ഈ ചിത്രത്തിൽ കാണുന്നതാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർസ്റ്റാർ

49

സുരൻ നൂറനാട്ടുകര

ഈ ചിത്രത്തിൽ കാണുന്നതാണ് ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ സ്റ്റാർ സുലോചന . സൂപ്പർ സ്റ്റാർ എന്നു പായുമ്പോൾ ഒരു പുരുഷനെ നിങ്ങൾ മനസ്സിൽ കണ്ടെങ്കിൽ നിങ്ങൾക്കു തെറ്റി, ഒരു പദവും അങ്ങിനെ റിസർവ് ചെയ്തിട്ടില്ല.സുലോചനയുടെ ശരിക്കുമുള്ള പേര് Ruby Meyers എന്നാണ്. അന്നത്തെ ആംഗ്ലോ ഇന്ത്യൻ നടിമാർ സിനിമയിൽ ഹിന്ദു പേരുകളാണ് ഉപയാഗിച്ചിരുന്നത്. നിശബ്ദ സിനിമകളുടെ
കാലഘട്ടമായിരുന്നു അത്.ജുതപാരമ്പര്യമുള്ള ആളായിരുന്നു റൂബി മേയേഴ്സ് :

Remembering Ruby Myers (1907–10 October 1983), better known by her stage  name Sulochana on her 111th birth anniversary. | by Bollywoodirect | Mediumസുലോചനയുടെ സാന്നിദ്ധ്യം കൊണ്ടു തന്നെ അക്കാലത്ത് സിനിമകൾ ഹിറ്റായിരുന്നു. ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന താരവും സുലോചനയായിരുന്നു. 1920 -കളിൽ അയ്യായിരം രൂപ പ്രതിഫലം ലഭിച്ചിരുന്ന ഏക താരം സുലോചനയായിരുന്നു. 1930-കളിൽ റൂബി പിക്ചേഴ്സ് എന്നൊരു സ്റ്റുഡിയോയും ഇവർക്കു സ്വന്തമായുണ്ടായിരുന്നു. ഇവരുടെ സ്റ്റാർ വാല്യു കൊണ്ട് സുലോചന എന്ന പേരിൽ തന്നെ ഒരു സിനിമ ഇറങ്ങിയിരുന്നു എന്ന് പറയുമ്പോൾ നമ്മുടെ ഫെമിനിസ്റ്റുകൾ തല ചൊറിയാൻ സാധ്യതയുണ്ട്. 1973 – ൽ സുലോചനക്ക് ദാദാ സാഹിബ് ഫാൽക്കെ അവാർഡ്‌ ലഭിച്ചു. 1983 – ൽ അവർ നിര്യതരായി.

1960 കളിൽ ആണ് സ്റ്റാർഡം പുരുഷ കേന്ദ്രീകൃതമായി മാറുന്നത്. അശോക് കുമാറാണ് ആദ്യ പുരുഷ സൂപ്പർ സ്റ്റാറാക്കുന്നത്. ലേഡി സൂപ്പർ സ്റ്റാറുകൾ മുപ്പതു വർഷം ഇവിടെ അടക്കി വാണ ശേഷമാണ് പുരുഷ സൂപ്പർ സ്റ്റാറുകൾ വരുന്നത്.