“അതെന്താ അല്ലിക്ക് ആഭരണമെടുക്കാൻ ഞാൻ കൂടെ പോയാൽ …” മണിച്ചിത്രത്താഴിലെ പ്രശസ്തമായ ഡയലോഗ് കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. ഈ ഡയലോഗിലെ അല്ലിയെ നിങ്ങൾ മറന്നോ ? അതെ മറ്റാരുമല്ല നമ്മുടെ രുദ്ര . അശ്വനി നമ്പ്യാർ എന്ന പേരിലും താരം അഭിനയിച്ചിരുന്നു. മണിച്ചിത്രത്താഴിൽ രാമനാഥൻ വിവാഹം കഴിക്കാനിരുന്ന അല്ലി കുറേകാലമായി സിനിമയിൽ അത്ര സജീവമല്ല. സിംഗപ്പൂരിൽ ആണ് താരം . അവിടെ പൗരത്വമെടുത്തു ബിസിനസ് ചെയ്യുകയാണ് രുദ്രയുടെ ഭർത്താവ്.
എന്നാൽ മലയാളത്തിലോ തമിഴിലോ ഒന്നും അഭിനയിക്കുന്നില്ല എങ്കിലും രുദ്ര സിംഗപ്പൂർ ടെലിവിഷൻ ചാനലുകളിൽ സജീവമാണ്. സിംഗപ്പൂർ ചാനലുകളിലെ സീരിയലുകളിലും ഇംഗ്ലീഷ് ഷോർട്ട് ഫിലിമുകളും രുദ്ര അഭിനയിക്കുന്നുണ്ട്. അവിടെ ചില സ്റ്റേജ് ഷോകളും ചെയുന്നുണ്ട്. അഭിനയവും നൃത്തവും എന്നും രുദ്രയുടെ പാഷനായിരുന്നു.
മുപ്പതു വര്ഷം മുൻപുള്ള മണിച്ചിത്രത്താഴിലെ ആ കഥാപാത്രം ഇന്നും ആളുകൾ ഓർത്തിരിക്കുന്നതിൽ രുദ്രയ്ക്ക് അത്ഭുതമാണ്. അതിൽ നായികയോ ഉപനായികയോ പോലും അല്ലാത്ത തന്റെ കഥാപാത്രം ഇത്രമാത്രം പ്രശസ്തി നേടിയതിൽ താരം സന്തോഷവതിയാണ്. അതൊന്നും എന്റെ കഴിവല്ല.. ആ സിനിമയുടെയും കഥാപാത്രത്തിന്റെയും മേന്മ കൊണ്ടുമാത്രം എന്നും രുദ്ര എന്ന അശ്വനി നമ്പ്യാർ പറയുന്നു.