“നായകനാകുന്നതിനേക്കാൾ ശ്രമകരമാണ് വില്ലനാകുന്നത് “

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
42 SHARES
503 VIEWS

റോഷൻ മാത്യു കഴിവ് തെളിയിച്ച യുവനടനാണ് . മമ്മൂട്ടി ചിത്രമായ ‘പുതിയ നിയമത്തിൽ’ വില്ലനായി വന്നു പിന്നീട് നായകവേഷത്തിൽ എത്തിയ താരമാണ് റോഷൻ. എങ്കിലും ഇടയ്ക്കു നെഗറ്റീവ് വേഷങ്ങളും റോഷൻ ചെയുന്നുണ്ട്. ഒരു നായകൻ എന്ന നിലയിലെ ഇമേജിനെ അത് ബാധിക്കില്ലേ എന്ന് ചോദിച്ചാൽ റോഷന് വ്യക്തമായ മറുപടിയുണ്ട്.

ഒരു താരമെന്ന നിലയ്ക്കല്ല , ഒരു നടനെന്ന നിലയ്ക്കാണ് അറിയപ്പെടാൻ ആഗ്രമെന്നും എല്ലാത്തരം വേഷങ്ങളും ചെയ്താൽ മാത്രമേ ഒരു നല്ല നടനാകൂ എന്നും റോഷൻ പറയുന്നു. നായകനാകുന്നതിനേക്കാൾ ശ്രമകരമാണ് വില്ലനാകുന്നതെന്നും നായകന് പ്രേക്ഷകരുമായി ഉണ്ടാക്കാൻ സാധിക്കുന്ന ആ ഒരു കെമിസ്ട്രി വില്ലന് സാധിക്കില്ല എന്നും അതുകൊണ്ടുതന്നെ വില്ലൻ വേഷങ്ങൾ ചെയുമ്പോൾ അഭിനയം കൊണ്ടുമാത്രമേ പിടിച്ചുനിൽക്കാൻ സാധിക്കൂ എന്നും റോഷൻ പറയുന്നു. സ്റ്റിരിയോ ടൈപ്പുകളിൽ തളച്ചിടപ്പെടുമ്പോൾ നമ്മുടെ സാദ്ധ്യതകൾ തന്നെയാണ് ഇല്ലാതാകുന്നതെന്നും റോഷൻ കൂട്ടിച്ചേർത്തു.

വിക്രമിനൊപ്പം ‘കോബ്ര’, അനുരാഗ് കശ്യപിന്റെ ബോളിവുഡ് സിനിമ ‘ചോക്ഡ് ‘എന്നിവയൊക്കെയാണ് റോഷന്റെ മറ്റുഭാഷാ ചിത്രങ്ങൾ. അടുത്തതായി ചെയുന്നത് ആലിയ ഭട്ട് പ്രധാന കഥാപാത്രമായ ‘ഡാർലിങ്സ്’ എന്ന ബോളിവുഡ് ചിത്രമാണ്. ആലിയയിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് എന്ന് റോഷൻ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ