റോസ് ഐലൻഡ്, ഒരു മുൻ പീനൽ/ശിക്ഷാ കോളനിയുടെ കാട് കയറിയ അവശിഷ്ടങ്ങൾ

Sreekala Prasad

ബംഗാൾ ഉൾക്കടലിലെ ആൻഡമാൻ ദ്വീപസമൂഹത്തിലെ ജനവാസമില്ലാത്ത ഒരു ദ്വീപാണ് . റോസ് ദ്വീപ് ( സർ ഹഗ് റോസ് ദ്വീപ്, അല്ലെങ്കിൽ ലിറ്റിൽ നീൽ ദ്വീപ് എന്നും വിളിക്കപ്പെടുന്നു). ഇന്ത്യൻ യൂണിയൻ ടെറിട്ടറിയായ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ ഭാഗമായ ദക്ഷിണ ആൻഡമാൻ അഡ്മിനിസ്‌ട്രേറ്റീവ് ഡിസ്ട്രിക്റ്റിലാണ് ഇത് ഉൾപ്പെടുന്നത്. ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിനെതിരെ കലാപമുണ്ടാക്കാൻ ശ്രമിച്ച ഇന്ത്യൻ വിമതർക്കും കലാപകാരികൾക്കും ഒരു ശിക്ഷാ കോളനിയായി എൺപത് വർഷത്തിലേറെ വർത്തിച്ചു. ഒരു ചതുരശ്ര കിലോമീറ്ററിന്റെ മൂന്നിലൊന്നിൽ താഴെ മാത്രം വിസ്തൃതിയുള്ള ഈ ചെറിയ ദ്വീപിൽ ആയിരക്കണക്കിന് തടവുകാരോടും രാഷ്ട്രീയ തടവുകാരോടും ബ്രിട്ടീഷുകാർ നടത്തിയ ക്രൂരതകൾക്ക് കുപ്രസിദ്ധമാണ്. സോവിയറ്റ് ഗുലാഗുകൾക്കും നാസി മരണ ക്യാമ്പുകൾക്കും തുല്യമായ ബ്രിട്ടീഷ് ക്യാമ്പ് ആയിരുന്നു റോസ് ദ്വീപ്. പീഡനം, നിർബന്ധിത തൊഴിൽ, മെഡിക്കൽ പരീക്ഷണം തുടങ്ങി എല്ലാം ഇവിടെ നടന്നു. തടവുകാരുടെ മരണസംഖ്യ വളരെ വലുതായിരുന്നു.

ഇന്ത്യൻ ഉപദ്വീപിൽ നിന്ന് 1,100 കിലോമീറ്ററിലധികം അകലെ സ്ഥിതി ചെയ്യുന്ന ആൻഡമാൻ ദ്വീപുകൾ, സാമ്രാജ്യത്തിന്റെ ശത്രുക്കളെ നാടുകടത്താൻ കഴിയുന്ന ഒരു ശിക്ഷാ കോളനിക്ക് തികച്ചും അനുയോജ്യമാണെന്ന് ബ്രിട്ടീഷുകാർ മനസ്സിലാക്കി. 1856 ലാണ് ദ്വീപിൽ കുറ്റവാളികളെ പാർപ്പിക്കുന്നതിനുള്ള പദ്ധതികൾ ആദ്യമായി തയ്യാറാക്കിയത്. അതായത് ഇന്ത്യൻ ശിപായി ലഹള ആരംഭിക്കുന്നതിന് ഒരു വർഷം മുമ്പ്. ( ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ തകർച്ചയ്ക്കും ഒടുവിൽ അത് പിരിച്ചുവിട്ട് അതിന്റെ ഭരണാധികാരങ്ങൾ ബ്രിട്ടീഷ് ഭരണാധികാരികൾക്ക് കൈമാറിയിരുന്നു. )

ബ്രിട്ടീഷുകാർ കുറ്റവാളികളെ കടലിനപ്പുറത്തേക്ക് കൊണ്ടുപോകാൻ ആഗ്രഹിച്ചു, കാരണം പുരാതന ഹൈന്ദവ വിശ്വാസം അനുസരിച്ച്, കടലിലൂടെയുള്ള യാത്ര നിഷിദ്ധമായിരുന്നു, അത് ഒരാളുടെ സാമൂഹിക മാന്യത നഷ്‌ടപ്പെടുത്തുകയും മനുഷ്യ ജീവിതത്തിലെ എല്ലാ ബന്ധങ്ങളിൽ നിന്നും എന്നെന്നേക്കുമായി വേർപിരിയുകയും ചെയ്യും എന്നായിരുന്നു വിശ്വാസം. .ഈ വിചിത്രമായ വിശ്വാസമാണ് പല ഇന്ത്യൻ വ്യാപാരികളെയും സമുദ്രവ്യാപാരത്തിൽ ഏർപ്പെടുന്നതിൽ നിന്ന് തടഞ്ഞത് .

കുറ്റവാളികളെ കടൽ കടത്തുന്ന ഉത്തരവിനെ കാലാ പാനി എന്നാണ് അറിയപ്പെട്ടിരുന്നത് , “കറുത്ത വെള്ളം” എന്നാണ് ഇത് അർത്ഥമാക്കുന്നത്. പിന്നീട്, പീനൽ കോളനി തന്നെ കാലാപാനി എന്നറിയപ്പെട്ടു . ഈ വാക്ക് സാമ്രാജ്യത്തിലുടനീളം എല്ലാ ഹിന്ദുക്കളിലും ഭയം ജനിപ്പിക്കുമെന്ന് ബ്രിട്ടീഷുകാർ പ്രതീക്ഷിച്ചു. ഈ ജയിലിലെ ഒരു തടവുശിക്ഷ, കുറ്റവാളികളെ ജാതി നഷ്‌ടത്തിനും തത്ഫലമായുണ്ടാകുന്ന സാമൂഹിക ബഹിഷ്‌കരണത്തിനും കാരണമാകുമെന്ന് ബ്രിട്ടീഷുകാർ പ്രതീക്ഷിച്ചു. എന്നിരുന്നാലും, നിർമ്മാണം ആരംഭിക്കുന്നതിന് മുമ്പ് 1857 ലെ കലാപം പൊട്ടിപ്പുറപ്പെട്ടു. ബ്രിട്ടീഷ് ഭരണത്തിനെതിരായ നിരവധി കലാപങ്ങളിൽ ആദ്യത്തേതായിരുന്നു അത്. പതിനായിരക്കണക്കിന് സ്വാതന്ത്ര്യ സമര സേനാനികൾ അറസ്റ്റിലായി, ഇത് ഒരു പീനൽ കോളനിയുടെ ആവശ്യകത കൂടുതൽ അടിയന്തിരമാക്കി.
1858-ൽ ബ്രിട്ടീഷുകാർ 200 കുറ്റവാളികളുമായി ആൻഡമാനിൽ എത്തിയപ്പോൾ, ദ്വീപുകൾ കാടായിരുന്നു. വെള്ളത്തിന്റെ ലഭ്യത കണക്കിലെടുത്ത് റോസ് ദ്വീപ് ആദ്യത്തെ കുറ്റവാളി സെറ്റിൽമെന്റായി തിരഞ്ഞെടുക്കപ്പെട്ടു. നിബിഡ വനം വെട്ടിത്തെളിക്കുക എന്ന ശ്രമകരമായ ദൗത്യം അന്തേവാസികളുടെ മേൽ വന്നു, ഉദ്യോഗസ്ഥർ കപ്പലുകളിൽ താമസിച്ചു. ചങ്ങലയിട്ട് കഴുത്തിൽ ഇരുമ്പുകൊണ്ട് ബന്ധിച്ച ഈ തടവുകാർ കടുത്ത ഉഷ്ണമേഖലാ ചൂടിലും മൺസൂൺ മഴയിലും ബ്രിട്ടീഷുകാർക്ക് വേണ്ടി അടിസ്ഥാന അഭയകേന്ദ്രങ്ങളും മറ്റ് കെട്ടിടങ്ങളും റോഡുകളും നിർമ്മിക്കാൻ അദ്ധ്വാനിച്ചു.

കാലക്രമേണ റോസ് ഐലൻഡിലെ തടവുകാരുടെ എണ്ണം 15,000-ത്തിലധികമായി. അവരിൽ ഏതാണ്ടെല്ലാവരും ഒന്നല്ലെങ്കിൽ മറ്റൊരു അസുഖം ബാധിച്ചവരായിരുന്നു. മലേറിയ, ന്യുമോണിയ, വയറിളക്കം എന്നിവയാണ് മരണകാരണങ്ങൾ. മറ്റു ചിലർ പീഡനത്തിനും പോഷകാഹാരക്കുറവിനും കീഴടങ്ങി. വയലിൽ പണിയെടുക്കുന്നവർ തദ്ദേശവാസികളുടെ ഇരകളായി, അവരിൽ ചിലർ നരഭോജനം നടത്തി. റോസ് ഐലൻഡിൽ മെഡിക്കൽ പരീക്ഷണവും നടന്നു. ഒരിക്കൽ ബ്രിട്ടീഷ് അധികാരികൾ 10,000 തടവുകാർക്ക് ക്വിനൈൻ പരീക്ഷണ മരുന്ന് നൽകി. അതിന്റെ ഫലങ്ങൾ ചിലർക്ക് വയറിളക്കം പിടിപെട്ടു, മറ്റുള്ളവർ വിഷാദരോഗികളായി, പരസ്പരം മുറിവേൽപ്പിക്കാൻ തുടങ്ങി. രോഗം ബാധിച്ചവരെ തൂക്കിലേറ്റിയാണ് അധികാരികൾ പ്രതികരിച്ചത്.

പീനൽ കോളനി അയൽ ദ്വീപുകളിലേക്ക് വ്യാപിച്ചപ്പോൾ, റോസ് ദ്വീപ് ഭരണപരമായ ആസ്ഥാനമായും ഉയർന്ന റാങ്കിലുള്ള ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള ഒരു പ്രത്യേക സെറ്റിൽമെന്റായും മാറ്റി. ഫർണിച്ചറുകൾ കൊണ്ട് നിറഞ്ഞ വലിയ മാളികകൾ, മാനിക്യൂർ ചെയ്ത പുൽത്തകിടികൾ, ടെന്നീസ് കോർട്ടുകൾ, ബസാർ, ബേക്കറി, സ്റ്റോറുകൾ, ഹോസ്പിറ്റൽ, പള്ളികൾ, വാട്ടർ പ്യൂരിഫിക്കേഷൻ പ്ലാന്റ് തുടങ്ങി മറ്റെല്ലാം ദ്വീപിലെ ജീവിതം കഴിയുന്നത്ര സുഖകരമാക്കാൻ നിർമ്മിച്ചു. ഇന്ന് എല്ലാ കെട്ടിടങ്ങളും ഇന്ന് കാടുകയറി വിഴുങ്ങിക്കഴിഞ്ഞു. 1941 ൽ ആൻഡമാൻ ദ്വീപുകളിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ബാക്കി വച്ചതാണ് ഇന്ന് കാണുന്നത്.

വിനാശകരമായ ഭൂകമ്പത്തിനുശേഷം, റോസ് ദ്വീപ് ഏതാണ്ട് ഉപേക്ഷിക്കപ്പെട്ടു. അവശേഷിച്ചവരെ രണ്ടാം ലോകമഹായുദ്ധസമയത്ത് ജാപ്പനീസ് സൈന്യം പുറത്താക്കി, അവരും ബങ്കറുകളുടെ രൂപത്തിൽ ദ്വീപിൽ അവരുടെ മുദ്ര പതിപ്പിച്ചു. 1947-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് തൊട്ടുമുമ്പ്, ശിക്ഷാ കോളനി പിരിച്ചുവിട്ടു. 1979-ൽ ഇന്ത്യൻ നാവികസേന സ്വത്ത് ഏറ്റെടുക്കുന്നതുവരെ മുപ്പത് വർഷക്കാലം, മുൻ കോളനിയുടെ ദ്വീപും അവശിഷ്ടങ്ങളും ആരും സ്പർശിക്കാതെ തുടർന്നു.കുപ്രസിദ്ധമായ സെല്ലുലാർ ജയിൽ സ്ഥിതി ചെയ്യുന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ തലസ്ഥാനമായ പോർട്ട് ബ്ലെയറിൽ നിന്ന് ഒരു ചെറിയ ബോട്ട് യാത്ര ചെയ്താൽ ഒരു വിനോദസഞ്ചാര കേന്ദ്രമായി ഇന്ന് മാറിയ ഈ ദ്വീപ് കാണാൻ സാധിക്കും.

 

Pic courtesy

You May Also Like

സെമിത്തേരിയിലെ താമസക്കാർ

സെമിത്തേരിയിലെ താമസക്കാർ Sreekala Prasad പരേതാത്മാക്കളും മനുഷ്യരും ഒരു പോലെ താസിക്കുന്ന ഒരു സ്ഥലമുണ്ട്. ഫിലിപ്പിനോ…

ഈ ഒരു കുല മുന്തിരിപ്പഴത്തിന്റെ വിലയറിഞ്ഞാൽ നിങ്ങൾ ഞെട്ടും

ഒരു കുല മുന്തിരിപ്പഴത്തിന്റെ വില 7.5 ലക്ഷം ഇന്ത്യൻ രൂപ അറിവ് തേടുന്ന പാവം പ്രവാസി…

ഗ്ലാസ് എന്തുകൊണ്ടാണ്‌‌ സുതാര്യമായിരിക്കുന്നത് ? ഗ്ലാസ് എന്തുകൊണ്ടാണ്‌ പ്രകാശത്തെ കടത്തി വിടുന്നത് ?

sujith Kumar (സോഷ്യൽ മീഡിയയിൽ എഴുതിയത് ) ഗ്ലാസ് എന്തുകൊണ്ടാണ്‌‌ സുതാര്യമായിരിക്കുന്നത്? ഇതാണോ ചോദ്യം? ഗ്ലാസ്…

ബൂമറാങ്ങിന് മാന്ത്രിക ശക്തിയുണ്ടോ ?

ബൂമറാങ്ങിന് മാന്ത്രിക ശക്തിയുണ്ടോ ? അറിവ് തേടുന്ന പാവം പ്രവാസി കളിക്കോപ്പായും ആയുധമായും ഉപയോഗിക്കുന്ന വളഞ്ഞ…