രാജമൗലിയുടെ പുതിയ ബ്രഹ്മാണ്ഡ ചിത്രം ആർ ആർ ആർ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റെ ടിക്കറ്റ് ബുക്കിങ് കേരളത്തിലും ആരംഭിച്ചു കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ഇതിന്റെ പ്രൊമോഷൻ വർക്കിന് വമ്പിച്ച സ്വീകരണമാണ് ലഭിക്കുന്നത്. രാജമൗലി , ജൂനിയർ എൻടിആർ , രാംചരൺ എന്നിവർ ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദർശിച്ചിരുന്നു . തീയും വെള്ളവും ഏകതാപ്രതിമയ്ക്കു മുന്നിൽ കണ്ടുമുട്ടിയപ്പോൾ എന്നാണു രാജമൗലി വിശേഷിപ്പിച്ചത്. ജൂനിയർ എൻടിആറും രാംചരണും ചിത്രത്തിൽ അഗ്നിയുടെയും ജലത്തിന്റെയും പ്രതീകാത്മകമായ കഥാപാത്രങ്ങളെ ആണ് അവതരിപ്പിക്കുന്നത്.
കേരളത്തിൽ ഞങ്ങളുടെ മാസ് മസാല രീതിയിലുള്ള സിനിമകൾ സ്വീകരിക്കപ്പെട്ടാൽ ലോകം മുഴുവനും എല്ലാവരിലേക്കും ആ സിനിമ എത്തിച്ചേരുമെന്നാണ് രാജമൗലി പറഞ്ഞത്. മലയാളി പ്രേക്ഷകരുടെ ആസ്വാദന നിലവാരത്തെയാണ് രാജമൗലി ചൂണ്ടിക്കാട്ടിയത്. എന്നാൽ ബജറ്റിന്റെ കാര്യത്തിൽ ഈ സിനിമ ബാഹുബലിയെ മറികടന്നതായി റിപ്പോർട്ടുകൾ പറയുന്നു. ജിഎസ്ടിയും താരങ്ങളുടെ പ്രതിഫലവും ഒഴികെ ഈ സിനിമയ്ക്ക് 336 കോടി രൂപ ചിലവായതായി പറയപ്പെടുന്നു. ടിക്കറ്റ് ചാർജ്ജ് കൂട്ടി നൽകണം എന്ന് സർക്കാരിന് സമർപ്പിച്ച അപേക്ഷയിൽ ആണ് നിർമ്മാതാക്കൾ ഈ വിവരങ്ങൾ അതിൽ ഉൾക്കൊള്ളിച്ചത് .കെ വി വിജയേന്ദ്ര പ്രസാദ് എഴുതിക്കിയ കഥയ്ക്ക് എസ് എസ് രാജമൗലി തന്നെ തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ഡി വി വി എന്റെർറ്റൈന്മെന്റ്സ് ആണ്.