ബജറ്റിന്റെ കാര്യത്തിൽ ബാഹുബലിയെ പിന്തള്ളി ആർ ആർ ആർ

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
22 SHARES
268 VIEWS

ബാഹുബലി രണ്ടു ഭാഗങ്ങൾക്ക് ശേഷം ഇന്ത്യൻ സ്പിൽബർഗ്ഗ് രാജമൗലി സംവിധാനം ചെയുന്ന ചിത്രമാണ് ആർ ആർ ആർ . എന്നാൽ ബജറ്റിന്റെ കാര്യത്തിൽ ഈ സിനിമ ബാഹുബലിയെ മറികടന്നതായി റിപ്പോർട്ടുകൾ പറയുന്നു. ജിഎസ്ടിയും താരങ്ങളുടെ പ്രതിഫലവും ഒഴികെ ഈ സിനിമയ്ക്ക് 336 കോടി രൂപ ചിലവായതായി പറയപ്പെടുന്നു. ടിക്കറ്റ് ചാർജ്ജ് കൂട്ടി നൽകണം എന്ന് സർക്കാരിന് സമർപ്പിച്ച അപേക്ഷയിൽ ആണ് നിർമ്മാതാക്കൾ ഈ വിവരങ്ങൾ അതിൽ ഉൾക്കൊള്ളിച്ചത് .കെ വി വിജയേന്ദ്ര പ്രസാദ് എഴുതിക്കിയ കഥയ്ക്ക് എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്.

ഇതിലെ പ്രധാന താരങ്ങളായ രാം ചരണും ജൂനിയർ എൻ.ടി.ആറും കൂടി 45 കോടി രൂപവീതം കൈപറ്റി എന്നാണു കേൾക്കുന്നത്. 25 കോടിയാണ് അജയ് ദേവ്ഗൺ ഈടാക്കിയത്. നായികയായ അലിയാഭട്ട് 9 കോടി രൂപയാണ് പ്രതിഫലം മേടിച്ചത്. അഭിനേതാക്കളുടെ പ്രതിഫലം കൂടി നോക്കിയാൽ ബഡ്ജറ്റ് 400 കോടിയിലേറെ വരുമെന്ന് പറയപ്പെടുന്നു (250 കോടി രൂപ ബജറ്റിലാണ് ‘ബാഹുബലി: ദി കൺക്ലൂഷൻ’ രാജമൗലി ഒരുക്കിയത് ) . ലാഭത്തിന്റെ 30 ശതമാനം ആണ് രാജമൗലിയുടെ പ്രതിഫലം. മാർച്ച് 25 നു ലോകവ്യാപകമായി ആർ ആർ ആർ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഒളിവിയ മോറിസ്, സമുദ്രക്കനി, റേ സ്റ്റീവൻസൺ, അലിസൻ ഡൂഡി, ശ്രിയ സരൺ, ഛത്രപതി ശേഖർ, രാജീവ് കനകാല എന്നിവരും ചിത്രത്തിൽ മറ്റുവേഷങ്ങളിൽ എത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആദ്യരാത്രി ബലപ്രയോഗത്തിലൂടെ ലൈംഗിക വേഴ്ച നടത്തുന്നതാണ് പുരുഷലക്ഷണം എന്നൊരു തെറ്റിദ്ധാരണ സമൂഹത്തില്‍ നിലവിലുണ്ട്.

ഡോ. അരുണ്‍ ബി. നായര്‍ അസിസ്റ്റന്റ് പ്രൊഫസര്‍, സൈക്യാട്രി മെഡിക്കല്‍ കോളേജ്, തിരുവനന്തപുരം

വിനയ് ഫോര്‍ട്ട്, കൃഷ്ണ ശങ്കര്‍, അനു സിത്താര എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വാതിലിന്റെ ട്രെയ്‌ലർ

സര്‍ജു രമാകാന്ത് സംവിധാനം ചെയ്യുന്ന “വാതില്‍ ” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ