഷ നൽകുന്ന നിയമ പ്രകാരം ആൺകുട്ടിക്ക് പെൺകുട്ടിയേക്കാൾ നാല് വയസ് പ്രായം അധികം ഇല്ലെങ്കിൽ കേസും അറസ്റ്റും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പരിരക്ഷ ലഭിക്കും. ഇതോടെ ഉഭയസമ്മത പ്രകാരം 18 – 19 വയസുള്ള ആൺകുട്ടികൾ, 16 – 18 വയസുള്ള പെൺകുട്ടികളുമായി ഏർപ്പെടുന്ന ലൈംഗികബന്ധം ക്രിമിനൽ കുറ്റം അല്ലാതാകും.

വാൽ കഷ്ണം

വില്യം ഷേക്സ്പിയർ തന്റെ ആദ്യകാലങ്ങളിൽ എഴുതിയ ദുരന്ത നാടകങ്ങളിലൊന്നാണ് റോമിയോ ആന്റ് ജൂലിയറ്റ്. ശത്രുക്കളായിക്കഴിയുന്ന രണ്ട് കുടുംബങ്ങളിൽപെട്ട റോമിയോയുടേയും , ജൂലിയറ്റിന്റെയും പ്രേമവും, അവരുടെ അകാല മരണവും, അതിനേത്തുടർന്ന് അവരുടെ കുടുംബങ്ങൾ ഐക്യപ്പെടുന്നതുമാണ് ഇതിന്റെ കഥ. ഷേക്സ്പിയറിന്റെ ജീവിതകാലത്ത് ഏറ്റവും പ്രശസ്തി നേടിയ അദ്ദേഹത്തിന്റെ നാടകങ്ങളിലൊന്നാണിത്. റോമിയോ ആന്റ് ജൂലിയറ്റ്, ഹാംലറ്റ് എന്നിവയാണ് അരങ്ങിൽ ഏറ്റവുമധികം അവതരിപ്പിക്കപ്പെടുന്ന ഷേക്സ്പിയർ നാടകങ്ങൾ.

You May Also Like

എത്ര സമ്പന്നർ ആണെങ്കിലും ഫിൻലാൻഡുകാർ സർക്കാർ ഫ്രീയായി കൊടുക്കുന്ന ഈ പെട്ടി പോയി മേടിക്കും, എന്തൊക്കെയാണ് അതിനുള്ളിൽ ഉള്ളത് ?

ഫിൻലാൻഡിലെ പെട്ടി അറിവ് തേടുന്ന പാവം പ്രവാസി ലോകത്തിലെ ഭൂരിഭാഗം ആളുകളും ഫിൻലാന്റിനെ അറിയുന്നത് നോക്കിയയുടെ…

സ്റ്റീഫൻ’സ് ബാൻഡഡ് സ്‌നേക് – ഭീകരനാണിവൻ ഭീകരൻ

ലോകത്തിലെ ചില ജീവികൾ അപകടങ്ങൾ സൃഷ്ടിക്കുന്നു, അത്തരം ഒരു സ്പീഷീസ് വാർത്തകൾ സൃഷ്ടിക്കുന്നു, ഓസ്‌ട്രേലിയയിൽ മാത്രം…

ഫിജിയിലെ ഹിന്ദുസ്ഥാനികൾ

ഫിജിയിലെ ഹിന്ദുസ്ഥാനികൾ എഴുതിയത് : സിദ്ദീഖ് പടപ്പിൽ കടപ്പാട് : ചരിത്രാന്വേഷികൾ ആകെ ജനസംഖ്യ പത്ത്‌…

പെട്ടെന്ന് നോക്കുന്ന സമയത്ത് ഇത് ഒരുതരം സൂക്ഷ്മജീവിയെപ്പോലെ തോന്നാം, എന്നാൽ അതല്ല നിങ്ങളെ ഞെട്ടിപ്പിക്കുന്ന സത്യം

1952 ൽ നെവാഡയിൽ നടന്ന ടംബ്ലർ-സ്‌നാപ്പർ പരീക്ഷണത്തിനിടെ ഏകദേശം 7 മൈൽ അകലെ നിന്നാണ് ഫോട്ടോ എടുത്തത് .