എന്താണ് റോ–റോ ട്രെയിൻ (RORO train ) ?

അറിവ് തേടുന്ന പാവം പ്രവാസി

ചരക്കുലോറികളെ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന സംവിധാനമാണ് റോ–റോ (റോൾ ഓൺ റോൾ ഓഫ്) . വിദൂര സ്ഥലങ്ങളിലേക്കു ചരക്കുമായി പോകുന്ന ലോറികളെ വഴിയിലെ നഗരപ്രദേശങ്ങളിലെ ഗതാഗതക്കുരുക്കിൽ നിന്ന് ഒഴിവാക്കാൻ നിശ്ചിത ദൂരം ട്രെയിനി‍ൽ കയറ്റുകയാണു റോ–റോയിൽ ചെയ്യുന്നത്.
ഒരുട്രെയിനിൽ മുപ്പതോ നാൽപ്പതോ വലിയ ലോറികൾ കയറ്റാം. ചരക്കുവാഹനങ്ങൾക്കു കുറഞ്ഞ സമയം കൊണ്ടു ലക്ഷ്യത്തിലെത്താം എന്നു മാത്രമല്ല, അത്രയും ദൂരത്തെ ഡീസൽ വിനിയോഗം, അന്തരീക്ഷ മലിനീകരണം, മനുഷ്യാധ്വാനം തുടങ്ങിയവയും ഒഴിവാക്കാം. പല നഗരപ്രദേശങ്ങളിലും തിരക്കേറിയ പകൽ സമയത്തു ചരക്കുലോറികൾ ഹൈവേകളിൽ ഓടാൻ അനുമതിയില്ല. റോ–റോ സൗകര്യം മൂലം റോഡപകടങ്ങളിലും വലിയൊരു പങ്ക് ഒഴിഞ്ഞു പോകുകയും ചെയ്യും.

കൊങ്കൺ റെയിൽ‌വേയിൽ 1999ലാണു റോ–റോ സർവീസ് തുടങ്ങിയത്. ഡൽഹിയിലൂടെ പ്രതിദിനം ഓടുന്ന അറുപതിനായിരത്തിലേറെ ചരക്കുവാഹനങ്ങളിൽ മൂന്നിലൊന്നും ഡൽഹിയിലേക്കുള്ളവയല്ല. അവയ്ക്കു തലസ്ഥാന നഗര മേഖലയിൽ നിർത്തേണ്ട ഒരു കാര്യവുമില്ലെങ്കിലും അതുവഴി കടന്നു പോകാതെ വേറെ വഴിയില്ലായിരുന്നു. അത്രയും ചരക്കുവാഹനങ്ങളുടെ നീക്കം റോ–റോ ട്രെയിനിലാക്കിയപ്പോൾ തലസ്ഥാനത്തെ ഗതാഗതക്കുരുക്കിനു വലിയ ഒരു പരിഹാരമായി.

ചരക്കുലോറികള്‍ കയറ്റാനും ഇറക്കാനുമുള്ള സൗകര്യം ഉള്ള റെയിൽവേ സ്റ്റേഷനുകളിലാണ് റോ–റോ ട്രെയിന് സ്റ്റോപ്പുകൾ ഉണ്ടാവുക. അവിടെ ഉയരം പരിശോധിക്കാനുള്ള ഹൈറ്റ് ഗേജ്, ഭാരം പരിശോധിക്കാനുള്ള വേയ് ബ്രിഡ്ജ്, റാംപ് സൗകര്യം എന്നിവയും കാണും.സമയനഷ്ടം കുറവാണെന്നതിനാല്‍ വ്യാപാരമേഖലയ്ക്ക് ഇത് ഏറെ ഗുണകരമാകും. ഇന്ധനച്ചെലവിനു പുറമേ റോഡിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും ഉപകരിക്കും.

You May Also Like

സെമിത്തേരിയിലെ താമസക്കാർ

സെമിത്തേരിയിലെ താമസക്കാർ Sreekala Prasad പരേതാത്മാക്കളും മനുഷ്യരും ഒരു പോലെ താസിക്കുന്ന ഒരു സ്ഥലമുണ്ട്. ഫിലിപ്പിനോ…

ശ്രീലേഖ ഐ പി എസിന് കിട്ടിയ കെ എസ് ഇ ബിയുടെ കൊടുംക്രൂര ബില്ലും സത്യാവസ്ഥയും

കുറേ പേർ മുൻ ഡി ജിപി ശ്രീലേഖ ഐ പി എസ് ഇങ്ങനെ ഒരു ബിൽ കണ്ട് കെ എസ് ഇ ബിയ്ക് എതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള പോസ്റ്റ് ഷെയർ ചെയ്തു കണ്ടു. ഈ വിഷയത്തിൽ കെ എസ് ഇബിക്ക് പത്ത് തെറി കേൾക്കുന്നത് പൊതുവേ സന്തോഷമുള്ള കാര്യം ആണെങ്കിലും ആ പോസ്റ്റിൽ ഇട്ടിരിക്കുന്ന ബിൽ എങ്ങിനെ ആണ് കാൽക്കുലേറ്റ് ചെയ്തിരിക്കുന്നതെന്ന് ഭൂരിപക്ഷം ആൾക്കാർക്കും അറീയാൻ വഴിയില്ല.

“നാക്കു നീട്ടിയിരിക്കുന്ന ഐൻസ്റ്റീൻ” എന്ന ഏറ്റവും പ്രശസ്തമായ ചിത്രത്തിന് പിന്നിലുള്ള സംഭവം എന്താണ് ?

അറിവ് തേടുന്ന പാവം പ്രവാസി “നാക്കു നീട്ടിയിരിക്കുന്ന ഐൻസ്റ്റീൻ” എന്ന ഏറ്റവും പ്രശസ്തമായ ചിത്രത്തിന് പിന്നിലുള്ള…

ഈ ഒരു കുല മുന്തിരിപ്പഴത്തിന്റെ വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ഒരു കുല മുന്തിരിപ്പഴത്തിന്റെ വില 7.5 ലക്ഷം ഇന്ത്യൻ രൂപ അറിവ് തേടുന്ന പാവം പ്രവാസി…